Image

ഗീതാമണ്‌ഡലത്തിന്‌ പുതിയ നേതൃത്വം

ജോയിച്ചന്‍ പുതുക്കുളം Published on 18 June, 2012
ഗീതാമണ്‌ഡലത്തിന്‌ പുതിയ നേതൃത്വം
ഷിക്കാഗോ: ഗീതാമണ്‌ഡലത്തിന്റെ 2012-13 ലേക്കുള്ള ഭാരവാഹികള്‍ വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച്‌ തെരഞ്ഞെടുക്കപ്പെട്ടു.

പുതിയ പ്രസിഡന്റായി ജയചന്ദ്രനെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി വാസുദേവന്‍ പിള്ള (വൈസ്‌ പ്രസിഡന്റ്‌), സുരേഷ്‌ ബാലചന്ദ്രന്‍ (സെക്രട്ടറി), ഡോ. സുനിതാ നായര്‍ (ജോയിന്റ്‌ സെക്രട്ടറി), ആനന്ദ്‌ പ്രഭാകര്‍ (ട്രഷറര്‍), തങ്കമ്മ അപ്പുക്കുട്ടന്‍ (ജോയിന്റ്‌ ട്രഷറര്‍), രഘുനാഥന്‍ നായര്‍, ചന്ദ്രന്‍പിള്ള, രാജഗോപാലന്‍ നായര്‍, രവി മുണ്ടയ്‌ക്കല്‍, നാരായണന്‍ കുട്ടപ്പന്‍, സുകുമാരി നായര്‍, ശിവന്‍ മുഹമ്മ, ശിവപ്രസാദ്‌ പിള്ള, അജി പിള്ള (ഡയറക്‌ടര്‍ഡ്‌ അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.

സ്ഥാനമൊഴിയുന്ന പ്രസിഡന്റ്‌ അനില്‍കുമാര്‍ പിള്ള കഴിഞ്ഞ ഒരുവര്‍ഷക്കാലം ആത്മാര്‍ത്ഥമായി സഹകരിച്ച ഏവരേയും നന്ദി അറിയിച്ചു.

പുതിയ പ്രസിഡന്റ്‌ ജയചന്ദ്രന്‍ ഏവരേയും സ്വാഗതം ചെയ്യുകയും, എല്ലാവരുടേയും ആത്മാര്‍ത്ഥമായ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. സെക്രട്ടറി സുരേഷ്‌ ബാലചന്ദ്രന്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി. സതീശന്‍ നായര്‍ അറിയിച്ചതാണിത്‌.
ഗീതാമണ്‌ഡലത്തിന്‌ പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക