-->

VARTHA

സമാധാനമാണ് ഭാവി നന്‍മയ്ക്കുള്ള വാക്സിൻ: ഫ്രാൻസിസ് മാർപാപ്പ

ഫാദർ ജസ്റ്റിൻ ഡോമിനിക് നെയ്യാറ്റിൻകര

Published

on

''ഈ അനുഗ്രഹീത സ്ഥലം നമ്മുടെ ഉത്ഭവത്തിലേക്ക്, ദൈവത്തിന്‍റെ പദ്ധതിയുടെ ഉറവിടത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു. ഇവിടെയാണ് നമ്മുടെ പിതാവായ അബ്രഹാം താമസിച്ചിരുന്നത്, എങ്കിൽ നമ്മൾ സ്വന്തം വീട്ടിൽ തിരിച്ചെത്തിയതായി തോന്നുന്നു. ദൈവത്തിന്‍റെ വിളി അബ്രഹാം ശ്രവിക്കുകയും യാത്ര ആരംഭിക്കുകയും ചെയ്തത് ഇവിടെനിന്നാണ്. നമ്മളാണ് ആ വിളിയുടെയും യാത്രയുടെയും ഫലങ്ങൾ.'' ഇറാക്കിലെ ഊർ താഴ്വാരത്ത്  നടന്ന മതനേതാക്കളുടെ സംഗമത്തിൽ ഫ്രാൻസിസ് പാപ്പാ പ്രഭാഷണം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. സമാധാനവും സഹോദര്യവുമാണ് ഭാവി നന്മക്കുള്ള വാക്‌സിൻ എന്ന് പാപ്പാ പ്രഭാഷണത്തിൽ അടിവരയിട്ടു പറഞ്ഞു .


ദൈവം അബ്രഹാമിനോട് സ്വർഗത്തിലേക്ക് കണ്ണുകൾ ഉയർത്തുവാനും അതിലെ നക്ഷത്രങ്ങളെ എണ്ണുവാനും ആവശ്യപ്പെട്ടു. ആ നക്ഷത്രങ്ങളിൽ, തന്‍റെ സന്തതികളുടെ വാഗ്ദാനം അവൻ കണ്ടു, അത് നമ്മൾ തന്നെയാണ്. ആയിരക്കണക്കിന് വർഷങ്ങൾക്കുശേഷം നാം ഇപ്പോൾ ഒരുമിച്ച് സ്വർഗ്ഗത്തിലേയ്ക്ക് നോക്കുകയാണെന്നും അതേ നക്ഷത്രങ്ങൾ അവിടെയുണ്ടെന്നും  പാപ്പാ പറഞ്ഞു . അവ ഒന്നിച്ച് ജ്വലിക്കുന്നതിനാൽ ഇരുട്ടിനെ അകറ്റുന്നുവെന്നും അങ്ങനെ സഹോദരങ്ങളിൽനിന്നും അയൽക്കാരിൽനിന്നും വേർപെട്ടുപോകാനാകാത്ത കൂട്ടായ്മയുടെ സന്ദേശം നമുക്ക് നൽകുന്നുവെന്നും ഓർമ്മിപ്പിച്ചു.

  ദൈവത്തെ ആരാധിച്ചും അയൽക്കാരനെ സഹായിച്ചും നമുക്കു സ്വർഗ്ഗത്തിന്‍റെ ദർശനം നഷ്ടപ്പെടുത്താതിരിക്കാം പാപ്പാ പറഞ്ഞു: അബ്രഹാമിന്‍റെ പരമ്പരയിൽനിന്ന് ഉത്ഭവിച്ച നമുക്ക് ദൈവത്തിലേക്ക് പ്രാർത്ഥനയിൽ കണ്ണുകളുയർത്താം. ദൈവത്തെ മാറ്റിനിറുത്തിയാൽ നമ്മുടെ മനസുകൾ ലോകത്തിന്‍റെ നേട്ടങ്ങളിൽ ഉടക്കുകയും വ്യക്തിപരമായ നേട്ടങ്ങളിലേയ്ക്ക് ചുരുങ്ങുകയും ചെയ്യും. യഥാർത്ഥ മതവിശ്വാസമെന്നാൽ ദൈവത്തെ ആരാധിക്കുകയും അയൽക്കാരനെ സഹായിക്കുകയും ചെയ്യുക എന്നതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

