പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഡൊണാൾഡ് ട്രംപ് തീരുമാനിച്ചാൽ, അദ്ദേഹത്തിന്റെ നാമനിർദ്ദേശം റിപ്പബ്ലിക്കൻ പാർട്ടിയുടെ അംഗീകാരം നേടുമെന്ന് യൂട്ടാ സെനറ്റർ മിറ്റ് റോംനി പറഞ്ഞു.
ഭാവിയിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ ട്രംപിന്റെ സ്ഥാനം എന്തായിരിക്കുമെന്നതു സംബന്ധിച്ച് ന്യൂയോർക്ക് ടൈംസിന്റെ ഡീൽബുക്കിനോട് സംസാരിക്കുകയായിരുന്നു റോംനി.
'എന്റെ പാർട്ടിയിൽ ഏറ്റവും വലിയ ശബ്ദവും സ്വാധീനവുമുള്ള ആളാണ് ട്രംപ്. അദ്ദേഹം 2024 ൽ മത്സരിക്കാൻ പദ്ധതിയിടുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ, ആ നാമനിർദ്ദേശം അംഗീകാരം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്.' റോംനി വ്യക്തമാക്കി..
സെനറ്റ് വിചാരണയിൽ കുറ്റവിമുക്തനാക്കപ്പെട്ട ദിവസങ്ങളിൽ നടത്തിയ പോൾ ഫലം സൂചിപ്പിക്കുന്നത് 53 ശതമാനം റിപ്പബ്ലിക്കൻമാരും ട്രംപിന് വോട്ട് ചെയ്യുമെന്ന് തന്നെയാണ്. മൈക്ക് പെൻസിനെ പിന്തുണച്ചത് 12 ശതമാനം പേരാണ്. മറ്റൊരു സ്ഥാനാർത്ഥികൾക്കും രണ്ടക്കം നേടാനായില്ല.
താൻ ട്രംപിനെ പിന്തുണയ്ക്കുന്ന ആളല്ലെന്നും സ്വന്തമായൊരു ചെറിയ കോക്കസ് ഉണ്ടെന്നും യൂട്ടാ സെനറ്റർ അഭിപ്രായപ്പെട്ടു. ആ കോക്കസിന്റെ താല്പര്യങ്ങൾ പ്രതിനിധാനം ചെയ്യുന്നതായി താൻ വിശ്വസിക്കുന്ന ആളുടെ പിന്നിൽ നിൽക്കാൻ താല്പര്യപ്പെടുന്നതായും റോംനി കൂട്ടിച്ചേർത്തു.
ഛോട്ടാ നേതാവ്
2021-02-25 15:41:54
അടി പേടിച്ചു ആരൊക്കെയാണ് ഓടുന്നതെന്നു നമ്മള് കണ്ടതാണെ , എന്റെ അണ്ണാ, എന്റെ അണ്ണാ. ഷൂസാറും , എ ഓ സി കൊച്ചും, റോംനിച്ചേട്ടനും, പെലോസി പെണ്ണുമ്പിള്ളയും, വീര ശൂറാ റാറ്റ്സ് പാർട്ടി നേതാക്കളും, കൂടെ ചില മലയാളി എഴുത്തു തൊയിലാളിമാരും. എന്റെ അണ്ണാ, കാപ്പിറ്റോളിൽ കൂടെയുള്ള ഇവരുടെ ഓട്ടം കണ്ടാൽ തോന്നും പന്തം കണ്ട പെരു ച്ചാഴിയാണോ എന്ന് എന്റെ അണ്ണാ.
ഹോയ് ഹോയ്
2021-02-24 21:34:27
അനുഭവമേ ഗുരു.. രാവും പകലും ട്രംപിനെ ചീത്ത പറയുന്നതിന് അവരെ കുറ്റം പറയാൻ പറ്റില്ല. ചില്ലറയാണോ കിട്ടിയത്? അടിയോളം നന്നല്ല അണ്ണന്തമ്പി. തെങ്ങിൻറെ മടക്കട വെച്ചിട്ടാണ് പൂശ് കിട്ടിയത് എന്ന് കേൾക്കുന്നു, അന്ന് തൊട്ട് ട്രംപ്ന്ന് കേട്ടാൽ ചങ്ങായിക്ക് ഹാലിളകും
അടികിട്ടിയാൽ ഓടുന്ന ഭക്തി
2021-02-24 20:25:50
അടികിട്ടിയാൽ ഓടുന്ന ഭക്തി നമ്മുടെ ചോട്ടാ നേതാവ് പായയുന്നതിൻറ്റെ കൂടെ ഇത് കൂടി കൂട്ടി വായിക്കുക. ഫോക്സ് ന്യൂസ് പതിവ് പോലെ കള്ളം പറയും. വെള്ളക്കാരിലെ തീവ്ര വാദികൾ തോക്കുമായി എല്ലായിടത്തും കറങ്ങും, അവർക്ക് ബോധിച്ചതുപോലെ ആർക്കിട്ടും അടി കിട്ടും. 'ഞാൻ മലയാളി ട്രമ്പൻ ആണെന്ന് പറഞ്ഞാലും അടി കിട്ടും. കുറെ ഗ്യാസ് സ്റ്റേഷൻകാർക്കിട്ടും ഡോണറ്റ് കച്ചവടക്കാർക്കും അടി കിട്ടുമ്പോൾ ട്രംപ് ഭക്തിയും പമ്പ കടക്കും . A judge dismissed claims by a Capitol riot suspect that he shouldn't be held responsible because Trump put him up to it. Lawyers for a suspected Capitol rioter have argued that he was merely following Trump's orders. "The American head of state directed a specific action," said lawyers for William Chrestman. The judge rejected the logic, asking if that would excuse murder if Trump instructed it.
Boby Varghese
2021-02-24 20:18:30
Mitt Romney is the leader of RINO [ Republican In Name Only ] group. With friends like Romney, who needs an enemy ?
സാധാരണക്കാരൻ
2021-02-24 20:03:56
അധികാരത്തിൽനിന്നിറങ്ങിയതിന് ശേഷവും ഇത്ര അധികം ആളുകൾ ആരാധ്യപുരുഷനായി കരുതണമെങ്കിൽ, അതെ സമയം തന്നെ ഇത്ര അധികം ആളുകൾ അദ്ദേഹത്തെ ഭയപ്പെടണമെങ്കിൽ, ട്രംപ് ചില്ലറക്കാരനല്ല.
ഛോട്ടാ നേതാവ്
2021-02-24 20:01:06
അത് മാത്രമല്ല. ട്രംപ് വന്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്യും. കൂടാതെ റിപ്പബ്ലിക്കന്മാർക്കു സെനറ്റിലും കോൺഗ്രസിലും ഭൂരിപക്ഷമാകും. ലീഗൽ ഇമ്മിഗ്രേഷൻ മടക്കി കൊണ്ടുവരും. ജോലി ചെയ്യുന്നവർക്ക് കൂടുതൽ ബെനി ഫിറ്റ് കൊടുക്കും. സിറ്റികളിൽ സമാധാനവും സ്വസ്ഥതയും വരും. അമേരിക്കയെക്കുറിച്ചു ലോകം ബഹുമാനത്തോടെ പറയും.