മുംബൈ: ദുരൂഹസാഹചര്യത്തില്‍ മരിച്ച നടന് സുശാന്ത് സിങ് രാജ്പുത്തിന് ലഹരിമരുന്ന് എത്തിക്കുന്നതില്‍ കാമുകി റിയ ചക്രവര്‍ത്തി നിര്‍ണായക പങ്കു വഹിച്ചതായി നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി) കുറ്റപത്രം. മുന്‍നിര ബോളിവുഡ് നടിമാരായ ദീപിക പദുകോണ്‍, സാറ അലി ഖാന്, ശ്രദ്ധ കപൂര്‍ എന്നിവരുമായി ബന്ധപ്പെട്ട ലഹരി ആരോപണങ്ങളും അവരുടെ മൊഴികളും കുറ്റപത്രത്തിലുണ്ട്.
റിയ, സഹോദരന് ഷോവിക് ചക്രവര്‍ത്തി, സുശാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍, ലഹരി ഇടപാടുകാര്‍ എന്നിവരടക്കം 33 പേര്‍ക്കെതിരെയാണ് 11,700 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അനുബന്ധ രേഖകള്‍ കൂടിച്ചേരുമ്പോള്‍ 40,000 പേജില്‍ അധികമാകും. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അവകാശപ്പെടുന്നു.
സുശാന്തിന്റെ 15 കോടി റിയ തട്ടിയെടുത്തെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുന്നതിനിടെയാണു ലഹരി വിവരങ്ങള്‍ അടങ്ങിയ വാട്സാപ് ചാറ്റ് കണ്ടെത്തിയതും എന്‍സിബി അന്വേഷണമാരംഭിച്ചതും.

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല