യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്‍മാനെ വീണ്ടും കാണാതായി, സ്കൂട്ടര്‍ കണ്ടെത്തി
Published on 23 February, 2021
തിരുവനന്തപുരം:യുഎഇ കോണ്‍സുലേറ്റ് മുന്‍ ഗണ്മാന് ജയഘോഷിനെ വീണ്ടും കാണാതായി. ചൊവ്വാഴ്ച രാവിലെ ഭാര്യയെ ജോലി സ്ഥലത്ത് എത്തിച്ചതിനുശേഷമാണ് ജയഘോഷിനെ കാണാതായത്. മൊബൈല്‍ സ്വിച്ച് ഓഫായതിനെ തുടര്‍ന്ന് വൈകിട്ട് ബന്ധുക്കള്‍ തുമ്പ പൊലീസില്‍ പരാതി നല്കി. വൈകിട്ടോടെ ജയഘോഷ് സഞ്ചരിച്ച സ്കൂട്ടര്‍ നേമം പൊലീസ് കണ്ടെത്തി.
സ്കൂട്ടറിനുള്ളില്നിന്നും ജയഘോഷ് എഴുതിയെന്ന് കരുതുന്ന കുറിപ്പും പൊലീസിന് ലഭിച്ചു. മാനസിക സംഘര്‍ഷം മൂലം മാറിനില്ക്കുന്നു എന്നാണ് കുറിപ്പില്‍ ഉള്ളതെന്നാണ് സൂചന. ഇതുസംബന്ധിച്ച് കൂടുതല്‍ വിവരം പുറത്ത് വിടാന്‍ പൊലീസ് തയാറായിട്ടില്ല.
സ്വര്‍ണക്കടത്ത് അന്വേഷണം നടക്കവേ കഴിഞ്ഞ ജൂലൈയ് 16ന് രാത്രി ജയഘോഷിനെ കാണാതായെങ്കിലും പിറ്റേന്ന് വീട്ടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ജയഘോഷിനെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല