-->

America

കാണാതായ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി അഥര്‍വ് കാറിനുള്ളില്‍ മരിച്ച നിലയില്‍

പി പി ചെറിയാന്‍

Published

on

കലിഫോര്‍ണിയ: ഒരാഴ്ച മുന്‍പ് ഫ്രീമോണ്ടില്‍ നിന്നു കാണാതായ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ഥി അഥര്‍വിന്റെ (19) മൃതദേഹം ആറടി താഴ്ചയില്‍ കീഴ്‌മേല്‍ മറിഞ്ഞ കാറിനുള്ളില്‍ കണ്ടെത്തിയതായി കലിഫോര്‍ണിയ ഹൈവേ പെട്രോള്‍ അറിയിച്ചു. വീട്ടില്‍ നിന്ന്  മൈലുകള്‍ അകലെയുള്ള ക്രീക്കിലാണ് മൃതദേഹം കിടന്നിരുന്നത്.

വെല്‍ച്ച് ക്രീക്കിന് പടിഞ്ഞാറ് കലവാറസ് ഹൈവേയില്‍ നിന്നും ആറടി താഴെ ഗ്രെ ടൊയോട്ട കാര്‍ മറിഞ്ഞുകിടക്കുന്നതായി ഒരു സൈക്കിള്‍ യാത്രക്കാരന്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് കാറിനുള്ളില്‍ അഥര്‍വിന്റെ മൃതദേഹം കണ്ടെത്തിയത്.സംഭവത്തെക്കുറിച്ചു പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച വീട്ടില്‍ നിന്നും ഡോഗ് ഫുഡ് വാങ്ങാന്‍ പോയ അഥര്‍വിനെ പിന്നെ ആരും കണ്ടിരുന്നില്ല. 

സംഭവസ്ഥലത്ത്് അന്വേഷണം നടത്തിയ പൊലീസിനു റോഡിലൂടെ കാര്‍ ഉരസി പോയതിന്റെയോ, തെന്നി പോയതിന്റെയോ അടയാളങ്ങളൊന്നും കണ്ടെത്താനായില്ല. സ്‌റ്റോറില്‍ നിന്നും വരുന്നതിന്റെ നേരെ എതിര്‍ ദിശയിലാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച അഥര്‍വിനെ കാണാതായ ശേഷം മൊബൈല്‍ ഫോണോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചിരുന്നില്ല.

പാന്‍ഡമിക്കായതിനാല്‍ യൂണിവേഴ്‌സിറ്റിയില്‍ പോകാതെ വീട്ടിലിരുന്നു പഠിക്കുകയായിരുന്നു അഥര്‍വ്. പാചകകലയില്‍ മിടുക്കനായിരുന്ന അഥര്‍വ് വീട്ടിലെ അംഗങ്ങളുടെ ജന്മദിനത്തില്‍ പ്രത്യേക ഭക്ഷണം തയാറാക്കിയിരുന്നു. ഡോക്ടര്‍ ആവണമെന്നതായിരുന്നു മകന്റെ ആഗ്രഹമെന്നു മാതാവ് പറഞ്ഞു. അഥര്‍വിന്റെ പിതാവ് പക്ഷാഘാതത്തെ തുടര്‍ന്നു വീട്ടില്‍ കിടപ്പിലാണ്. മകന്റെ മരണത്തില്‍ ആകെ തളര്‍ന്നിരിക്കുകയാണ് മാതാവും കുടുംബാംഗങ്ങളും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

അന്ന് പ്രവാസികളെ കളിയാക്കി; പോലീസും തോക്കും (അമേരിക്കാൻ തരികിട 145, ഏപ്രിൽ 22)

