Image

'പുതിയ കേരളം മോദിക്കൊപ്പം'എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു

Published on 07 March, 2021
'പുതിയ കേരളം മോദിക്കൊപ്പം'എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു



തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എന്‍ഡിഎ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചു. 'പുതിയ കേരളം മോദിക്കൊപ്പം' എന്ന മുദ്രവാക്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പ്രഖ്യാപിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്യ എല്‍ഡിഎഫിന്റെ 'ഉറപ്പാണ് എല്‍ഡിഎഫ്' യുഡിഎഫിന്റെ 'നാട് നന്നാക്കാന്‍ യുഡിഎഫ്' എന്ന മുദ്രവാക്യങ്ങള്‍ നേരത്തെ മുന്നണികള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എന്‍ഡിഎയുടെ പ്രചാരണ മുദ്രവാക്യം പ്രഖ്യാപിച്ചത്.


തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണ വാക്യങ്ങള്‍ എത്രത്തോളം ജനങ്ങലെ സ്വാധീനിക്കാന്‍ കഴിയുമെന്നതാണ് കണ്ടറിയേണ്ടത്. സ്ഥാനാര്‍ഥി നിര്‍ണയം കൂടി കഴിഞ്ഞാല്‍ ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കും. സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകദേശ ധാരണയായി. യുഡിഎഫിന്റെ പ്രാഥമിക സ്ഥാനാര്‍ഥി പട്ടികയും തയ്യറായിട്ടുണ്ട്. എന്‍ഡിഎയുടെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട കോര്‍കമ്മിറ്റി ഉടന്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക