Image

വെല്ലുവിളികളെ അല്മായ സഭാനേതൃത്വങ്ങള്‍ സംയുക്തമായി നേരിടണമെന്നു ഡി.കെ.സി.സി. സിമ്പോസിയം

ജോസ് കണിയാലി Published on 11 June, 2012
വെല്ലുവിളികളെ അല്മായ സഭാനേതൃത്വങ്ങള്‍ സംയുക്തമായി നേരിടണമെന്നു ഡി.കെ.സി.സി.  സിമ്പോസിയം
ചിക്കാഗോ: ഡയസ്ഫറ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് (ഡി.കെ.സി.സി.) ചിക്കാഗോയില്‍ സംഘടിപ്പിച്ച ആഗോള ക്‌നാനായ സിമ്പോസിയം ഏറെ ശ്രദ്ധേയമായി. ഇറ്റാസ്‌ക്കായിലുള്ള ഹോളിഡേ ഇന്നിലാണ് സിമ്പോസിയത്തിന്റെ വേദി ഒരുങ്ങിയത്. സജി മാലിത്തുരുത്തേല്‍ ആലപിച്ച 'മര്‍ത്തോമാന്‍ നന്മയാലൊന്നുതുടങ്ങുന്ന' എന്ന ഈരടികളാല്‍ സിമ്പോസിയത്തിന് തുടക്കമായി. ഡി.കെ.സി.സി. ട്രഷറര്‍ ബിനു പൂത്തുറയില്‍ സ്വാഗതവും കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ കൃതജ്ഞതയും പറഞ്ഞു.
 
ഡി.കെ.സി.സി. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം തന്റെ അദ്ധ്യക്ഷപ്രസംഗത്തില്‍ ഈ സിമ്പോസിയം സംഘടിപ്പിച്ചതിന്റെ പിന്നിലുള്ള പശ്ചാത്തലം വിശദീകരിച്ചു. നിലവിളക്ക് കൊളുത്തി നെല്ലാമറ്റം സിമ്പോസിയം ഉദ്ഘാടനം ചെയ്തു.

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ആഗോള ക്‌നാനായ സമുദായം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രതിവിധികളും എന്നതായിരുന്നു സിമ്പോസിയത്തിലെ മുഖ്യപഠനവിഷയം. റവ.ഡോ. മാത്യു മണക്കാട്ട് (സൂയി യൂറിസ് ചര്‍ച്ച്), ജോസഫ് പതിയില്‍ (ഡി.കെ.സി.സി.യുടെ പ്രസക്തി), മോണ്‍. അബ്രഹാം മുത്തോലത്ത് (സഭാപരമായ വളര്‍ച്ച), ഐന്‍സ്റ്റീന്‍ വാലയില്‍ (ആനുകാലിക പ്രശ്‌നങ്ങള്‍), ജോണി പുത്തന്‍പറമ്പില്‍, സിറിയക് കൂവക്കാട്ടില്‍, സിറിയക് പുത്തന്‍പുരയില്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മുഖ്യപഠനവിഷയത്തെ ആസ്പദമാക്കി മേയമ്മ വെട്ടിക്കാട്ട്, ഷാജി എടാട്ട്, മാത്യു നെടുമാക്കല്‍, സൈമണ്‍ പള്ളിക്കുന്നേല്‍, ഗ്രേസി വാച്ചാച്ചിറ, തമ്പി ചാഴികാട്ട്, ദീപു കണ്ടാരപ്പള്ളില്‍, ലിന്‍സ് താന്നിച്ചുവട്ടില്‍, ലിന്‍സണ്‍ കൈതമല, ബബ്‌ളു ചാക്കോ, ജയിന്‍ മാക്കീല്‍, റോയി നെടുഞ്ചിറ, ജീനോ കോതാലടിയില്‍, ഉലഹന്നാന്‍ മുഴയന്മാക്കീല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്റും ഇന്ത്യാ പ്രസ് ക്ലബ് ചിക്കാഗോ പ്രസിഡന്റുമായ ജോസ് കണിയാലിയായിരുന്നു മോഡറേറ്റര്‍.

സിമ്പോസിയത്തിന് സാമ്പത്തിക സഹായം നല്‍കിയ ജോയി നെടിയകാലായില്‍, സോമന്‍ കോട്ടൂര്‍, റ്റോമി നെല്ലാമറ്റം, റ്റോമി മ്യാല്‍ക്കരപ്പുറത്ത്, ജോണി പുത്തന്‍പറമ്പില്‍, സിറിയക് പുത്തന്‍പുരയില്‍ എന്നിവര്‍ക്ക് പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം നന്ദി രേഖപ്പെടുത്തി.

തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ടോണി പുല്ലാപ്പള്ളില്‍, സൈമണ്‍ മുട്ടം എന്നിവരായിരുന്നു മോഡറേറ്റര്‍മാര്‍. റവ. ഡോ. മാത്യു മണക്കാട്ട്, മോണ്‍. അബ്രഹാം മുത്തോലത്ത്, ജോസ് കണിയാലി, ജോണി പുത്തന്‍പറമ്പില്‍, ജോസഫ് പതിയില്‍, ഐന്‍സ്റ്റീന്‍ വാലയില്‍, ജയ്‌സണ്‍ ഓളിയില്‍, ജോയി കോട്ടൂര്‍, ജോയി ചെമ്മാച്ചേല്‍, സിറിയക് കൂവക്കാട്ടില്‍, റ്റിസി ഞാറവേലില്‍, മേരി ആലുങ്കല്‍, മത്യാസ് പുല്ലാപ്പള്ളില്‍, അരുണ്‍ നെല്ലാമറ്റം എന്നിവര്‍ പങ്കെടുത്തു.

സാജു കണ്ണമ്പള്ളി, അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ക്‌നാനായ വോയ്‌സ് തല്‍സമയ സംപ്രേഷണം നടത്തി. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രൊഫ. ബാബു പൂഴിക്കുന്നേല്‍, രാജു ഓരില്‍ (മിഡില്‍ ഈസ്റ്റ്), ബിജോമോന്‍ ചേന്നാത്ത് (ന്യൂസിലാന്റ്) എന്നിവര്‍ സിമ്പോസിയത്തിന് ആശംസകള്‍ അര്‍പ്പിച്ചു.

സഭാ അല്‍മായ സഹവര്‍ത്തിത്വത്തിലൂടെ ഒരു രണ്ടാം ഒത്തുതിരിക്കലിനുള്ള ചരിത്രപരമായ നേതൃത്വം ഡി.കെ.സി.സി. ഏറ്റെടുക്കണമെന്ന് സിമ്പോസിയത്തില്‍ പങ്കെടുത്തവര്‍ അഭ്യര്‍ത്ഥിച്ചു. ക്‌നാനായ സമുദായം നേരിടുന്ന വെല്ലുവിളികളെയും പരിഹാരമാര്‍ഗ്ഗങ്ങളെയും സംബന്ധിച്ച് ബോധവല്‍ക്കരണം പകര്‍ന്നുനല്‍കിയ സിമ്പോസിയം ആത്മീയ-അല്മായ നേതൃത്വങ്ങളുടെ ഗുണപരവും ക്രിയാത്മകവുമായ നിര്‍ദ്ദേശങ്ങള്‍കൊണ്ടും അഭിപ്രായങ്ങള്‍കൊണ്ടും, വിമര്‍ശനങ്ങള്‍കൊണ്ടും സമ്പന്നമായിരുന്നു. ഇതുപോലെയുള്ള സിമ്പോസിയങ്ങളിലൂടെ സമുദായ ബോധവല്‍ക്കരണം മാത്രമല്ല ഭിന്നാഭിപ്രായങ്ങളുടെ സമന്വയത്തിലൂടെ നവീനങ്ങളായ ആശയരൂപീകരണവും നടക്കുമെന്ന് സിമ്പോസിയം തെളിയിച്ചു. വിരുദ്ധാഭിപ്രായങ്ങള്‍ക്കിടയിലും സൗഹാര്‍ദ്ദവും പ്രതിപക്ഷബഹുമാനവും എങ്ങനെ പുലര്‍ത്താം എന്ന തിരിച്ചറിവുപകരാനും ഈ സിമ്പോസിയം ഉപകരിച്ചു. സമുദായസ്‌നേഹവും, ക്‌നാനായത്തനിമയോടുള്ള അഭിനിവേശവും എല്ലാ പ്രസംഗകരുടെയും വാക്കുകളില്‍ നിറഞ്ഞുനിന്നിരുന്നു. ക്‌നാനായ സമുദായം നേരിടുന്ന വെല്ലുവിളികളില്‍ പ്രവാസി സമൂഹത്തിന് തനതായ വെല്ലുവിളികള്‍ ഏറെയുണ്ടെന്നും അവയുടെ നേര്‍ക്ക് കാലികമായ ഇടപെടലുകള്‍ നടത്തുവാന്‍ ഡി.കെ.സി.സി.ക്ക് വളരെയേറെ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന അഭിപ്രായവും ഉയര്‍ന്നുവന്നു.

വിലകുറഞ്ഞ രാഷ്ട്രീയപ്രവര്‍ത്തനങ്ങളും അഭിപ്രായ വ്യത്യാസവും പുലര്‍ത്തുന്നവരോടുള്ള അന്ധമായ അസഹിഷ്ണുതയും നമ്മുടെ വളര്‍ന്നുവരുന്ന യുവതലമുറയെ സമുദായപ്രവര്‍ത്തനങ്ങളില്‍നിന്ന് അകറ്റുന്നുവെന്നും അത് സമുദായസ്‌നേഹം ഇല്ലാതാക്കാന്‍ കാരണമായേക്കാമെന്നും സിമ്പോസിയം നിരീക്ഷിച്ചു. സൗഹാര്‍ദ്ദവും സ്‌നേഹവും പരസ്പര ബഹുമാനവും പുലര്‍ത്തുന്ന കൂട്ടായ്മകളാണ് യുവതലമുറ പ്രതീക്ഷിക്കുന്നതെന്ന് യുവജനങ്ങളും മുതിര്‍ന്നവരും അഭിപ്രായപ്പെട്ടു.

സൂയി യൂറിസ് സഭയായി മാറുന്നതിന്റെ നേട്ടങ്ങള്‍, അതിന് തടസ്സമായി നില്‍ക്കുന്ന കാര്യങ്ങള്‍, അവയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍, അതിന്റെ പരിമിതികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സമഗ്രവും ആധികാരികവുമായ ബോധവല്‍ക്കരണം നടത്താന്‍ പൗരസ്ത്യവിദ്യാ പീഠത്തിന്റെ മുന്‍ പ്രസിഡന്റ് റവ. ഡോ. മാത്യു മണക്കാട്ട് നേതൃത്വം വഹിച്ചു. ലൈറ്റിംഗ് സിസ്റ്റത്തിലൂടെ പ്രാസംഗികരുടെ ടൈം കീപ്പിംഗ് കൃത്യമായി പാലിച്ചത് ഈ സിമ്പോസിയത്തിന്റെ മറ്റൊരു പ്രത്യേകതയായിരുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ക്‌നാനായ സമുദായത്തിന്റെ തനിമ ജന്മംകൊണ്ടും കര്‍മ്മംകൊണ്ടും സംരക്ഷിക്കപ്പെടണമെന്നും ഇന്നു നാം നേരിടുന്ന വെല്ലുവിളികളെ അല്മായ സഭാനേതൃത്വങ്ങള്‍ സംയുക്തമായി നേരിടണമെന്നും സിമ്പോസിയം അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ സഭാനേതൃത്വവും, സംഘടനാ നേതൃത്വവും ഉള്‍പ്പെടുന്ന ഒരു അഡ്‌ഹോക്ക് കമ്മറ്റി രൂപീകരിച്ച് പ്രശ്‌നപരിഹാരം നടത്തുവാന്‍ ഡി.കെ.സി.സി. നേതൃത്വം നല്‍കണമെന്ന ആശയവും സിമ്പോസിയത്തില്‍ ഉരുത്തിരിഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കണിയാലി

വെല്ലുവിളികളെ അല്മായ സഭാനേതൃത്വങ്ങള്‍ സംയുക്തമായി നേരിടണമെന്നു ഡി.കെ.സി.സി.  സിമ്പോസിയം
ഡയസ്ഫറ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയില്‍ സംഘടിപ്പിച്ച ആഗോള ക്‌നാനായ സിമ്പോസിയം പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം ഉദ്ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്) സാജു കണ്ണമ്പള്ളി, ടോണി പുല്ലാപ്പള്ളില്‍, ജോസ് കണിയാലി, ബിനു പൂത്തുറയില്‍, റവ. ഡോ. മാത്യു മണക്കാട്ട്, റവ.മോണ്‍ അബ്രഹാം മുത്തോലത്ത്, ജോണി പുത്തന്‍പറമ്പില്‍, ഐന്‍സ്റ്റീന്‍ വാലയില്‍, സിറിയക് കൂവക്കാട്ടില്‍, സൈമണ്‍ മുട്ടം എന്നിവരാണ് വേദിയില്‍.
വെല്ലുവിളികളെ അല്മായ സഭാനേതൃത്വങ്ങള്‍ സംയുക്തമായി നേരിടണമെന്നു ഡി.കെ.സി.സി.  സിമ്പോസിയം
ഡിസ്‌കഷന്‍ പാനല്‍ടീം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക