മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും ഉടന്‍ വാക്സിനേഷന് എടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വാക്സിനേഷന് സംസ്ഥാനം സജ്ജമാണെന്നും കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ വേണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ജനപ്രതിനിധികള്‍ വാക്സിന് എടുക്കേണ്ടതില്ല, അവരുടെ ഊഴം വരുമ്ബോള്‍ എടുത്താല്‍ മതി എന്നതായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. അതിനാലാണ് വാക്സിന് സ്വീകരിക്കാതിരുന്നത്. പ്രധാനമന്ത്രി വാക്സിന് സ്വീകരിച്ചു എന്നുള്ളത് സന്തോഷകരമായ കാര്യമാണ്. വാക്സിനേഷന് പ്രക്രിയയില്‍ സ്വകാര്യ മേഖലയെക്കൂടി ഉപയോഗപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.