ഇ-മലയാളി ഫാൻസ്‌ ക്ലബിൽ അംഗമാകുക

വനിതാ ഗുപ്തയുടെ നിയമനത്തിനു സെനറ്റിന്റെ അംഗീകാരം

അമേരിക്കയിലെ പ്രായം കൂടിയ അമ്മൂമ്മ അന്തരിച്ചു

ഡാളസ് മാധ്യമപ്രവര്‍ത്തകയും മുന്‍ റ്റി.വി.ജേര്‍ണലിസ്റ്റുമായ ജോസ് ലിന്‍ അന്തരിച്ചു

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഹ്യൂസ്റ്റൺ ഗുരുവായൂരപ്പൻ  ക്ഷേത്ര പ്രതിഷ്ഠാദിനം ഭക്തിനിർഭരം,  ആന കൊട്ടിലിന്റെയും  പ്രീസ്റ്  ക്വാർട്ടേഴ്സന്റെയും  തറക്കല്ലിട്ടു 

അക്ഷര കേരളം : ഫോമാ ദ്വൈമാസികയ്ക്ക് പേരായി.

ഡിട്രോയിറ്റിൽ കോവിഡ് പ്രതിരോധ വാക്‌സിൻ ക്യാമ്പ് ഏപ്രിൽ 24 നു നടക്കുന്നു

ജെ & ജെ വാക്സിൻ: ദോഷത്തെക്കാളേറെ ഗുണമെന്ന് സുരക്ഷാ സമിതി

നീതിയോ പ്രതികാരമോ എന്താണ് വേണ്ടത്? (ബി ജോൺ കുന്തറ)

ആൻഡ്രൂ യാംഗ്‌ ന്യു യോർക്ക് മേയറാകണം; ഫ്ലോയ്ഡ് വിധി (അമേരിക്കൻ തരികിട-144, ഏപ്രിൽ 20)

മലയാളം സൊസൈറ്റി ചര്‍ച്ചാ മീറ്റിംഗില്‍ 'തമസിന്റെ വിജയം' - അഭിപ്രായ സ്വാതന്ത്ര്യം അപകടത്തിലോ?

ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം ഏപ്രില്‍ 25ന്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവരെ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

എഫ്.ഡി.എ കമ്മിഷണര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ അമേരിക്കന്‍ വംശജ ഗായത്രി റാവുവും

ജോര്‍ജ് ഫ്‌ളോയ്ഡ് കേസ്സ്- വംശീയതക്കെതിരെയുള്ള പോരാട്ടത്തിന്റെ തുടക്കം മാത്രം- പ്രസിഡന്റ് ബൈഡന്‍

കെ.എച്ച്.എന്‍.എ വാഷിങ്ടണ്‍ റീജിയന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം ഏപ്രില്‍ 24 ന്

മറിയാമ്മ ജോസഫ്, 80 , സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു

ഏതു മുന്നണി ജയിക്കും? ഡിബേറ്റ് ഫോറം സൂം അവലോകനം ഏപ്രില്‍ 23 വൈകിട്ട് 8 മണി

ഏലിയാമ്മ ജോൺ, 88,  അന്തരിച്ചു

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

ദരിദ്ര രാജ്യങ്ങളിലെ സാമ്പത്തിക വീഴ്ചയും കോവിഡ്-19 വ്യാപനവും (കോര ചെറിയാന്‍)

യുഎസ് മുന്‍ വൈസ് പ്രസിഡന്റ് വാള്‍ട്ടര്‍ മൊണ്ടെല്‍ അന്തരിച്ചു

ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഫോമാ നഴ്സിംഗ് സമിതിയുടെ പ്രഥമ എക്‌സലന്‍സ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ് ) മദേഴ്സ് ഡേ ആഘോഷങ്ങള്‍ 2021 മെയ് 8 ന്.

ക്ലൈമറ്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഏജന്‍സിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെ ബൈഡന്‍ നോമിനേറ്റ് ചെയ്തു.

ഏലിയാമ്മ തോമസ് നിര്യാതയായി

ഫോമാ സംഘടിപ്പിച്ച ഈസ്റ്റർ-വിഷു-റമദാൻ ആഘോഷം മതസാഹോദര്യത്തെ ഉയർത്തിപ്പിടിച്ചു

View More