Image

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

Published on 19 April, 2021
ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)
കേരളാ നിയമസഭാ ഇലക്ഷന്റെ ഫലമെത്താനുള്ള ദിവസത്തിലേയ്ക്കുള്ളമണിക്കൂറുകള്‍ കുറയുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്കും ഒപ്പംമുന്നണികള്‍ക്കും ചങ്കിടിപ്പേറുന്നത് സ്വാഭാവികം. എന്നാല്‍ കേരളകോണ്‍ഗ്രസിലെ രണ്ട് വിഭാഗങ്ങളെ സംബന്ധിച്ച് ഇത് തങ്ങളുടെ രാഷ്ട്രീയ ഭാവിനിര്‍ണ്ണയിക്കുന്ന പോരാട്ടം ആണിത്. കെ. എം മാണിയുടെ മരണത്തോടെ കേരളാകോണ്‍ഗ്രസ് രണ്ട് വിഭാഗങ്ങളായി മാറിയതും കെംഎം മാണിയുടെ മകന്‍ നേതൃത്വംനല്‍കുന്ന വിഭാഗം യുഡിഎഫ് മുന്നണിക്ക് പുറത്തായതും ഇടതിനൊപ്പംചേര്‍ന്നതും രാഷ്ട്രീയ കേരളത്തിലെ പ്രമുഖ സംഭവ വികാസങ്ങളായിരുന്നു.

ഇതേ തുടര്‍ന്ന് പാര്‍ട്ടി പിടിക്കുവാനുള്ള പോരാട്ടത്തില്‍ ജോസ് കെ മാണിവിഭാഗം വിജയിച്ചു. തുടര്‍ന്നു നടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ഇടതിനൊപ്പം നിന്ന് വിജയമാവര്‍ത്തിക്കുവാനും ഇവര്‍ക്കായി. നിയമസഭാതെരഞ്ഞെടുപ്പില്‍  ഇടതുപക്ഷത്ത് ജോസ് വിഭാഗം മത്സരിച്ചത് 12 സീറ്റിലുംവലതുപക്ഷത്ത് ജോസഫ് വിഭാഗം 10 പത്തു സീറ്റിലും. ഇതില്‍ പലതിലും ഫലംപ്രവചനാതീതമായതാണ് ഇരു കൂട്ടരുടേയും ചങ്കിടിപ്പേറാന്‍ ഇടയാക്കിയത്.

തങ്ങള്‍ക്ക് ലഭിച്ച മുഴുവന്‍ സീറ്റുകളിലും വിജയമുറപ്പാണെന്നാണ് ഇരുവിഭാഗവും അവകാശപ്പെടുന്നതെങ്കിലും കാര്യങ്ങള്‍ അങ്ങനയല്ലെന്നു വ്യക്തം.ഇടുക്കി, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി മണ്ഡലങ്ങളില്‍ ഇരു കൂട്ടരുംനേര്‍ക്കു നേരായിരുന്നു പോരാട്ടം. ഇതില്‍ പിജെ ജോസഫ് മത്സരിക്കുന്നതെടുപുഴയില്‍ കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമാണെന്ന് പറയാമെങ്കിലും മറ്റുമണ്ഡലങ്ങളില്‍ സ്ഥിതി അതല്ല.

കേരളാ കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ തട്ടകമായ മധ്യകേരളത്തിലാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഈ ബലാബലം. കേരളാ കോണ്‍ഗ്രസുകളുടെ ഭാവിതീരുമാനിക്കുന്ന പോരാട്ടമായതിനാല്‍ മധ്യ കേരളവും കാത്തിരിക്കുന്നത്ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഈ മണ്ഡലങ്ങളിലെ ഫലങ്ങള്‍ക്കായാണ്.

ഇടുക്കിയില്‍ ജോസ് വിഭാഗം എംഎല്‍എ റോഷി അഗസ്റ്റിന്‍ സീറ്റ്‌നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മുന്‍ ഇടുക്കി എംപി ഫ്രാന്‍സീസ്‌ജോര്‍ജിനെയാണ് ജോസഫ് രംഗത്തിറക്കിയിരിക്കുന്നത്. പരമ്പരാഗത യുഡിഎഫ്മണ്ഡലം എന്നതാണ് ഇവിടെ യുഡിഎഫ് പ്രതീക്ഷകള്‍ക്ക് വെളിച്ചം വീശുന്നത്.എന്നാല്‍ റോഷി അഗസ്റ്റിന്റെ മണ്ഡലത്തിലെ സ്വാധീനവും ഇടതുപക്ഷത്തേയ്ക്കെത്തിയ കേരള കോണ്‍ഗ്രസ് വോട്ടുകളും സിപിഎമ്മിന്റേയുംസിപിഐയുടേയും സംഘടനാ സംവിധാനങ്ങളും ഉയര്‍ത്തിക്കാട്ടിയാണ് ഇടതുപക്ഷംപ്രതീക്ഷകള്‍ നെയ്യുന്നത്.

ഇടുക്കിയില്‍ റോഷിക്കെന്നപോലെ കടുത്തുരുത്തില്‍ മോന്‍സിനും അഗ്‌നിപരീക്ഷണംതന്നെയാണ്. ജോസഫ് ഗ്രൂപ്പിലെ രണ്ടാമനെന്നു വിശേഷിപ്പിക്കാവുന്ന മോന്‍സിന്എങ്ങനെയും മണ്ഡലം നിലനിര്‍ത്തിയേ മതിയാവു. മോന്‍സിന്റെ മണ്ഡലത്തിലെവ്യക്തിബന്ധങ്ങളും പരമ്പരാഗത യുഡിഎഫ് വോട്ടുകളും ഇത് ഉറപ്പിക്കുമെന്നാണ്‌യുഡിഎഫ് ക്യാമ്പ് വിലയിരുത്തുന്നത്. എന്നാല്‍ മറുപക്ഷത്ത് ഒരു വേള ജോസ്‌കെ മാണിയുടെ പേര് ഉയര്‍ന്നു കേട്ട മണ്ഡലമാണ് കടുത്തുരുത്തി. തങ്ങള്‍ക്ക്ഏറ്റവും കൂടുതല്‍ വോട്ടുകളുള്ള മണ്ഡലമാണ് കടുത്തുരുത്തി എന്നാണ് ജോസ്പക്ഷം പറയുന്നത്. പാര്‍ട്ടി പ്രതിസന്ധി നേരിട്ട ഘട്ടത്തില്‍ ജോസ് കെമാണിക്കൊപ്പം ഉറച്ചു നിന്ന മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജായിരുന്നുഇവിടെ എതിര്‍ സ്ഥാനാര്‍ത്ഥി. മോന്‍സിനെ വീഴ്ത്തി കടുത്തുരുത്തിപിടിക്കുമെന്നാണ് ഇടതുപക്ഷത്തിന്റെ അവകാശ വാദം.

ചങ്ങനാശേരിയിലാവട്ടെ ഓരേ തട്ടകത്തില്‍ കളിച്ചു വളര്‍ന്ന ജോബ് മൈക്കിളും(ജോസ് വിഭാഗം) വിജെ ലാലി (ജോസഫ് വിഭാഗം) യും തമ്മിലായിരുന്നു പോരാട്ടംമുന്‍ എംഎല്‍എയും കെ.എം മാണിയുടെ വിശ്വസ്തനുമായിരുന്ന സിഎഫ് തോമസ് ജോസഫ്‌വിഭാഗത്തിനൊപ്പം ചേര്‍ന്നിരുന്നു. അദ്ദേഹം മരണമടഞ്ഞതോടെ അദ്ദേഹത്തിന്റെസഹോദരന്‍ സാജന്‍ ഫ്രാന്‍സീസിന് സീറ്റ് ലഭിക്കുമെന്നായിരുന്നു കണക്ക്കൂട്ടല്‍. എന്നാല്‍ വി.ജെ ലാലിയെയാണ് ഇവിടെ ജോസഫ് രംഗത്തിറക്കിയത്.സാജന്‍ ഫ്രാന്‍സീസിന് സീറ്റ് നല്‍കാത്തതിന്റെ അസ്വാരസ്യങ്ങള്‍ഉണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ചെന്നും കാലങ്ങളായി യുഡിഎഫ്ടിക്കറ്റില്‍ സി.എഫ് തോമസിനെ വിജയിപ്പിച്ചു പോന്ന മണ്ഡലം ഇത്തവണയുംകൈവിടില്ലെന്നുമാണ് യുഡിഎഫ് കണക്കു കൂട്ടല്‍. എന്നാല്‍ വിജയിക്കുമെന്നകാര്യത്തില്‍ ഒരു സംശയവുമില്ലെന്നാണ് ജോബ് മൈക്കിളിന്റെ പക്ഷം.

കേരളം തന്നെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് പാലാ . മാണിസാറിന്റെമണ്ഡലമായ പാലായില്‍ വിജയിക്കുക എന്നത് കേരളാ കോണ്‍ഗ്രസിന്റേയും ഒപ്പംജോസ് കെ മാണിയുടേയും അഭിമാന പ്രശ്നമാണ്. എന്നാല്‍ ജോസ് കെ മാണിയെവിഴ്ത്തി മണ്ഡലം പിടിക്കാനാണ് നിലിവലെ എംഎല്‍എ യായ മാണി സി കാപ്പനെ തന്നെരംഗത്തിറക്കി യുഡിഎഫ് ശ്രമിച്ചത്. ഇരു കൂട്ടരും അരയും തലയും മുറുക്കിയാണ്ഇവിടെ പൊരുതിയത്. പ്രവചനങ്ങള്‍ അസാധ്യമായ ഇവിടെ പോരാട്ടംഇഞ്ചോടിഞ്ചായിരുന്നു.

ജോസഫ് ഗ്രൂപ്പിനെ സംബന്ധിച്ച് മറ്റൊരു പ്രധാന മണ്ഡലാണ് ഏറ്റുമാനൂര്‍.ഇവിടെ ലതികാ സുഭാഷ് കോണ്‍ഗ്രസ് റിബലായി എത്തിയതും സിറ്റ് ജോസഫ്ഗ്രൂപ്പിന് നല്‍കിയതില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടായ പ്രതിഷേധങ്ങളുംതങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന ഭയം ജോസഫ് വിഭാഗത്തിനുണ്ട്.

ശക്തമായ പോരാട്ടം നടന്ന കോട്ടയം ജില്ലയിലെ മറ്റു രണ്ട് മണ്ഡലങ്ങളാണ്കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും . പിസി ജോര്‍ജിന്റെ സാന്നിധ്യമാണ്പൂഞ്ഞാറിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഇവിടെ വിജയിക്കുമെന്നാണ് ജോസ്പക്ഷത്തിന്റെ അവകാശവാദമെങ്കിലും മണ്ഡലത്തിലെ സൂചനകള്‍ പോരാട്ടംഇഞ്ചോടിഞ്ച് എന്നു തന്നെയാണ്. കാഞ്ഞിരപ്പള്ളിയിലും സ്ഥിതി വ്യത്യസ്ഥമല്ല.സിറ്റിംഗ് എംഎല്‍എ എ.ന്‍ ജയരാജും ജോസഫ് വാഴയ്ക്കനുമാണ് ഇവിടെഏറ്റുമുട്ടിയത്. മുന്‍ എംഎല്‍എയും കേന്ദ്ര മന്ത്രിയുമായ അല്‍ഫോന്‍സ്കണ്ണന്താനത്തയാണ് തങ്ങളുടെ എ ഗ്രേഡ് മണ്ഡലമായ ഇവിടെ ബിജെപി പരീക്ഷിച്ചത്.

കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കി അണികള്‍ തങ്ങളോടൊപ്പമാണെന്ന്‌തെളിയിക്കുവാനാണ് ഇരു കൂട്ടരും ഈ ബലാബലത്തില്‍ ശ്രമിച്ചത്.തിരിച്ചടിയുണ്ടായാല്‍ ഇരു കൂട്ടരുടേയും മുന്നണി രാഷ്ട്രിയത്തിലെവിലപേശല്‍ ശക്തിയും കുറയും. എന്തായാലും ഫലമെത്തുമ്പോള്‍ കേരളാകോണ്‍ഗ്രസുകളുടെ അടിത്തറ പരിശോധിക്കല്‍ കൂടിയാകും അത്. മധ്യ കേരളത്തിന്റെമനസാക്ഷി ആര്‍ക്കൊപ്പം എന്നതും ഈ തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമാകും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക