ന്യു യോര്‍ക്ക്: ചെങ്ങന്നൂര്‍ പെരിശേരി മുഞ്ഞാട്ടു ഹൗസില്‍ പരേതനായ ജോണ്‍ ജേക്കബിന്റെ പത്നി മറിയാമ്മ ജെ. ജേക്കബ്, (പൊടിയമ്മാമ്മ - 88), ഫ്ലോറിഡയില്‍ മാര്‍ച്ച് 26-നു നിര്യാതയായി. സംസ്കാരം ന്യു യോര്‍ക്ക് വെസ്റ്റ്ചെസ്റ്ററില്‍ നടത്തും. പള്ളിപ്പാട് അകംകുടി പരേതരായ തുണ്ടില്‍ ജോസഫ് ചാക്കോയുടെയും റേച്ചലിന്റെയും പുത്രിയാണ്.
ബൊക്കാറോ സ്റ്റീല്‍ സിറ്റിയിലെ കെ.എം. ഹോസ്പിറ്റലില്‍ ഏറെക്കാലം നഴ്സ് ആയി സേവനമനുഷ്ടിച്ചു. 1977-ല്‍ ഇല്ലിനോയിയിലെത്തി. 1982-ല്‍ ന്യു യോര്‍ക്കിലേക്കു മാറി. 2004-ല്‍ റിട്ടയര്‍ ചെയ്തു.
ഷിബു ജേക്കബ് എകപുത്രനാണ്. മരുമകള്‍: ജെസ്ബി ജേക്കബ്. കൊച്ചുമക്കള്‍: സിന്ത്യ ജേക്കബ്, സെലിന ജേക്കബ്.
സഹോദരന് ടി.സി. തോമസ് ജീവിച്ചിരിപ്പുണ്ട്. മറ്റു സഹോദരരായ കുഞ്ഞമ്മ വര്‍ഗീസ്, അമ്മിണി ഉമ്മന്‍, ടി.സി. ജോസ്ഫ് എന്നിവര്‍ നേരത്തെ നിര്യാതരായി.
വെയ്ക്ക് സര്‍വീസ്: ഏപ്രില്‍ 9 വെള്ളി 4 മണി: ഫ്ലിന്‍ മെമ്മോറിയല്‍ ഹോം, 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്സ്, ന്യു യോര്‍ക്ക്
സംസ്കാര ശുശ്രൂഷ ഏപ്രില്‍ 10 രാവിലെ 9 മണി.
സംസ്കാരം മൗണ്ട് ഹോപ്പ് സെമിത്തേരി, 50 ജാക്സന് അവന്യു, ഹേസ്റ്റിംഗ്സ് ഓണ്‍ ഹഡ്സന്‍, ന്യു യോര്‍ക്ക്
live stream: https://www.youtube.com/watch?v=FACE9-r68ZA