-->

EMALAYALEE SPECIAL

ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 

Published

on

ഒ.സി.ഐ കാര്‍ഡിന്റെ (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ) സ്റ്റാറ്റസ് താഴ്ത്തികൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവിറങ്ങി. ഫലത്തില്‍ അത് പ്രവാസികളുടെ വയറ്റത്ത് അടിക്കുന്ന പണിയായി.

ഒ.സി.ഐ കാര്‍ഡ് ഉടമകള്‍ 'വിദേശ പൗരന്മാര്‍' ആയിരിക്കും ഇനി മുതല്‍. അവര്‍ക്കു മേല്‍ പുതിയ നിയന്ത്രണങ്ങളുമേര്‍പ്പെടുത്തി.

ഇനി  എന്തെങ്കിലും ഗവേഷണം നടത്തണമെങ്കില്‍ പ്രത്യേക അനുവാദം വാങ്ങണം. അതുപോലെ മിഷണറി പ്രവര്‍ത്തനം, തബ്‌ലീഗ് പ്രവര്‍ത്തനം, മീഡിയ പ്രവര്‍ത്തനം എന്നിവയ്ക്ക് പ്രത്യേക അനുമതി വേണം. പ്രൊട്ടക്ടഡ് ഏരിയയില്‍ പ്രവേശനത്തിനും അനുമതി വേണം.

സാമ്പത്തിക, വിദ്യാഭ്യാസ കാര്യങ്ങളില്‍ ഒ.സി.ഐ കാര്‍ഡുകാര്‍ വിദേശികള്‍ക്ക് തുല്യരായിരിക്കും. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് 2003 അനുസരിച്ചാണിത്. ഇതുവരെ ഒ.സി.ഐ കാര്‍ഡുകാരെ നോണ്‍ റസിഡന്റ് ഇന്ത്യക്കാര്‍ക്ക് (എന്‍.ആര്‍.ഐ) തുല്യരായാണ് കണ്ടിരുന്നത്. ഇത് വലിയ വിഷമതകളുണ്ടാക്കും.

എന്നാല്‍ ഒ.സി.ഐ കാര്‍ഡുകാര്‍ക്ക് കൃഷിഭൂമി ഒഴിച്ചുള്ള ഭൂമി വാങ്ങാനും, മെഡിസിന്‍, ലോ. ആര്‍ക്കിടെക്ചര്‍, അക്കൗണ്ടന്‍സി തുടങ്ങിയവ പ്രാക്ടീസ് ചെയ്യാനും പ്രശ്‌നമില്ല. അതുപോലെ വിമാനക്കൂലിയിലും പാര്‍ക്കിലും, ദേശീയ സ്മാരകങ്ങളിലും പ്രവേശിക്കുന്നതിനും ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുല്യമായ  അവകാശം ഉണ്ടാകും.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്‍.ആര്‍.ഐക്കാരെപ്പോലെ പ്രവേശനം നേടാം. എന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള സീറ്റില്‍  പ്രവേശനം നല്‍കില്ല.

പല കേസുകളിലും കോടതിയില്‍ ഉണ്ടായ പരാജയമാണ് പുതിയ ഉത്തരവിനു പിന്നില്‍. ഉദാഹരണത്തിന് മിഷണറി പ്രവര്‍ത്തനം ആരോപിച്ച് ടെക്സസിൽ  നിന്നുള്ള ഡോക്ടറുടെ ഒ.സി.ഐ കാര്‍ഡ് റദ്ദ് ചെയ്തത് ഡല്‍ഹി ഹൈക്കോടതി ജഡ്ജി വിഭു ബക്രു അസാധുവാക്കിയിരുന്നു. ഒ.സി.ഐ കാര്‍ഡുകാര്‍ക്ക് പൗരന്മാര്‍ക്കുള്ള തുല്യ അവകാശം ഉണ്ടെന്നായിരുന്നു വിധി. ബീഹാറില്‍ സൗജന്യ മെഡിക്കല്‍ സഹായം നല്‍കിയതായിരുന്നു  ഡോക്ടറുടെ മിഷണറി പ്രവര്‍ത്തനം.

പ്രൊഫഷണല്‍ കോഴ്‌സിനു അപേക്ഷിക്കുമ്പോൾ ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുല്യരാണ് ഒ.സി.ഐ കാര്‍ഡുകാര്‍ എന്നു കര്‍ണ്ണാടക ഹൈക്കോടതിയും വിധിച്ചിരുന്നു.

ഒ.സി.ഐ കാര്‍ഡുകാര്‍ക്ക് ഇന്ത്യന്‍ പൗരന്മാരെപ്പോലെ മൗലികാവകാശമുണ്ടെന്ന്  അവകാശപ്പെടുന്ന കേസ് ഇപ്പോള്‍ ഡല്‍ഹി ഹൈക്കോടതിയിലുണ്ട്. അതു മറികടക്കാനാകും വിദേശ പൗരനാണെന്ന് വ്യക്തമാക്കുന്നത്.

ഇന്ത്യയില്‍ മീഡിയ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒ,സി.ഐ കാര്‍ഡുകാര്‍ക്ക് ഇനി അനുമതി വേണമെന്നതും പ്രശ്‌നമാകും. അനുമതി കിട്ടിയില്ലെങ്കില്‍ അവര്‍ തിരിച്ചുപോകണം.

ചുരുക്കത്തില്‍ ഒ.സി.ഐ കാര്‍ഡ് ഒരു ദീര്‍ഘകാല വിസ പ്രോഗ്രാമായി മാറ്റുകയാണ് ലക്ഷ്യം. പ്രവാസികള്‍ പ്രതീക്ഷിച്ചത് അത് ഇരട്ട പൗരത്വത്തിനുള്ള തുടക്കമെന്നാണ്. ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രി എല്‍.കെ. അഡ്വാനിയുടെ ലക്ഷ്യവും അതായിരുന്നു. അതാണിപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.

see also

India has ended its experiment with dual citizenship with new OCI notification (scroll.in)

Facebook Comments

Comments

 1. ശിവാജി

  2021-03-07 02:17:40

  കണ്ണാ പന്നീങ്ക താൻ കൂട്ടമാ വരും, സിംഗം (ട്രംപ്) സിംഗിളാ താൻ വരും!! Single മാൾട്ട് വിസ്ക്കി പറഞ്ഞത് 100% സത്യം! മലയാളികൾ ലുബ്ധിക്കുന്നത് കണ്ടാൽ, അവർ ഉണ്ടാക്കിയ പണമെല്ലാം കെട്ടി പെറുക്കി പരലോകത്തേക്ക് കൊണ്ടുപോകാൻ തയ്യാറായിരിക്കുകയാണെന്ന് തോന്നും! a. പഴഞ്ഞാണ്ടി ഹോണ്ട/ടൊയോട്ട കാറിൽ (അമേരിക്കയിൽ വന്ന് 20 കൊല്ലമെങ്കിലും ഭാര്യക്കും ഭർത്താവിനും മുടങ്ങാതെ ജോലി കഴിഞ്ഞിട്ടാണെന്നോർക്കണം), b. രണ്ടാൾക്കു കയറാവുന്ന കോട്ടും (ഇട്ടിരിക്കുന്ന സോക്സും ജെട്ടിയും ബനിയനും ഊരിയാൽ അവ അരിപ്പ പരുവമായിരിക്കും), c. മണമടിച്ചാൽ കറങ്ങി വീഴുന്ന പെർഫ്യൂമും (ഒരെണ്ണമെടുത്താൽ രണ്ടെണ്ണം ഫ്രീ ഓഫർ), d. വിലയേറിയ മദ്യം കണ്ടാൽ കുടിച്ച് തീർക്കാനുള്ള ആർത്തി (ഗ്രഹണി പിള്ളേർ ചക്കക്കൂട്ടാൻ കണ്ട പോലെ), e. ഗ്രാമർ ഇല്ലാത്ത മുറി ഇംഗ്ലീഷിൽ മുൻ പ്രസിഡന്റ് ട്രംപിനെ കുറെ തെറിയും (സത്യം പറയാമല്ലോ, സഹിക്കാൻ പറ്റില്ല). മഹാനായ അലക്സാണ്ടർ ചക്രവർത്തി മരണാസന്നനായി കിടക്കവേ അടുത്ത അനുയായികളോട് പറഞ്ഞുവത്രേ, "എന്റെ മൃതദേഹം സംസ്കരിക്കുന്നതിനായി കൊണ്ടുപോകുമ്പോൾ ഇരു കൈകളും ശവപ്പെട്ടിയുടെ പുറത്തേക്കിടണം. ലോകം വെട്ടിപ്പിടിച്ച മഹാനായ അലക്സാണ്ടർ മരിച്ച് ഈ ലോകം വിട്ടു പോയപ്പോൾ യാതൊന്നും തന്നെ കൊണ്ടുപോയില്ല എന്ന് ലോകർ മനസിലാക്കട്ടെ’’. മലയാളികൾ സ്വന്തം ജീവിതം ജീവിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു, മക്കൾക്ക് മാത്രമായുള്ള ജീവിതം ജീവിതമല്ല.

 2. ഇന്ത്യയിലെ സ്വത്തുക്കൾ കൂട്ടിവെച്ചാലും; അമേരിക്കയിലെ സ്വത്തുക്കൾ കൂട്ടിവെച്ചാലും; നിങ്ങളുടെ മക്കൾക്ക്‌ വേണ്ടി ആണല്ലോ. അവരോടു ചോദിച്ചോ!. നല്ല ശതമാനവും അമേരിക്കൻ മാഫിയ കളുടെ ഫണ്ടിൽ ചെല്ലും. അതിനാൽ മക്കൾക്കുവേണ്ടി സൊരുപിക്കാതെ എന്ജോയ് യുവർ ലൈഫ്. ഇന്ത്യൻ ടേക്ക് ഔട്ടിൽ പോയി നല്ല കിംഗ് ഫിഷ് കറി, ഇറച്ചിക്കറി, സാംബാർ ഓക്കേ വാങ്ങി നല്ല Single മാൾട്ട് വിസ്ക്കി കൂട്ടി ആസ്വദിക്കൂ.

 3. Democrat

  2021-03-06 18:35:18

  IRS (Internal Revenue Service) ന് TAX കൊടുക്കാതിരിക്കാൻ, ഇന്ത്യയിലെ property ഇപ്പോഴും വിൽക്കാതെ വെച്ചിരിക്കുന്ന എല്ലാവരേയും കുടുക്കണം. ഇന്ത്യയിലെ ബാങ്കുകളിൽ പണം നിക്ഷേപിച്ച് മുട്ടൻ പലിശ വാങ്ങിക്കുകയും, അത് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യാതെ ഇരിക്കുന്നവരേയും കുടുക്കണം. Well done Narendra Modi Ji.

 4. Jeff

  2021-03-06 18:15:37

  It's so disheartening to see that the government is enacting new regulations clearly aimed at punishing overseas citizens of India who are contributing to the development of our nation in many ways.

 5. CID Mooosa

  2021-03-06 17:45:43

  When America and Canada and U K gives to our NRIs lot of freedom, these restrictions pave the way for foreign countries also similar rules will implement and the people from India should remain in India and the opportunities for Indian trained professionals will be a utter loss in the future.

 6. Ninan Mathulla

  2021-03-06 16:33:06

  These are reactionary (moorachi) measures. When other countries are moving forward, and world becoming a global village, India is going backwards. This arises out of the narrow minded ‘sanghi’ views about the world. When countries like USA, Canada, Europe and Australia welcome ideas and innovations from other cultures, we are isolating ourselves in a cocoon to cut off the outside world. This is a type of xenophobia or fear of foreigners and arise out of own fears and insecurities. This can cause India to lag behind other countries in many areas.

 7. വളരെ നന്നായി. ഭാരതത്തിനെ ഉപേക്ഷിച്ച്, ജനിച്ച നാട്ടിലെ പാസ്പോർട്ട് സറണ്ടർ ചെയ്ത്, വേറൊരു രാജ്യത്തിനോട് കൂറു പ്രഖാപിച്ച് പ്രതിജ്ഞ എടുത്തവർക്ക് പിന്നെ ഇന്ത്യൻ പൗരത്വത്തിന്റെ ആവശ്യമില്ല. അവർക്ക് ഇന്ത്യ കാണണമെങ്കിൽ വിസയെടുക്കട്ടെ. മറ്റ് രാജ്യത്തെ പൗരത്വം എടുത്തവരുടെ ഇന്ത്യയിലുള്ള സ്വത്ത് ഗവൺമെൻറ് ഏറ്റെടുക്കട്ടെ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വായനയുടെ വഴിയോരത്ത് (വിജയ്.സി.എച്ച്)

നാടും വീടും ഇല്ലാത്തവരുടെ നൊമ്പരങ്ങളുടെ 'നൊമാഡ്‌ലാൻഡ്': ഇതും  അമേരിക്ക (സിനിമ: റഫീഖ് തറയിൽ, ന്യു യോർക്ക്)

കാണികളില്ലാത്ത ഒരു തൃശൂർ പൂരം  എത്ര വലിയ തമാശയാണ്‌? (ഡോ.സതീഷ് കുമാർ)

നായനാർ തമാശകൾ (സി.കെ.വിശ്വനാഥൻ)

ചങ്കിടിപ്പോടെ ജോസും ജോസഫും; മധ്യ കേരളത്തിന്റെ മനസാക്ഷി ആര്‍ക്കൊപ്പം? (ജോബിന്‍സ് തോമസ്)

ഓണ്‍ലൈന്‍ കൊലപാതകങ്ങള്‍ (വിജയ്.സി.എച്ച്)

ഒരൊറ്റ നോമ്പോര്‍മ്മയില്‍ പല കാലങ്ങള്‍ (കെ പി റഷീദ്)

Ode to a bi-centenarian college; golden lilies for its nonagenarian professor (Kurian Pampadi)

The underlying destructive forces of the Indian economy (Sibi Mathew)

മാങ്ങപറീ...ചെളിക്കുത്ത്...ചിക്കൻ...ചക്ക.... (ശങ്കരനാരായണൻ മലപ്പുറം)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-14: ഡോ. പോള്‍ മണലില്‍)

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

ഡൽഹിയും ബ്രിട്ടാസിന്റെ മട്ടൻ കറിയും: പി പി അബൂബക്കർ

ഒരു പേരിലെന്തൊക്കെയോ ഉണ്ടെന്റെ ഷേക്സ്പിയറെ... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി 4)

ഇലക്ഷനിൽ മാധ്യമങ്ങൾ നിന്ദ്യമായ രീതിയിൽ പെരുമാറിയെന്ന് യു. പ്രതിഭ എം.എൽ.എ 

ആ അഗ്നിച്ചിറകുകൾ അരിഞ്ഞതാരാണ്..? (ഉയരുന്ന ശബ്ദം - 34: ജോളി അടിമത്ര)

ബ്രിട്ടാസിനെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തിന് പരക്കെ സ്വാഗതം

വിധിയെഴുതിയ തെക്കന്‍ സംസ്ഥാനങ്ങള്‍ ആര്‍ക്കൊപ്പം? ( ദല്‍ഹി കത്ത് : പി.വി.തോമസ്)

പെൺകിളികൾ ചില്ലറക്കാരികളല്ല (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 4- ജിഷ.യു.സി

ജോജിയും പ്രീസ്റ്റും (പി. ടി. പൗലോസ്)

Living a Meaningful Life (Mathew Idikkula)

ഇങ്ങനെ മരിക്കാനാണെങ്കിൽ ചാവാനേ നേരംകാണൂ (ധർമ്മരാജ്  മടപ്പള്ളി)

കെ. ജയകുമാറിന്റെ കയ്യിൽ അവശേഷിക്കുന്ന വിസിറ്റിംഗ് കാർഡുകൾ

ഫഹദ്+ദിലീഷ്+ശ്യാം = ജോജി ബ്യുട്ടിഫുൾ ; മലയാള സിനിമയുടെ കുതിപ്പും കിതപ്പും (കുര്യൻ പാമ്പാടി)

ഇന്നലെ ഞാനാഘോഷിച്ച മുംബൈ വിഷു (ഗിരിജ ഉദയൻ മുന്നൂർക്കോട്)

ലോകായുക്തയും അമിക്കസ് ക്യൂറിയും രാജിതീരുമാനങ്ങളും : ആൻസി സാജൻ

ഇന്ദ്രവല്ലരിയിൽ വിരിഞ്ഞ സുന്ദരപുഷ്പം (മായ കൃഷ്ണൻ)

വിഷുക്കണി (മിനി ഗോപിനാഥ്)

ജയ് വിളിക്കാം, ഗ്രീന്‍ കാര്‍ഡിന്! (ജോര്‍ജ് തുമ്പയില്‍)

മഹാമാരിയിലും കൊന്ന പൂക്കുന്നു; വിഷു എത്തി ഐശ്വര്യവും സമ്പത്തും സന്തോഷവും പങ്കുവെയ്കുവാന്‍ (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

View More