Image

വിഷുപ്പുലരി: കവിത, ഷാമിനി

Published on 14 April, 2021
വിഷുപ്പുലരി: കവിത, ഷാമിനി
വെയിലിൻ ചൂടേറ്റിന്നു ഞാൻ.... എന്റെ
 ഉമ്മറത്തിണ്ണയിൽ  നോക്കിനിൽക്കേ
 പെട്ടെന്നിതാ, മാനം ഇരുണ്ടു 
തീപോലെ കത്തി
ഇടിമുഴക്കങ്ങളും, 
മഴ -തുള്ളികളൊരു കുളിരായി -
പടർന്നിറങ്ങി ചിതറി -
തെറിച്ചെന്റെ നെറ്റിയിലും..കണ്ണാ... 
കണ്ണാ..എന്റെ കാർ
മുകിൽ വർണ്ണാ ഞാനുമൊരു 
വിഷുക്കൊന്ന പൂവായി,മാറട്ടിനി!!!!"
സമൃദ്ധി വിളങ്ങുന്ന ഈ -
വിഷുപ്പുലരിയിൽ എന്നെയും ഓർക്കണേ...
"പ്രിയ കണ്ണാ "
മിഴിയിണകൾ തുറന്നിടുമ്പോൾ 
കണികണ്ടുണരുന്ന നിന്റെ,
രൂപവും സ്വർണ്ണ നിറത്താൽ വിരിഞ്ഞ
 വിഷുമലരിതളിന്റെ -
പുണ്യ ഭംഗിയും വീടിനുള്ളിലെ ആഹ്ലാദ 
നിമിഷങ്ങളും നിത്യവും കണ്മുൻപിൽ 
വിരിയട്ടെ....
ചൂടിന്റെ രൗദ്ര ഭാവത്തിൽ-
നിന്നും....
ഉണർന്ന ഭൂമിയൊരു -
കുളിർചോല ചുറ്റി,
"വിഷു "വിനെ വാരിപ്പുണർന്നു
ഇത്തിരിനേരം ഞാനുമെൻ-
ബാല്യത്തിലേക്കു പറന്നു-
അച്ഛൻ തന്ന വിഷുക്കൈനീട്ടമെൻ
 ഓർമ്മയിൽ കെടാവിളക്കായി 
ഇന്നും തെളിഞ്ഞു കത്തുന്നു!!!"

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക