Image

ഹിന്ദുവിന്റെ പരമ പ്രധാന ഗ്രന്ഥം ഏത്

Sunil Das Published on 17 June, 2012
ഹിന്ദുവിന്റെ പരമ പ്രധാന ഗ്രന്ഥം ഏത്
ഹിന്ദുവിന്റെ പരമ പ്രധാന ഗ്രന്ഥം ഏത് ഏന്നു ചോദിച്ചാല്‍ " വേദങ്ങള്‍" എന്ന് നിസ്സംശയം ഉത്തരം കൊടുക്കാന്‍ ഏതൊരു ഹൈന്ദവ ധര്മ്മ വിശ്വാസിക്കും സാധിക്കണം....

വേദം എന്നാല്‍ പരമമായ ജ്ഞാനം, അറിവ്. വേദങ്ങള്‍ നാല്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം. വേദസാര സംഗ്രഹമായതുകൊണ്ട് ഭാഗവത്ഗീത പഞ്ചമാവേദമായും അറിയപ്പെടുന്നു.

ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് എന്ന് പറയപ്പെടുന്നു. മുക്തികോപനിഷത്തില്‍ ശ്രീരാ...മന്‍ മാരുതിയോടു ഇങ്ങിനെ പറഞ്ഞിട്ടുണ്ട്.
'ഏകൈകസ്യാസ്തു ശാഖായഃ
ഏകൈകോപനിഷന്മതാ'
അങ്ങിനെ ആണെങ്കില്‍ 1180 ഉപനിഷത്ത്കളെങ്കിലും ഉണ്ടാവണം. പക്ഷെ അവയില്‍ ഭൂരിഭാഗവും നശിപ്പിക്കപ്പെട്ടു. പ്രധാനപ്പെട്ട 108 ഉപനിഷത്തുക്കള് ഉണ്ട് എന്ന് പറയപ്പെടുന്നു.

ഋഗ്വേദം - 10
ശുക്ള യജുര്‍വേദം - 19
കൃഷ്ണയജുര്‍വേദം - 32
സാമവേദം - 16
അഥര്‍വ വേദം - 31
ആകെ 108 .

ഇതില് മുഖ്യമായവയെ ദശോപനിഷത്തുക്കള് എന്ന് വിളിക്കുന്നു.

ഉപനിഷത്തുകള്‍............

വേദങ്ങളുടെ അവസാനം വേദാന്തം ഇവയില്‍ ഉള്പ്പെകടുന്നവയാണ്‌ ഉപനിഷത്തുകള്‍. വേദാന്തം എന്നാല്‍ അറിവിന്റെ അവസാനം.പരമമായ വിദ്യ എന്നയര്ത്ഥ ത്തില്‍ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഉപനിഷത്തുക്കള്‍ ഭാരതമനസ്സിന്റെ ഉന്നതിയെയാണ്‌ പ്രതിഫലിപ്പിക്കുന്നത് എന്നാണ്‌ മഹര്ഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്. ഉപനിഷത്തുക്കളില്‍ ലോകത്തെ മുഴുവന്‍ പണയപ്പെടുത്താനാവശ്യമുള്ളത്ര കരുത്ത് ഉണ്ടെന്നാണ് സ്വാമി വിവേകാനന്ദന്‍ പറയുന്നത്. ഹിന്ദുമതത്തിന്റെ തത്വജ്ഞാനപരമായ ആശയങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കള്‍ ആണെന്ന് പറയപ്പെടുന്നു. ഉപനിഷത്തുകള്‍ ബ്രഹ്മസൂത്രം, ഭഗവത്ഗീത എന്നീ മൂന്നിനേയും കൂടി ചേര്ത്തു പ്രസ്ഥാനത്രയം എന്ന് പറയപ്പെടുന്നു.

മഹാ വാക്യങ്ങള്‍

തത്വമസി : (ചാന്ദോഗ്യോപനിഷദ് 6.8.7) അര്ഥം- അത് നീയാകുന്നു

അഹം ബ്രഹ്മാസ്മി : (ബൃഹദാരണ്യകോപനിഷദ്1.4.10) അര്ത്ഥം- ഞാന്‍ ബ്രഹ്മമാകുന്നു

പ്രജ്ഞാനാം ബ്രഹ്മ : (ഐതരേയോപനിഷദ് 3.3) അര്ത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം

അയമാത്മ ബ്രഹ്മ : (മാണ്ഡൂക്യോപനിഷദ് 1.2) അര്ത്ഥം- ഈ ആത്മാവാണ് ബ്രഹ്മം

------------------------------
-----------------

ഋഗ്വേദം....
ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം. പതിനായിരത്തി അഞ്ഞൂറ്റി അന്പതിരണ്ടു മന്ത്രങ്ങലുള്ള അഗാധമായ അറിവിന്റെ വേദം. ഈ മന്ത്രങ്ങള്‍ വെറും സ്തുതികള്‍ എന്നതിലുപരി അന്നത്തെ ജനതയുടെ സംസ്കാരവും സാഹിത്യവും കലയും ജീവിതരീതിയും വിളിച്ചോതുന്നു. അതിമഹത്തായ ദര്ശതനങ്ങളുടെ ഉറവിടവുമാണ് അവ.പില്കാംലത്ത് ഈ മന്ത്രങ്ങള്‍ കൃഷ്ണദ്വൈപായനനാല്‍ ക്രമപ്പെടുത്തപ്പെടുകയും ഋഗ്വേദം എന്ന് അറിയപ്പെടുകയും ചെയ്തു. ഹിന്ദുമതത്തിന്‌ അടിസ്ഥാനമായി കരുതപ്പെടുന്ന ചതുര്‍‌വേദങ്ങളില്‍ ആദ്യത്തേതുമാണ്‌ ഇത്. മാനവ രാശിക്ക് ഇന്നു ലഭ്യമായതില്‍ ഏറ്റവും പുരാതനമയ ഗ്രന്ഥമാണ് ഋഗ്വേദം.

സാമവേദം ...........
ഭഗവാന്‍ ഗീതയില്‍ പറയുന്നു വേദങ്ങളില്‍ വച്ച് ഞാന്‍ സാമവേദമാകുന്നു. യജ്ഞാവസരത്തില്‍ സാധാരണയായി സാമവേദമാണ് പാടാറു ള്ളത്. വേദങ്ങളില്‍ സാമവേദത്തിന് നല്ലൊരു സ്ഥാനം തന്നെ ഉണ്ട്.സപ്തസ്വരങ്ങളാണ് സാമവേദത്തിൽ അടങ്ങിയിരിക്കുന്നത്.
സംഗീതകലയുടെ മൂലഗ്രന്ഥമാണ് സാമം. സ്വരങ്ങള്‍, മാത്രകള്‍, ഉച്ചാരണലായങ്ങള്‍ എന്നിവയാണ് പ്രധാനപ്രതിപാദ്യം. ഋഗ്വേദത്തിന്റെ ഗാനരൂപമാണ് സാമവേദമെന്നു പറയാറുണ്ട്.

കൃഷ്ണ യജുര്‍വേദം .........

യജ്ഞക്രിയകള്ക്വേ മാത്രമാണ് യജുര്‍വേദത്തിന്റെ ഉപയോഗം.കൃഷ്ണ യജുര്‍വേദമെന്നും ശുക്ല യജുര്‍വേദമെന്നും രണ്ട് ഭാഗങ്ങളുണ്ട്. കൃഷ്ണ യജുര്‍വേദത്തിന്റെ ബ്രാഹ്മണമായ തൈതിരീയത്തില്‍ അശ്വമേധം, അഗ്നിഷ്ടോമം, രാജസൂയം, എന്നീ യജ്ഞങ്ങളെപ്പറ്റി പ്രതിപാദനമുണ്ട്. യജ്ഞപ്രധാനമായത് യജുര്‍‌വേദം.

ശുക്ല യജുര്ര്‍വേദം .........
യജ്ഞപ്രധാനമായത് യജുര്‍‌വേദം. ശുക്ലയജുര്വേ‍ദത്തില്‍ അഗ്നിഹോത്രം, ചാതുര്മ്മാുസ്യം, ഷോഡശി, അശ്വമേധം, പുരഷമേധം, അഗ്നിഷ്ടോമം എന്നീ യജ്ഞങ്ങളുടെ വിവരണമുണ്ട്.

അഥര്‍വ വേദം..........

അഥര്‍വ വേദമാണ് ഏറ്റവും അവസാനമായി എഴുതപ്പെട്ട വേദം. ഈ വേദത്തില്‍ മറ്റുള്ള വേദങ്ങളില്‍ നിന്നും വിത്യസ്തമായി ഈശ്വരോപാസന കൂടാതെ ആഭിചാരപ്രയോഗങ്ങളും, ആത്മരക്ഷ, ശത്രുനിവാരണം, ഐശ്വര്യപ്രാപ്തി എന്നിവയും പ്രതിപാദിക്കപ്പെടുന്നു.ഭൂതപ്രേതപിശാചുക്കള്‍, രക്ഷസ്സുകള്‍ എന്നിവയെ അടക്കുന്ന മന്ത്രങ്ങളും ആരോഗ്യരക്ഷക്കുള്ള മന്ത്രങ്ങളും അഥര്‍വ വേദത്തിലുണ്ട്.

സനാതന ധര്മ്മം വിജയിക്കട്ടെ.. ലോകാ സമസ്താ സുഖിനോഭാവന്തു എന്ന വേദസന്ദേശം എന്നും നിലനില്കട്ടെ...

=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
നിങ്ങളുടെ അടുത്ത പ്രദേശങ്ങളിലെ .. ക്ഷേത്ര വിശേഷങ്ങള്‍ , ഉത്സവങ്ങള്‍ , ഫോട്ടോകള്‍ , ഹിന്ദുത്വ സംബന്ധമായ .. ലേഖനങ്ങള്‍ , പോസ്ടറുകള്‍ പാഞ്ചജന്യം പേജില്‍ .. പ്രസിദ്ധീകരിക്കുവാന്‍ അവസരം ..

കൂടുതല്‍ വിവരങ്ങള്‍ക്ക് .. https://www.facebook.com/photo.php?fbid=410356575642193&set=a.369801253031059.96904.275011812510004&type=1
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക