Image

സംസ്ഥാനത്തെ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Published on 08 April, 2021
സംസ്ഥാനത്തെ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. പോസ്റ്റല്‍ വോട്ടുകള്‍ കൂടി കണക്കാക്കിയ ശേഷം മാത്രമേ ഇതു സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പുറത്തു വിടാനാകുവെന്ന് കമ്മിഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നേരത്തെ പുറത്തു വിട്ട 74.04 ശതമാനം എന്നത് ബൂത്തിലെത്തി നേരിട്ട് വോട്ട് രേഖപ്പെടുത്തിയവരുടെ കണക്കുകള്‍ മാത്രമാണ്. എന്നാല്‍ 80 വയസു കഴിഞ്ഞവര്‍ക്കും ഭിന്ന ശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കുമുള്ള തപാല്‍ വോട്ട് ഇതിനൊപ്പം കണക്കാക്കിയിട്ടില്ലെന്നും, അതിനാല്‍ പോളിംഗ് ശതമാനം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.3.53 ലക്ഷം പേരാണ് ഇത്തരത്തില്‍ വീട്ടില്‍ വച്ച്‌ തപാല്‍ വോട്ട് രേഖപ്പെടുത്തിയത്. ഇത് 1.28 ശതമാനം വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലയിരുത്തുന്നു. ഇതു കൂടി ഉള്‍പ്പെടുത്തിയാല്‍ വോട്ടിംഗ് ശതമാനം 75.32 ആയി ഉയരും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക