ലണ്ടന്‍: യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനം സംഘടപ്പിച്ചിരിക്കുന്ന നോന്പുകാല കണ്വന്ഷന് എല്ലാ വെള്ളിയാഴ്ചകളിലും രാത്രി 7.30ന് നടക്കും. 'ക്രിസ്തീയ ശിഷ്യത്വത്തിന്റെ പാതയില്‍' എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ സഹോദരീ സഭകളിലെ മേലദ്ധ്യക്ഷ്യന്മാരും പ്രമുഖ വചനപ്രഘോഷകരും പങ്കെടുക്കും.
രണ്ടാം ദിവസമായ ഫെബ്രുവരി 26ന് (ശനി) യാക്കോബായ സഭയുടെ അമേരിക്കാ/കാനഡ അധിഭദ്രാസനത്തിന്റെ ആര്‍ച്ച് ബിഷപ് മോര് തീത്തോസ് യല്‍ദോ മെത്രാപ്പോലീത്ത സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് അമുഖ സന്ദേശം നല്‍കും. പ്രമുഖ വചന പ്രഘോഷകന് ഫാ. എബി എളങ്ങനാമറ്റം (കാനഡ) വചന പ്രഘോഷണം നടത്തും. യുകെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. മോര് അന്തീമോസ് മാത്യുസ് അദ്ധ്യക്ഷത വഹിക്കും.
ക്രിസ്തീയപാത വീണ്ടും ക്രമപ്പെടുത്തുന്നതിനും ദൈവവുമായി രമ്യപ്പെടുവാനും ക്രിസ്തീയ ശിഷ്യത്വം പുതുക്കുന്നതിനുമായി ക്രിസ്തീയ മക്കള്‍ എല്ലാരും ഉപവാസത്താലും പ്രാര്‍ത്ഥനയാലും ഈ നോമ്പ് ദിവസങ്ങളില്‍ ശ്രദ്ധിക്കുമ്പോള്‍ ഈ കണ്വന്ഷന് കുടുതല്‍ പ്രയോജപ്പെടുമെന്ന് ഫാ. യല്‍ദോസ് കൗങ്ങംപിള്ളില്‍ പറഞ്ഞു.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല