കഥ തുടരും..
കാട്ടിലിരുൾ പടരും;
കിതപ്പോടിര
തിരയുമൊളിയിടം.
കഥ തുടരും..
ആ കാടുലയും;
വേടനവളുടെ
അരികിൽ വരും.
കഥ തുടരും..
പുൽക്കൊടി ചതയും;
നീറ്റലവളുടെയുയിരിൽ
തീർത്തവൻ മറയും.
കഥ തുടരും..
അവളുടെ പേരടരും
പിന്നിരയെന്നൊന്ന്
പുതുതായ് വരും!.
കഥ തുടരും..
അഴലിൽ ദ്യുതിചിതറും
ഇര പലകുറി
വരികളിൽനിറയും!.
കഥ തുടരും..
ന്യായവിധി തിരയും
അവൾ പലവുരു
വാക്കാൽ മുറിയും!.
കഥ തുടരും..
ഒടുവിൽ അവൾ തളരും
ഇരുളിൽ വിടനുടെ
ചിരി തുടരെ വിടരും!.
വീണ്ടും കഥ തുടരും..
കാട്ടിലിരുൾ പടരും..
മറ്റൊരിര;
തിരയുമൊളിയിടം..!.
കാട്ടിലിരുൾ പടരും;
കിതപ്പോടിര
തിരയുമൊളിയിടം.
കഥ തുടരും..
ആ കാടുലയും;
വേടനവളുടെ
അരികിൽ വരും.
കഥ തുടരും..
പുൽക്കൊടി ചതയും;
നീറ്റലവളുടെയുയിരിൽ
തീർത്തവൻ മറയും.
കഥ തുടരും..
അവളുടെ പേരടരും
പിന്നിരയെന്നൊന്ന്
പുതുതായ് വരും!.
കഥ തുടരും..
അഴലിൽ ദ്യുതിചിതറും
ഇര പലകുറി
വരികളിൽനിറയും!.
കഥ തുടരും..
ന്യായവിധി തിരയും
അവൾ പലവുരു
വാക്കാൽ മുറിയും!.
കഥ തുടരും..
ഒടുവിൽ അവൾ തളരും
ഇരുളിൽ വിടനുടെ
ചിരി തുടരെ വിടരും!.
വീണ്ടും കഥ തുടരും..
കാട്ടിലിരുൾ പടരും..
മറ്റൊരിര;
തിരയുമൊളിയിടം..!.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
RAJU THOMAS
2021-04-08 18:40:38
Wow! Super!