വര്‍ക്കല:വര്‍ക്കലയില്‍ മോഷണക്കേസില്‍ യുവ ദമ്ബതികള്‍ അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ വലിയപള്ളിക്ക് സമീപം വട്ടവിള കടയില്‍ വീട്ടില്‍ റിയാസ് (29), ഇയാളുടെ ഭാര്യ പൂവത്തൂര്‍ മഞ്ചവിളാകം കൊല്ലയില്‍ ശ്രീവിലാസത്തില്‍ ആന്‍സി(24) എന്നിവരാണ് അറസ്റ്റിലായത്.
അയിരൂര്‍ ഇലകമണില്‍ പുതുതായി പണികഴിപ്പിച്ചു കൊണ്ടിരിക്കുന്ന സുധീര്‍ ഖാന്റെ വീട്ടില്‍ നിന്ന് 5 ലക്ഷം രൂപയും 3 പവന് സ്വര്‍ണാഭരണവും വിദേശ കറന്‍സിയും ഇരുവരും ചേര്‍ന്ന് മോഷ്ടിക്കുകയായിരുന്നു. രാത്രി, എക്സ്റ്റന്‍ഷന്‍ സ്റ്റിക്കും കാന്തവും ഉപയോഗിച്ച് താക്കോല്‍കൂട്ടം കൈക്കലാക്കിയാണ് മോഷണം നടത്തിയത്. മോഷണമുതലുകള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
ഒറ്റ നോട്ടത്തില്‍ യാതൊരു തെളിവും അവശേഷിപ്പിക്കാതെയുള്ള കേസായിരുന്നു ഇത്. വര്‍ക്കല ഡി വൈ എസ് പി ബാബുക്കുട്ടന്, അയിരൂര്‍ എസ് ഐ രാജേഷ് എന്നിവര്‍ ചേര്‍ന്നാണ് ശാസ്ത്രീയമായി അന്വേഷണം നടത്തി പ്രതികളെ കുടുക്കിയത്.