 മതമൗലികവാദം മതത്തോടുള്ള വഞ്ചനയാണെന്ന് പാപ്പാ പറഞ്ഞു .
ഊറിൽനിന്നാണ് നമ്മുടെ വിശ്വാസം രൂപംകൊണ്ടത്. ശത്രുത, തീവ്രവാദം, അക്രമം എന്നിവയൊന്നും  ഒരു വിശ്വാസ ഹൃദയത്തിൽനിന്നും ജനിക്കുന്നവയല്ല മറിച്ച്, അവ മതത്തിനെ വഞ്ചിക്കലാണ്. തീവ്രവാദം മതത്തെ ദുരുപയോഗം ചെയ്യുമ്പോൾ നമുക്ക് മിണ്ടാതിരിക്കുവാൻ കഴിയില്ലെ ന്നു പറഞ്ഞ പാപ്പാ, നമ്മൾ വിളിക്കപ്പെട്ടിരിക്കുന്നത് എല്ലാ തെറ്റിദ്ധാരണകളും ഇല്ലാതാക്കുന്നതിനും നമ്മുടെ രാജ്യത്ത് ഉരുണ്ടു കൂടിയിരിക്കുന്ന ഭീകരതയുടെയും യുദ്ധത്തിന്‍റേയും അക്രമത്തിന്‍റേയും വിദ്വേഷത്തിന്‍റേയും മേഘങ്ങളെ തുടച്ചു നീക്കുന്നതിനാണെന്നും പ്രസ്താവിച്ചു. ഈ രാജ്യത്തിന്‍റെ വടക്കൻ ഭാഗങ്ങളെ മതതീവ്രവാദം പിടിമുറുക്കിയപ്പോൾ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും പാപ്പാ സംസാരിച്ചു. ധാരാളം ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും തകർക്കപ്പെട്ടതും, അനേകർ രക്തസാക്ഷികളായതും പാപ്പാ അനുസ്മരിച്ചു.

 അബ്രാഹം കാട്ടിത്തന്ന കൂട്ടായ്മയിലേയ്ക്ക് നാം വളരണം .
നമ്മൾ മാത്രം എന്ന മനോഭാവത്തിൽനിന്ന് “നമുക്ക് എല്ലാവരും വേണം,” എന്ന മനോഭാവത്തിലേയ്ക്കു വളരേണ്ട ആവശ്യകത ഈ മഹാമാരി പഠിപ്പിക്കുന്നു.  ഏകാന്തതയോ, ആയുധങ്ങളോ, പണമോ നമ്മെ രക്ഷിക്കില്ലെന്നും, സമാധാനത്തിന്‍റെ പാതയിലൂടെ മാതരമേ രക്ഷയും സംരക്ഷണവും സാധ്യമാവുകയുള്ളൂവെന്നും പാപ്പാ വിശദീകരിച്ചു.

പിതാവായ അബ്രഹാം നമ്മെ നിരന്തരം കൂട്ടായ്മയിലേക്കാണ് ക്ഷണിക്കുന്നതെന്നും ഏശയ്യാ പ്രവാചകന്‍റെ പുസ്തകത്തിൽ കാണുന്ന "ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും. അവരുടെ വാള്‍കൊഴുവും അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും. രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല. അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല" എന്ന പ്രവചനം ഇനിയും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നും, അതേസമയം, വാളും കുന്തവും മിസൈലുകളായും ബോംബുകളായും മാറിയിരിക്കുന്നുവെന്നും പറഞ്ഞ പാപ്പാ, വിദ്വേഷം എന്ന ശത്രുവിനെ ഇല്ലാതാക്കുമ്പോൾ സമാധാനം സാധ്യമാകുമെന്നും ഓർമ്മിപ്പിച്ചു.

 സമാധാനമാണ് ഭാവി നന്‍മയ്ക്കുള്ള വാക്സിൻ എന്ന് മാർപാപ്പ പറഞ്ഞു .
വിദ്വേഷത്തിന്‍റെ ഉപകരണങ്ങളെ സമാധാനത്തിനുള്ള ഉപകരണങ്ങളാക്കി മാറ്റുന്നതിന് നേതൃത്വം നൽകേണ്ടത് നമ്മൾ ഒരുമിച്ചാണെന്നും, വർദ്ധിച്ചുവരുന്ന ആയുധവ്യാപനത്തെ, എല്ലാവർക്കുമുള്ള ഭക്ഷണവിതരണത്തിനായി വഴിമാറ്റിവിടുവാൻ രാഷ്ട്ര നേതാക്കളോട് നിരന്തരം അഭ്യർത്ഥിക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നും പാപ്പാ പറഞ്ഞു. പിതാവായ അബ്രഹാമിന്‍റെ യാത്ര സമാധാനത്തിനു വേണ്ടിയുള്ളതായിരുന്നു. നാമും ആ പാതതന്നെയാണ് പിന്തുടരേണ്ടതും. പ്രതിസന്ധികളെയും പ്രതികൂല സാഹചര്യങ്ങളെയും ഉൾക്കൊണ്ടുകൊണ്ട്, സാഹോദര്യത്തിന്‍റെ സന്ദേശം പകർന്നുകൊടുക്കണം, കാരണം 'സഹോദര്യമാണ്' ഭാവിയിലേക്കുള്ള ഉദാത്തമായ വാക്സിൻ.

ഉപസംഹാരം

വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട സഹോദരീ സഹോദരന്മാരേ, ഇവിടെ നാം നമ്മുടെ ഭവനത്തിൽ കണ്ടുമുട്ടിയിരിക്കുന്നു, മനുഷ്യകുടുംബത്തിന് ആതിഥ്യമരുളുകയും എല്ലാവരെയും സ്വീകരിക്കുകയും ചെയ്യണമെന്ന ദൈവത്തിന്‍റെ ആഗ്രഹം നിറവേറ്റുന്നതിന് നാം പ്രതിജ്ഞാബദ്ധരാണ്. സ്വർഗ്ഗത്തിലേയ്ക്ക് മിഴികളുറപ്പിച്ച് സമാധാനത്തോടെ നമുക്ക് ഈ ഭൂമിയിലെ യാത്ര തുടരാം എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിച്ചത്.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ് അന്തരിച്ചു

വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവം: ഒളിവിലായിരുന്ന പ്രതി ജീവനൊടുക്കി

കൊച്ചി ഗോശ്രീ പാലത്തില്‍ നിന്നു ചാടി യുവതി ജീവനൊടുക്കി, ആളുകള്‍ നോക്കി നില്‍ക്കെ സംഭവം

മഹാരാഷ്ട്രയില്‍ 67,013 പേര്‍ക്കു കൂടി കോവിഡ്; 24 മണിക്കൂറിനിടെ 568 മരണം

വാക്സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ദിവസമെത്തിയത് 22ലക്ഷം രൂപ

കേന്ദ്ര സഹായത്തിന് കാക്കാതെ കോവിഡ് വാക്സിന്‍ വാങ്ങും; അസുഖമുള്ളവര്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

കേരളത്തിന് കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് ചെന്നിത്തല

കോവിഡ് പ്രതിരോധത്തിന് അധ്യാപകരും; റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ സഹായിക്കാനായി നിയോഗിച്ചു

ചൈനയെ പിന്തുണക്കുന്നയാളുടെ മകന്‍ ചൈനീസ് വൈറസ് ബാധിച്ചു മരിച്ചു, പരിഹാസവുമായി ബിജെപി നേതാവ്

അന്തര്‍സംസ്ഥാന ഓക്സിജന്‍ നീക്കം തടസപ്പെടരുത്; ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ബി.ജെ.പി. നേതാക്കന്‍മാര്‍ക്ക് ജനങ്ങളുടെ ജീവനല്ല വലുത്, തിരഞ്ഞെടുപ്പ് മാത്രമാണ്- പ്രകാശ് രാജ്

കോവിഡ് വ്യാപനം: ഇന്ത്യക്കാര്‍ക്ക് കൈലാസത്തിലും വിലക്ക്, രാജ്യത്തേക്ക് വരേണ്ടെന്ന് നിത്യാനന്ദ

ഏകീകൃത വില നിശ്ചയിക്കണം; കേന്ദ്ര വാക്സിന്‍ നയത്തെ വിമര്‍ശിച്ച് സോണിയയും മമതയും

ഹരിയാണയില്‍ വാക്‌സിന്‍ മോഷണം; സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് കവര്‍ന്നത് 1710 ഡോസ് വാക്‌സിന്‍

രണ്ട് ലക്ഷം കോടിയാണ് കേരളത്തിന്റെ കടം, ബഡായി നിര്‍ത്തൂ; വാക്സിന്‍ സൗജന്യം വേണ്ട-അബ്ദുള്ളക്കുട്ടി

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു.എ.ഇ. 10 ദിവസത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തുന്നു

സംസ്ഥാനത്ത് 26,995 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.97

കോവിഡ്: പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതല യോഗം

പുതിയ വാക്‌സിന്‍ നയം പുന:പരിശോധിക്കണം: സോണിയാ ഗാന്ധി

പതിരായി മോഹങ്ങളും- സ്വപ്നക്ക് സംഗീത സ്മരണാഞ്ജലിയൊരുക്കി സഹപ്രവര്‍ത്തകര്‍

രാജ്യത്ത് 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിപതിനയ്യായിരത്തോളം പേര്‍ക്ക് കൊവിഡ്; സ്ഥിതി അതീവ ഗുരുതരം

രാജ്യത്ത് ഓക്സിജന്റെ ഉത്പാദനം കൂട്ടി വിതരണം വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി

സിദ്ദിഖ് കാപ്പന് കൊവിഡ്; ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി

ആശുപത്രികളിലുള്ളത് ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ ഉപയോഗിക്കാനുള്ള ഓക്‌സിജന്‍ മാത്രം; പ്രതിസന്ധി രൂക്ഷമെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

ഓക്‌സിജന്‍ ക്ഷാമത്തെ കുറിച്ച്‌ പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഡല്‍ഹി ശാന്തി മുകുന്ദ് ആശുപത്രി മേധാവി

ആശിഷ് യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിച്ച്‌ പ്രധാനമന്ത്രി

ഓക്സിജനും, കിടക്കള്‍ക്കും ക്ഷാമം, ഡല്‍ഹിയിലെ ആശുപത്രികള്‍ പ്രതിസന്ധിയില്‍

കൂട്ടപ്പരിശോധന ഒഴിവാക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി

നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ കോഴിക്കോട്; വിവാഹത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ടിഫികെറ്റ് നിര്‍ബന്ധം

തൃശൂര്‍ പൂരം പൂരവിളംബരത്തോടെ തുടങ്ങി

View More