Image

നാട് നന്നാകാന്‍ യുഡിഎഫ്; പ്രചാരണ വാക്യമായി; കിഫ്ബിക്കെതിരെയുള്ള ഇഡി കേസിന് വിമര്‍ശനം

Published on 03 March, 2021
നാട് നന്നാകാന്‍ യുഡിഎഫ്; പ്രചാരണ വാക്യമായി; കിഫ്ബിക്കെതിരെയുള്ള ഇഡി കേസിന് വിമര്‍ശനം


തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് മുദ്രവാക്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ഉറപ്പാണ് എല്‍ഡിഎഫ്' എന്ന ഇടതുമുന്നണിയുടെ മുദ്രവാക്യത്തെ 'നാട് നന്നാകാന്‍ യുഡിഎഫ്' എന്ന മുദ്രവാക്യം കൊണ്ട് ഐക്യ ജനാധിപത്യ മുന്നണി നേരിടും. നാട് നന്നാകുമെന്ന വാക്ക് നല്‍കുന്നുവെന്ന ഉറപ്പ് കൂടിയുണ്ട് ഈ മുദ്രവാക്യത്തില്‍. ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാമെന്നതാണ് അഭ്യര്‍ത്ഥനയെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പറഞ്ഞു


സര്‍ക്കാരിന്റെ അഴിമതികള്‍ ഉള്‍പ്പെടെ പ്രചാരണ വിഷയമാക്കുമെന്നും പിആര്‍ഡി പരസ്യത്തിലെ പൊള്ളത്തരം പുറത്ത് കൊണ്ടുവരുമെന്നും ചെന്നിത്തല പറഞ്ഞു. ഐശ്വര്യകേരളം ലോകോത്തര കേരളം എന്ന പേരില്‍ പ്രകടന പത്രിക തയ്യറാക്കി വരികയാണെന്നും ചെന്നിത്തല വ്യക്തമാക്കി. മസാല ബോണ്ട് വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് എടുത്തത് നല്ല ഉദ്ദേശത്തോടെയല്ലെന്നും വികസനത്തെ അട്ടിമറിക്കാന്‍ ഇഡി ശ്രമിക്കുന്നുവെന്ന് പറയാന്‍ ഇടതുമുന്നണിക്ക് അവസരം കൊടുക്കുന്ന നീക്കമാണിതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

2019ല്‍ കൊടുത്ത പരാതിയിലാണ് ഇപ്പോഴത്തെ കേസ്. തോമസ് ഐസക്കിന്റേത് സുരക്ഷിതമായിരുന്നുള്ള വെല്ലുവിളിയാണ്. ബിജെപിയും സിപിഎമ്മും തമ്മില്‍ പരസ്പര ധാരണയുണ്ടെന്നും അദേഹം ആരോപിച്ചു. ശ്രീ എമ്മിന് നലേക്കര്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം നിഗൂഢത നിറഞ്ഞതാണ്. ശ്രീ എമ്മുമായി എന്തു ബന്ധമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സിപിഎമ്മും ബിജെപിയും തമ്മിലുള്ള രഹസ്യ ബന്ധത്തിന് പാരിതോഷികമായാണ് ശ്രീ എമ്മിന് ഭൂമി ലഭിച്ചത്. ഇത് അപകടകരമായ ബന്ധമാണ്. ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക