-->

VARTHA

വീടിനുള്ളില്‍ തീ പടര്‍ന്ന് ബധിരയായ യുവതി വെന്തുമരിച്ചു

Published

on

പാലക്കാട്: മുതലമടയില്‍ വീടിനുള്ളില്‍ തീ പടര്‍ന്ന് ബധിരയായ യുവതി മരിച്ചു. മുതലമട കുറ്റിപ്പാടം സ്വദേശി സുമയാണ് തീ പൊള്ളലേറ്റ് മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

അപകട കാരണം വ്യക്തമായിട്ടില്ലെന്നും ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ തീ പിടുത്തം എങ്ങനെയുണ്ടായി എന്നത് സംബന്ധിച്ച്‌ വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു. വീട് അകത്തു നിന്നും പൂട്ടിയിരുന്നതായി പോലീസ് പറയുന്നു. സുമ കിടന്നിരുന്ന മുറിയില്‍ നിന്നുമാണ് തീ പിടുത്തം ഉണ്ടായിട്ടുള്ളത്. സുമയുടെ ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞിരുന്നു. 

മുതലമട കുറ്റിപ്പാടം സ്വദേശി കൃഷ്ണന്റെ വീടിനുള്ളില്‍ നിന്നും തീ പടരുന്നത് കണ്ട അയല്‍വാസികള്‍ ഓടി എത്തിയെങ്കിലും വീടിനുള്ളില്‍ ഉണ്ടായിരുന്ന കൃഷ്ണന്റെ മകള്‍ സുമയെ രക്ഷിക്കാനായില്ല. കൃഷ്ണന്‍ രാവിലെ പണിക്ക് പോയിരുന്നു. അമ്മ രുഗ്മിണി വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനും പോയി. സഹോദരന്‍ സുധീഷും വീട്ടില്‍ ഉണ്ടായിരുന്നില്ല.

തീ പടരുന്നത് കണ്ട് ഓടിയെത്തിയ അയല്‍വാസികള്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പടെ പുറത്തേക്ക് മാറ്റുകയും ചെയ്തു. സംഭവമറിഞ്ഞ് ഓടിയെത്തിയ അച്ഛന്‍ കൃഷ്ണന്‍ മകള്‍ അകത്തുള്ള കാര്യം പറഞ്ഞെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. അപ്പോഴേക്കും സുമ കിടന്നിരുന്ന മുറിയുടെ മേല്‍ ഭാഗം അടര്‍ന്നു വീണിരുന്നു. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയ ശേഷമാണ് തീ പൂര്‍ണമായും അണയ്ക്കാന്‍ കഴിഞ്ഞത്.

മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സുമയുടെ വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

എച്ച്1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ അനുമതി, നിപപാട് അറിയിച്ച് 30 കമ്പനികള്‍

സ്റ്റാറ്റസ് ഇടാന്‍ ലെസന്‍സില്ലാതെ ട്രാക്ടര്‍ ഓടിച്ച യുവാവ് കിണറ്റില്‍വീണ് മരിച്ചു

ഇന്ത്യയില്‍ ശനിയാഴ്ച കോവിഡ് രോഗികള്‍ 3 ലക്ഷത്തില്‍ താഴെ; മരണം 3,895

ഗുസ്തിതാരത്തിന്റെ മരണം: ഗുസ്തി താരം സുശീല്‍ കുമാറിനെതിരെ ജാമ്യമില്ലാ വാറണ്ട്

കോവിഡ് ബാധിതര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ കെഎസ്എഫ്ഇ വായ്പ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

മുസ്ലിം സമുദായത്തിനെതിരെ വിദ്വേഷ പരാമര്‍ശം ; പി സി ജോര്‍ജിനെതിരെ പരാതി

കോവിഡ്: ഗായിക അഭയ ഹിരണ്‍മയിയുടെ അച്ഛന്‍ മരിച്ചു

കോവിഡ് ബാധിച്ച നവജാത ശിശു രോഗമുക്തയായി; വെന്റിലേറ്ററില്‍ കഴിഞ്ഞത് 10 ദിവസം

ടൗട്ടെ: വെസ്റ്റേണ്‍ റെയില്‍വേ ട്രെയിനുകള്‍ റദ്ദാക്കി, അഗത്തി വിമാനത്താവളം താല്‍ക്കാലികമായി അടച്ചു

കണ്‍മുന്നില്‍ മരിച്ചുവീണത് 56 പേരാണ്'; അഭയാര്‍ഥി ബോട്ടില്‍നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു

ഡല്‍ഹിയില്‍ മോദിക്കെതിരേ പോസ്റ്റര്‍ പതിച്ച 15 പേര്‍ അറസ്റ്റില്‍

നാല് ജില്ലകളില്‍ നാളെ അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

ചെയ്യേണ്ടി വന്നാല്‍ ചെയ്യണം; ആശുപത്രി നിലം തുടച്ച് മിസോറാം മന്ത്രി

കോവിഡ് ബാധിച്ച് 'മരണം'; അന്ത്യയാത്രയ്ക്കിടെ കണ്ണു തുറന്ന് നിലവിളിച്ച് 'മൃതദേഹം'

കാര്‍ വാങ്ങാന്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റു

ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍

അര്‍ബുദത്തിനെതിരെ പോരാടുന്നവര്‍ക്ക് കരുത്ത് പകര്‍ന്ന നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ മാധ്യമ ഓഫീസുകള്‍ തകര്‍ന്നു

രാജ്യത്തെ കോവിഡ് പ്രതിസന്ധിക്കു കാരണം സര്‍ക്കാരും ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമെന്ന് മോഹന്‍ ഭാഗവത്

മമത ബാനര്‍ജിയുടെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

ലക്ഷദ്വീപിന് സമീപം ബോട്ട് മുങ്ങി എട്ടുപേരെ കാണാതായി, തെരച്ചില്‍ തുടരുന്നു

ടൗട്ടെ ചുഴലിക്കാറ്റ്: മഴയും കാറ്റും തുടരും, ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്

കല്ലൂപ്പാറയിലും തുമ്പമണിലും ഗുരുതര പ്രളയസാധ്യതയെന്ന് കേന്ദ്ര ജല കമ്മീഷന്‍

കോവിഡ് : കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ്

സംസ്ഥാനത്ത് ഇന്ന് 32,680പേര്‍ക്ക് കോവിഡ്; 96 മരണം

ബ്ലാക്ക് ഫംഗസിനു കാരണം സ്റ്റിറോയ്ഡുകളുടെ അമിത ഉപയോഗമാണെന്ന് എയിംസ് ഡയറക്ടര്‍

സൗമ്യയുടെ മൃതദേഹം നെടുമ്പാശേരിയിലെത്തിച്ചു

ഇന്ത്യന്‍ കോവിഡ് വകഭേദത്തിന്റെ ബ്രിട്ടനിലെ സാന്നിധ്യം ലോക്ഡൗണ്‍ ഇളവുകള്‍ക്ക് തടസമായേക്കുമെന്ന് പ്രധാനമന്ത്രി

കേന്ദ്രം നല്‍കിയ വെന്റിലേറ്ററുകള്‍ ചില സംസ്ഥാനങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് പരാതി

സര്‍ക്കാര്‍ രൂപീകരണ നടപടികള്‍ ആരംഭിച്ചു

View More