മകളെ പീഡിപ്പിച്ച ഫ്രഞ്ച് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു
Published on 19 June, 2012
ബാംഗളൂര്‍ : മൂന്നര വയസുകാരിയായ മകളെ
ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഫ്രഞ്ച് നയതന്ത്രകാര്യ ഉദ്യോഗസ്ഥനെ പോലീസ്
അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റു ചെയ്യാന്‍ വിദേശകാര്യ മന്ത്രാലയം അനുമതി
നല്‍കിയിരുന്നു. അറസ്റ്റിലായ ഉദ്യോഗസ്ഥനെ പോലീസ് വൈദ്യപരിശോധനയ്ക്ക്
വിധേയനാക്കി.
ഉദ്യോഗസ്ഥന്റെ ഭാര്യ മലയാളിയായ സുജ ജോണ്‍സിന്റെ പരാതിയെ തുടര്‍ന്നാണ്
ബാംഗളൂരിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനെതിരേ പോലീസ് കേസെടുത്തത്.
കേസുമായി സഹകരിക്കുമെന്ന് ഫ്രഞ്ച് കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.
ബലപ്രയോഗത്തിലൂടെയുള്ള പീഡനത്തിന് ഐപിസി 376-ാം വകുപ്പു പ്രകാരമാണ് പോലീസ്
കേസെടുത്തത്. കുട്ടി ലൈംഗിക പീഡനത്തിനിരയായതായി പരിശോധനയില്‍
തെളിഞ്ഞിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല