ദൃശ്യം 2 ആമസോണ്‍ പ്രൈം വഴി പുറത്തിറങ്ങി ഗംഭീര അഭിപ്രായം നേടിക്കൊണ്ടിരിക്കെ ചിത്രത്തിന്റെ മൂന്നാം ഭാഗം വരുമെന്ന സൂചന നല്കി നിര്‍മാതാവ് ആന്റണി പെരുമ്ബാവൂര്‍. ദൃശ്യം 3 സിനിമ ജീത്തുവിന്റെ മനസ്സിലുണ്ടെന്നും അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നാണ് അക്കാര്യം മനസ്സിലായതെന്നും അതുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതെ സമയം ഇന്ന് പുറത്തിറങ്ങിയ ദൃശ്യം 2വിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, മീന, സിദ്ദിഖ്, മുരളീ ഗോപി, ആശ ശരത്ത്, ഗണേഷ് കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
അതെ സമയം ചിത്രത്തിന്റെ റീമേക്ക് എല്ലാ ഭാഷകളിലുമുണ്ടാകുമെന്ന് ആന്റണി പെരുമ്ബാവൂര്‍ അറിയിച്ചു. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും ആന്റണി ചൂണ്ടിക്കാട്ടി.