റാലി, നോർത്ത് കരലിന: വാഷിംഗ്ടൺ ഡി.സി മെട്രോയിൽ എഞ്ചിനിയറിംഗ് സീനിയർ ഇൻസ്ട്രക്ടറായ പാസ്റ്റർ തങ്കച്ചൻ മത്തായി, 60, ഡി.സി.യിൽ നിര്യാതനായി. റാലിയിലാണ് സ്ഥിരതാമസം. അവിടെ ജെം റാലി ചർച്ച് പാസ്റ്ററായിരുന്നു. അടൂർ തുവിയൂർ സൗത്ത് കിണർവിളയിൽ പരേതനായ മത്തായി യോഹന്നാന്റെയും സാറാമ്മയുടെയും പുത്രനാണ്.
വടശേരിക്കര പാലക്കത്തറയിൽ എൽസി തങ്കച്ചൻ (ജോളി) ആണ് ഭാര്യ. മക്കൾ: ടിജി ജോൺ, ജോഷ്വ തങ്കച്ചൻ, ടിൻസിമോൾ തങ്കച്ചൻ. മരുമകൻ: ഡോ. ജോൺ ചെറിയാൻ.
സംസ്കാരം റാലിയിൽ പിന്നീട് നടത്തും.
വിവരങ്ങൾക്ക്: 919 830 8155