-->

America

കെ സി എസ് ഡിട്രോയിറ്റ്, വിന്‍ഡ്‌സര്‍ 2021-22 പ്രവര്‍ത്തനോദ്ഘാടനം വന്‍വിജയം

ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍

Published

on

കെ സി സ് ഡിട്രോയിറ്റ്/ വിന്‍ഡ്‌സര്‍ 2021-22 പ്രവര്‍ത്തന ഉത്ഘാടനം 2021 ഫെബ്രുവരി  20 , എട്ടുമണിക്ക് സൂം മീറ്റിംഗ് വഴി നടത്തുകയുണ്ടായി. കെസിസ് സ്പിരിച്യുയല്‍ ഡിറക്ടറും സെന്റ് മേരീസ് ക്‌നാനായ കാത്തോലിക് പാരിഷ്, ഡിട്രോയിറ്റ്, മിഷിഗണ്‍, വികാരിയുമായ റെവ. ഫ്ര. ജെമി പുതുശ്ശേരില്‍ ഉത്ഘാടനം നിര്‍വഹിച്ചു . ക്‌നാനായ പാരമ്പര്യവും, വശംശുദ്ധിയും നിലനിര്‍ത്തുന്നത് ഓരോ കുടുംബങ്ങള്‍ ആണെന്നും, മാതാപിതാക്കള്‍ അതിനുവേണ്ടി ചെറുപ്പംമുതലെ തങ്ങളുടെ കുട്ടികളെ സജ്ജരാക്കണമെന്നും തന്റെ ഉത്ഘാടന പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.

റവ. ഫ്ര . ബിജു ചൂരപ്പാടത്തു ചടങ്ങില്‍ സന്നിഹിതനായിരുന്നു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് , ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റ്റിജു പൊക്കത്താനം എന്നിവര്‍ പുതിയ ഭാരവാഹികളായ അലക്‌സ് കോട്ടൂര്‍ (പ്രസിഡന്റ്), ജെയിംസ് കുപ്പ്‌ലിക്കാട്ട് (വൈസ് പ്രസിഡന്റ്), സിറില്‍ വാലിമാറ്റും (സെക്രട്ടറി), ബിജു തോമസ് തേക്കിലക്കാട്ടില്‍ (ജോയിന്റ് സെക്രട്ടറി), ജെറിന്‍ മാത്യു കൈനകരിപ്പാറയില്‍ (ട്രെഷറര്‍), സാബു കോട്ടൂര്‍ & റ്റിജു പൊക്കത്താനം (നാഷണല്‍ കൌണ്‍സില്‍ മെംബേര്‍സ്), എബ്രഹാം ചക്കുങ്കല്‍, സ്റ്റീഫന്‍ താന്നിക്കുഴുപ്പില്‍ & സുനില്‍ മാത്യു ഞരളക്കാട്ടുതുരുത്തിയില്‍ (കമ്മിറ്റി മെംബേര്‍സ്) എന്നിവരെ സദസ്സിനു പരിചയപ്പെടുത്തുകയും, പ്രസിഡന്റ് അലക്‌സ് കോട്ടൂരിനെ അധ്യക്ഷ പ്രസംഗത്തിന് ക്ഷണിക്കുകയും ചെയ്തു. പ്രസിഡന്റ് രണ്ടു വര്‍ഷേത്തെക്കുള്ള പരിപാടികള്‍ വിശദീകരിക്കുകയും അതിലേക്കു സഭയേയും സമുദായത്തെയും ഒത്തുരുമിച്ചു കൊണ്ടുപോകുവാന്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കുകയും എല്ലവരെയും പരിപാടിയിലേക്കു സ്വാഗതം ചെയ്യുകയും ചെയ്തു .സെക്രട്ടറി സിറില്‍ വാലിമറ്റം , കെ സി സ് ഡിട്രോയിറ്റ് വിന്‍ഡ്സെറിന്റെ ചരിത്രവും 1993 മുതല്‍ അസോസിയേഷന്‍ പ്രെസിഡന്റുമാരായി പ്രവര്‍ത്തിച്ചവരെ ആദരിച്ചു. മുന്‍ പ്രെസിഡന്റുമാരായ ബാബു കാഞ്ഞിരത്തിങ്കല്‍, രാജു കക്കട്ടില്‍, ബിജു ഫ്രാന്‍സിസ് കല്ലേലുമണ്ണില്‍ എന്നിവര്‍ പുതിയ കമ്മറ്റിക്ക് ആശംസകള്‍ നേര്‍ന്നു.

ക്‌നാനായ പ്രാര്‍ത്ഥന ഗാനമായ "മാര്‍ത്തോമന്‍' പരമ്പരാഗത വേഷമായ ചട്ടയും മുണ്ടും അണിഞ്ഞു പാടിക്കൊണ്ട് ഹെലന്‍ മംഗലത്തെട്ടു കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ചു. മാക്‌സിന്‍ & എവെലിന്‍ എടത്തിപ്പറമ്പില്‍ , സെറീന കണ്ണച്ചാന്‍പറമ്പില്‍ , ആന്യ പൊക്കത്താനം എന്നിവര്‍ മനോഹരമായി ഗാനങ്ങള്‍ ആലപിച്ചു. ഐസായ, ഒലിവിയ, എലീസ & ആന്യ താന്നിച്ചുവട്ടില്‍, ഏവ & ആന്യ പൊക്കത്താനം, ആഷ്‌ലി ചെറുവള്ളില്‍ & ആഷ്‌ന വെട്ടിക്കാട്ട് എന്നിവരുടെ ഡാന്‍സ് പെര്‍ഫോമന്‍സ് പരിപാടികള്‍ക്ക് മാറ്റു കൂട്ടി. സ്റ്റീഫന്‍ & മിഥുന്‍ താന്നിക്കുഴുപ്പില്‍, ജസ്റ്റിന്‍ & ജിന്‍സി പിച്ചനാട്ട്, ജെയിന്‍ & ജോമി കണ്ണച്ചാന്‍പറമ്പില്‍, ജിന്‍സ് & സുന്നു താനത്, റ്റിജു & ടീന പൊക്കത്താനം എന്നിവരുടെ യുഗ്മ നൃത്തങ്ങളും എല്ലാവരെയും രസിപ്പിച്ചു. കെ സി വൈ ല്‍ പ്രസിഡന്റ് കെവിന്‍ കണ്ണച്ചാന്‍പറമ്പില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള കെ സി വൈ ല്‍ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തുകയും രണ്ടു വര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികള്‍ വിശദീകരിക്കുകയും ചെയ്തു.  

കിഡ്‌സ് ക്ലബ് കോഓര്‍ഡിനേറ്റര്‍ , ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ രണ്ടു വര്‍ഷത്തേക്കുള്ള കിഡ്‌സ് ക്ലബ് കര്‍മ്മപരിപാടികള്‍ വിശദീകരിച്ചു. തദവസരത്തില്‍ അടുത്ത തലമുറയെ കത്തോലിക്ക വിശ്വാസത്തിലും ക്‌നാനായ പാരമ്പര്യത്തിലും വളര്‍ത്തുവാന്‍ സഹായിക്കുന്നതായ കര്‍മപരിപാടികളിലേക്കു മാതാപിതാക്കളുടെ സഹായസഹകരണം അഭ്യര്‍ത്ഥിച്ചു.

പ്രസിഡന്റ് അലക്‌സ് കോട്ടൂര്‍ ചടങ്ങില്‍വച്ചു ജെയിന്‍ കണ്ണച്ചാന്‍പറമ്പിലിനെ കെ സി വൈ എല്‍ ഡിറക്ടറായി നിയമിച്ചു. പരിപാടികള്‍ വളരെ ഭംഗിയായി നടത്തുവാന്‍ ടെക്‌നീക്കല്‍ സപ്പോര്‍ട്ട് കോര്‍ഡിനേറ്റര്‍സ് ആയി പ്രവര്‍ത്തിച്ചത് സ്റ്റീഫന്‍ താന്നിക്കുഴിപ്പിലും കെവിന്‍ കണ്ണച്ചാന്‍പറമ്പിലുമാണ്. റയാന്‍ ചക്കുങ്കലും , ക്രിസ്റ്റീന്‍ മംഗലത്തെട്ടും മാസ്റ്റര്‍ ഓഫ് സെറിമോണിസ് ആയിരുന്നു.

കെ സി എസ് വൈസ് പ്രസിഡന്റ് ജെയിംസ് കുപ്ലിക്കാട്ട് പരിപാടികള്‍ ഭംഗിയായി തീര്‍ക്കുവാന്‍ സഹായിച്ച എല്ലാ കലാകാരന്മാര്‍ക്കും, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍സിനും, ടെക്‌നിക്കല്‍ സപ്പോര്‍ട്ടെഴ്‌സിനും നന്ദി അറിയിച്ചു. ഈ പരിപാടി വന്‍വിജയമാക്കിത്തീര്‍ക്കുവാന്‍ സഹായിച്ച എല്ലാ കെ സി എസ് മെമ്പേഴ്‌സിനോടും എക്‌സിക്യൂട്ടീവ് കമ്മിറ്റി അവരുടെ നന്ദി അറിയിച്ചു . ഈ പ്രോഗ്രാമിന്റെ വിഡിയോയും ഫോട്ടോയും www.Kcs detroitwindosr.com ലഭ്യമാണ്.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക തയാറെടുക്കുന്നു

സി.വി. സുരേന്ദ്രന്‍ ടെക്‌സസില്‍ നിര്യാതനായി

ജെ & ജെ വാക്സിൻ തീരുമാനം വെള്ളിയാഴ്ച; റദ്ദാക്കുമെന്ന് കരുതുന്നില്ലെന്ന് ഫൗച്ചി

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 'കിഡ്‌സ് കോര്‍ണര്‍' തുടങ്ങുന്നു.

ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച് വികാരി റവ: മാത്യു ജോസഫിന് യാത്രയയപ്പ് നല്‍കി

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

View More