ഇ മലയാളി വായനക്കാർക്ക് സുപരിചിതയായ എഴുത്തുകാരി പുഷ്പമ്മ ചാണ്ടിയുടെ 35 കഥകളടങ്ങിയ സമാഹാരം 'പെണ്ണാടും വെള്ളക്കരടിയും ' പ്രകാശനം ചെയ്തു.ചെന്നൈയിൽ നടന്ന ഹൃദ്യവും പ്രൗഢവുമായ ചടങ്ങിൽ പ്രശസ്ത പത്രപ്രവർത്തകയും എഴുത്തുകാരിയുമായ മീര കൃഷ്ണൻകുട്ടി , ഇലക്ട്രോണിക്സ് എൻജിനിയറും പുഷ്പമ്മയുടെ ആത്മ സുഹൃത്തുമായ കെ.സുജാതയ്ക്ക് പുസ്തകം കൈമാറി പ്രകാശന കർമ്മം നിർവ്വഹിച്ചു.
ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ ലാവണ്യ പ്രഭു സ്വാഗതം പറഞ്ഞു. കഥകളെല്ലാം മുമ്പേ വായിച്ച സ്നേഹിതയുംകൂടിയായ മീര കൃഷ്ണൻകുട്ടിയുടെ പ്രസംഗം പുസ്തകത്തിന്റെ ഒരു അവലോകനവും കൂടിയായിരുന്നു. വാസന്തി സുരേഷ് (എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, ചെന്നൈ) ആശംസ നേർന്നു. കഥാകാരിയുടെ മറുപടി പ്രസംഗം താൻ കടന്നുവന്ന എഴുത്തിന്റെ വഴികളുടെ ഓർമ്മ പകരലും കൂടിയായി. കഥകൾ പ്രസിദ്ധീകരിച്ച ഇ - മലയാളിക്ക് അവർ പ്രത്യേകം നന്ദി പറഞ്ഞു.
കോട്ടയം അക്ഷരസ്ത്രീ സാഹിത്യക്കൂട്ടായ്മ പ്രസിദ്ധീകരിച്ച പുസ്തകത്തിന് കവർ വരച്ചത് സന്തോഷ് ടി.സണ്ണിയാണ്.(Revelations, Kottayam )
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Sudhir Panikkaveetil
2021-03-01 14:38:02
അഭിനന്ദനങ്ങൾ !! ശ്രീമതിമാർ മീര കൃഷ്ണൻകുട്ടി മാഡത്തിന്റെയും, പുഷ്പമ്മ ചാണ്ടി മാഡത്തിന്റെയും രചനകൾ വായിക്കാറുണ്ട്. എല്ലാ വിജയങ്ങളും നേരുന്നു. എന്നാലും പുരുഷാതിഥികളുടെ സാന്നിധ്യം കുറവായിരുന്നുവെന്നു പടങ്ങളിൽ നിന്ന് കൗതുകത്തോടെ ശ്രദ്ധിച്ചു. ആശംസകളോടെ ന്യുയോർക്കിൽ നിന്നും ഒരു വായനകാരൻ.