fomaa

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

വില്‍സണ്‍ ഉഴത്തില്‍

Published

on


ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോത്ഘാടനവും വർണോജ്വലമായി . മാര്‍ച്ച് 26 -ന് വൈകിട്ട്  8 മണിക്ക് സൂമിൽ സണ്‍ഷൈന്‍ വിമൻസ് ഫോറം ചെയർ   സ്മിത നോബിളിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഗായികയും, സംഗീത അധ്യാപികയുമായ  സ്മിത ദീപക്ക് പ്രാർത്ഥനാഗാനം ആലപിച്ചു 

അധ്യക്ഷ പ്രസംഗത്തില്‍  സ്വാഗതം അര്‍പ്പിക്കുന്നതോടൊപ്പം  വിമന്‍സ്  ഫോറത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കയും ചെയ്തു. ആദ്യ സംരംഭമെന്ന നിലയില്‍ കേരളത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് 25  വീല്‍ചെയറുകള്‍  ഈ വര്‍ഷം പകുതിയോടെ വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ചു.

വിമന്‍സ് ഫോറം സെക്രട്ടറി  സുനിതാ മേനോന്‍  നാഷണല്‍ ഇന്ത്യന്‍ നേഴ്‌സ് പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷന്‍ ഫൗണ്ടറും റോക്‌ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്ററും ആയ ഡോ. ആനി പോളിനെ ആദ്യ സെക്ഷന്‍ ക്ലാസ് എടുക്കന്നതിലേക്കായി സ്വാഗതം ചെയ്തു. സ്ത്രീകള്‍ മടിച്ചു നില്‍ക്കാതെ അവരുടെ കഴിവുകള്‍  മറ്റുള്ളവര്‍ക്കും, സമൂഹത്തിനും പ്രയോജനപ്പെടുത്തുവാന്‍ മുന്‍നിരയിലേക്ക് കടന്നുവരണമെന്ന്  അവർ  പറഞ്ഞു.

ചലച്ചിത്രലോകത്തെ പഴയതും പുതിയതുമായ ഗാനങ്ങള്‍ കോര്‍ത്തിണക്കി  ജാക്ക്‌സണ്‍വില്ലില്‍ നിന്നുള്ള കാവ്യ മേനോന്റെ നൃത്താവിഷ്കാരം  ശ്രദ്ധേയമായി.

സെഷന്‍ 2 ക്ലാസിനു നേതൃത്വം കൊടുക്കുന്നതിലേക്കായി  ചെയര്‍പേഴ്‌സണ്‍
സ്മിത നോബിള്‍ സണ്‍ഷൈന്‍ റീജിയന്റെ അഭിമാനവും , ഫോമ നാഷണല്‍ കംപ്ലയൻ‌സ് കമ്മിറ്റി സെക്രട്ടറിയും, ഓട്ടിസം റിസേര്‍ച്ചറും, ലിങ് യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. ജഗതി നായരെ സ്വാഗതം ചെയ്തു. അമ്മയും മക്കളും തമ്മിലുള്ള ആഴമേറിയ ബന്ധത്തെക്കുറിച്ചും തുടര്‍ന്നും എങ്ങനെ  ആ ബന്ധത്തെ കാത്തുസൂക്ഷിക്കണമെന്നും ഡോ ജഗതി നായര്‍ വിശദമായി വിവരിച്ചു.

ടാമ്പയില്‍ നിന്നുള്ള അനുഗ്രഹീത ഗായികയും കര്‍ണാടിക് സംഗീത അധ്യാപികയുമായ അഞ്ജന അനിതയുടെ ഗാനാലാപനം ഹൃദ്യമായി.

സെഷന്‍ 3 ക്ലാസ്സിനു നേത്രത്വം നല്‍കുന്നതിനായി സണ്‍ഷൈന്‍ റീജിയന്റെ വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണും, ടെക്‌നിക്കല്‍ ഡിറക്ടറുമായ  സ്വപ്ന നായര്‍   ഫോറന്‍സിക്  സയന്റിസ്റ്റും, നേപ്പിള്‍സ് കോലിയെര്‍ കൗണ്ടി ക്രൈം ഇന്‍വെസ്‌റിഗേറ്ററുമായ ഹോളി ചെറിയാനെ സ്വാഗതം ചെയ്തു. പ്രശസ്ത ഫോറന്‍സിക് സയന്റിസ്റ്റായിരുന്ന ഹെര്‍ബെര്‍ട് ലിയോണ്‍ മക്‌ഡൊന്നേല്‍ എഴുതിയ ബുക്കിലെ വാചകങ്ങള്‍  'തെളിവുകള്‍ കള്ളം പറയില്ലെന്നും, ഫിസിക്കല്‍ തെളിവുകള്‍ ആര്‍ക്കും തിരുത്താന്‍ ആവില്ലെന്നും'  ഉള്ള  മുഖവുരയോടെ സൈബര്‍ ക്രൈമിനെകുറിച്ചു ക്ലാസ് നടത്തി.

റീജിയന്റെ കഴിഞ്ഞ രണ്ടു ടേമിലെ (2014-18) യൂത്ത് ഫെസ്റ്റിവലിന്  കലാതിലകം ചൂടിയ  ടാമ്പയില്‍ നിന്നുള്ള  മീരാ നായരുടെ ക്ലാസിക്കല്‍ നൃത്തം വനിതാദിന പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.

പാംബീച്ചില്‍ നിന്നും  റീജിയന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ റെജി സെബാസ്റ്റിന്റെ മകള്‍ റേച്ചല്‍ മേരി സെബാസ്റ്റിന്‍റെ അതി മനോഹരമായ ഒരു ഹിന്ദി ഗാനത്തോടെ കലാപരിപാടികള്‍ക്ക് തിരശീല വീണു .

ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് , സെക്രട്ടറി ടി .ഉണ്ണികൃഷ്ണന്‍, സൺ ഷൈൻ  റീജിയൻ ആർ.വി.പി   വില്‍സണ്‍ ഉഴത്തില്‍, റീജിയൻ വിമൻസ് എക്സിക്യൂട്ടിവ് പ്രതിനിധി അമ്മിണി ചെറിയാന്‍, ബിനുബ് കുമാര്‍, ബിജു ആന്റണി (നാഷണൽ കമ്മിറ്റി അംഗങ്ങൾ) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഭാഷാചാതുര്യത്തിന്റെയും , അവതരണശൈലിയുടെയും മികവില്‍ ഷീല ഷാജുവിന്റെ എംസി കൂടുതല്‍ മികവുറ്റതാക്കി. സുനിതാ മേനോൻ   നന്ദി  പറഞ്ഞതോടെ വനിതാദിന പരിപാടികള്‍ പര്യവസാനിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ സ്‌പോര്‍ട്‌സ് ഫോറം ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വിജയകരം

ഫോമാ കേരളാ കൺവെൻഷൻ ചെയർമാനായി ഡോക്ടർ ജേക്കബ് തോമസിനെ തെരെഞ്ഞെടുത്തു

ഫോമാ : സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഫോമാ ദേശീയ ഗോൾഫ് ടൂർണമെന്റ് രജിസ്ട്രഷൻ സെപ്റ്റംബർ 30 അവസാനിക്കും

ഫോമാ സെൻട്രൽ റീജിയന്റെ വിശേഷാൽ യോഗം: ഫോമാ പ്രസിണ്ടന്റ് പങ്കെടുത്തു

ഫോമാ കൺവൻഷൻ കാൻകുനിൽ നടത്തുമെന്ന് അനിയൻ ജോർജ് 

ഫോമാ സാന്ത്വന സംഗീതം എഴുപത്തഞ്ചാം എപ്പിസോഡ് ആഘോഷിച്ചു.

ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ : സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (SARGAM) ഒരു വെന്റിലേറ്റര്‍ സംഭാവന ചെയ്തു

ഫോമാ നിയമ നടപടികളുമായി മുന്നോട്ട് പോകണം:  നേതൃത്വത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു

അനിയൻ ജോർജിന്റെ മറുപടി

ആരോപണങ്ങൾ: ഫോമയുടെ ഒദ്യോഗിക വിശദീകരണ കുറിപ്പ്

മൂല്യങ്ങൾ നഷ്ടപ്പെടുത്താൻ ഫോമാ ഒരിക്കലും തയ്യാറല്ല: തോമസ് ടി. ഉമ്മൻ

ഫോമയുടെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയം: ഇന്നസെന്റ് ഫോമാ കള്‍ച്ചറല്‍ ഫെസ്റ്റ് 20-22 ഉല്‍ഘാടനത്തില്‍

ഫോമ സാംസ്കാരികോത്സവം: ഇന്നസെന്റ്, ഇന്ദ്രജിത്, ലാല്‍ ജോസ്, ജിബി ജോജു പങ്കെടുക്കും.

ഫോമയുടെ ഓണക്കോടി വിതരണവും ഓണ സദ്യയും കേന്ദ്രമന്ത്രി മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഞങ്ങൾ  നീതിക്കൊപ്പം നിൽക്കുന്നു: ഫോമാ വനിതാ ഫോറം

ഫോമാ സൗത്ത് ഈസ്‌റ് മേഖലാ മീറ്റ് ആന്‍ഡ് ഗ്രീറ്റ് വിജയകരമായി നടന്നു.

ഫോമാ ഹെല്പിങ് ഹാൻഡ്‌സിനു 'മുണ്ടക്കൽ ശേഖര'ന്റെ ഓണ സമ്മാനം

ഫോമ സണ്‍ഷൈന്‍ മേഖല കായിക വിനോദ സമിതിക്ക് രൂപം നല്‍കി

ഫോമാ സൗത്ത് ഈസ്റ് മേഖലാ സമ്മേളനം ആഗസ്ത് 7 ന് മുൻ കേന്ദ്രമന്ത്രിയും നടനുമായ നെപ്പോളിയൻ ഉദ്ഘാടനം ചെയ്യും

ഫോമയുടെ ബാലരാമപുരം-ഗാന്ധിഭവൻ ഹെല്പിങ് പ്രോജക്ട് കോർഡിനേറ്റർമാരെ തെരെഞ്ഞെടുത്തു

ഫോമാ ന്യൂ ഇംഗ്ലണ്ട് മേഖലാ സമ്മേളനം പ്രൗഢഗംഭീരമായി

ഫോമാ മിഡ് അറ്റ്ലാന്റിക്  മേഖല സമ്മേളനത്തിനു ഗംഭീര പരിസമാപ്തി

ഫോമാ ജൂനിയർ യൂത്ത് ഫോറം രൂപം കൊള്ളുന്നു

ഫോമാ ഹെല്പിങ് ഹാൻഡ് കോട്ടയം ജില്ലയിലെ രണ്ടു സ്‌കൂളുകളിൽ ഫോണുകൾ വിതരണം ചെയ്തു

ഫോമാ മിഡ് അറ്റ്‌ലാന്റിക് റീജിയന്‍ മീറ്റ് & ഗ്രീറ്റ് പ്രോഗ്രാം നാളെ (ഞായറാഴ്ച) ന്യൂജേഴ്‌സിയിൽ

കിറ്റെക്സ് പ്രശ്നം: പ്രവാസി സമൂഹവും ഫോമയും സത്യാവസ്ഥ തേടി നടത്തിയ ചർച്ച

ഫോമയുടെ നേതൃത്വത്തില്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ അനുസ്മരണ സമ്മേളനം ജൂലൈ 19 ന്

ഫോമാ വനിതാ വേദിയുടെ  മയൂഖം മേഖലാ മത്സരങ്ങൾക്ക് തിരശ്ശീല ഉയരുന്നു

ഫോമാ പൊളിറ്റിക്കൽ ഫോറം ചർച്ച ഇന്ന്; കിറ്റെക്സ് സാബു ജേക്കബ് പങ്കെടുക്കുന്നു 

View More