ലക്നോ: എ.പി.ജെ. അബ്ദുള്‍ കലാം അടഞ്ഞ അധ്യായമാണെന്നു സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് മുലായം സിംഗ് യാദവ് . രാഷ്ട്രപതി സ്ഥാനത്തേക്കു പ്രണാബ് മുഖര്ജിയെയാണു തന്റെ പാര്‍ട്ടി പിന്തുണയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രണാബ് മുഖര്‍ജിക്കെതിരേ മത്സരിക്കാനില്ലെന്ന് മുന്‍ രാഷ്ട്രപതി കലാം നേരത്തെ വ്യക്തമാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു മുലായം.