-->

America

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ആസാദ് ജയന്‍

Published

on

ടൊറന്റോ/കാനഡ: കാനഡയില്‍ പ്രവാസി കേരള കോണ്‍ഗ്രസ് എം സംഘടിപ്പിച്ച കെഎം മാണി രണ്ടാം ചരമ വാര്‍ഷിക ദിനാചരണം റോഷി അഗസ്റ്റിന്‍ എംല്‍എ ഉദഘാടനം ചെയ്തു. കേരളത്തിലെ തൊഴിലാളികളെയും അവശത അനുഭവിക്കുന്നവരെയും  കര്‍ഷകരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കെഎം മാണി വസഹിച്ച പങ്കിനെക്കുറിച്ചു ചടങ്ങില്‍ സംസാരിച്ച റോഷി അഗസ്റ്റിന്‍ അനുസ്മരിച്ചു. കെഎം മാണി എന്ന ദീര്‍ഘദര്‍ശിയുടെ ഓര്‍മകളാണ് കേരള കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെഎം മാണി മന്ത്രിയായിരുന്നപ്പോള്‍  നടപ്പാക്കിയ പദ്ധതികളെക്കുറിച്ചു ചടങ്ങില്‍ സംസാരിച്ച മുന്‍ എംല്‍എ സ്റ്റീഫന്‍ ജോര്‍ജ് അനുസ്മരിച്ചു. കേരളം കണ്ട ഏറ്റവും ഭാവനാപൂര്‍ണമായ പദ്ധതികള്‍ നടപ്പാക്കിയത് അദ്ദേഹമാണ്. പ്രായോഗിക രാഷ്ട്രീയത്തിന്റെ വ്യക്താവായിരുന്നു കെഎം മാണി. പ്രതിസന്ധി ഘട്ടങ്ങളെ നിഷ്പ്രയാസം തരണം ചെയ്യാനുള്ള അദ്ദേഹത്തിന്റെ  വൈഭവത്തെക്കുറിച്ചും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ സ്റ്റീഫന്‍ ജോര്‍ജ് അനുസ്മരിച്ചു.

 മാനവികതയില്‍ ഊന്നിയ പദ്ധതികളാണ് കെഎം മാണി നടപ്പാക്കിയതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ പ്രമോദ് നാരായണന്‍ പറഞ്ഞു. കാരുണ്യ പദ്ധതി, ഭാവനനിര്‍മാണ പദ്ധതി, കര്‍ഷക പെന്‍ഷന്‍, റബര്‍ വിലസ്ഥിരത പദ്ധതി എന്നിവയെല്ലാം കെഎം മാണിയുടെ സമൂഹത്തോടുള്ള പ്രതിബദ്ധത വ്യകതമാക്കുന്ന പദ്ധതികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് എം പ്രസിഡന്റ് സോണി മണിയങ്ങാടന്റെ അധ്യക്ഷതയില്‍ സൂമില്‍ ചേര്‍ന്ന യോഗത്തില്‍ നൂറിലേറെ പേര്‍ പങ്കെടുത്തു. സിനു മുളയാനിക്കല്‍ സ്വാഗതവും, റോഷന്‍ പുല്ലുകാലായില്‍ കൃതജ്ഞതയും രേഖപ്പെടുത്തിയ യോഗത്തില്‍, ബിനേഷ് ജോര്‍ജ്, അമല്‍ വിന്‍സെന്റ്, ബൈജു പകലോമറ്റം, ബിജോയ് ഇല്ലം, ജോസ് നെല്ലിയാനി, ജിജു ജോസഫ്, സിബി ജോണ്‍, ജോസ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. ആസ്റ്റര്‍ ജോര്‍ജ്, റെബി ചെമ്പോട്ടിക്കല്‍, ജോജോ പുളിക്കന്‍, റോബിന്‍ വടക്കന്‍, മാത്യു വട്ടമല, ചെറിയാന്‍ കരിംതകര, അശ്വിന്‍ ജോസ്, മാത്യു റോയ്, ക്ലിന്‍സ് സിറിയക്ക് എന്നിവര്‍ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ പങ്കെടുത്തു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

ഹൈമ (ഗീത ബാലകൃഷ്ണന്‍, ഇ -മലയാളി കഥാമത്സരം)

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ലീലാമ്മ മത്തായി (76) ഡാലസിൽ അന്തരിച്ചു

കൊളറാഡോയില്‍ ജന്മദിനാഘോഷത്തിനിടെ വെടിവയ്പ്; ഏഴു മരണം

ഗ്ലോ റണ്‍ ഇവന്റില്‍ സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജും

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

അരിസോണ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ നേഴ്സ്സ് ഡേ ആഘോഷിച്ചു

ബൈഡന്‍ ഓണ്‍ ന്യൂട്രീഷ്യന്‍ (കാര്‍ട്ടൂണ്‍: സിംസണ്‍)

ശ്വാനശാപം (എബിൻ മാത്യു കൂത്താട്ടുകുളം, ഇ -മലയാളി കഥാമത്സരം) ഒന്ന്.

അമ്മയെ കൊല്ലുന്നവർ; ഇന്ത്യയും പൊങ്ങച്ചവും (അമേരിക്കൻ തരികിട-155, മെയ് 9)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഇലക്ഷന്‍ കമ്മിറ്റി

ഡാലസില്‍ ബോക്‌സിങ് മത്സരം കാണാന്‍ വന്‍ ജനക്കൂട്ടം

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാന ചടങ്ങ് സംഘടിപ്പിക്കുന്നു

പ്ര​യ​ർ ലൈൻ 7-മത് വാർഷീക സമ്മേളനം മെയ് 11നു , ബി​ഷ​പ്പ് ഡോ. ​സി.​വി. മാ​ത്യു മുഖ്യാതിഥി

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

പി എഫ് എഫ് ഗ്ലോബൽ ചാരിറ്റി കൺവീനർ അജിത് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

ന്യു യോര്‍ക്കില്‍ പുത്രന്‍ അമ്മയെ കഴുത്തു ഞെരിച്ചു കൊന്നു

ഫൊക്കാന കോവിഡ് റിലീഫ് ഫണ്ടിന് ആവേശകരമായ തുടക്കം: ഒരു മണിക്കൂറിനകം 7600 ഡോളർ ലഭിച്ചു

ജോ പണിക്കര്‍ ന്യു ജേഴ്‌സിയിൽ അന്തരിച്ചു

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

പുറത്തിറങ്ങിയാല്‍ പോലീസ് പിടികൂടും! (ഡോ. മാത്യു ജോയിസ്, കോട്ടയം )

ജനിതകമാറ്റം സംഭവിച്ച 8500 കേസ്സുകള്‍ ഫ്‌ലോറിഡായില്‍ കണ്ടെത്തി

ഭാരതത്തിന് കൈത്താങ്ങായി കെ എച്ച് എന്‍ എ; ദുരിതാശ്വാസ നിധി സമാഹരിക്കാൻ നൃത്ത പരിപാടി മെയ് 9 ന്

സൗത്ത് ഏഷ്യന്‍ വീടുകളില്‍ കവര്‍ച്ച നടത്തിയിരുന്ന പ്രതിക്ക് 40 വര്‍ഷം തടവ്

കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് മാര്‍ ക്രിസോസ്റ്റം അനുസ്മരണം മെയ് 9 നു

റിട്ടയേര്‍ഡ് ഇന്‍സ്‌പെക്ടര്‍ ഇടിക്കുള ഡാനിയല്‍ ന്യൂയോര്‍ക്കില്‍ അന്തരിച്ചു

View More