എൻ്റെ പ്രണയങ്ങൾ ചിത്രശലഭങ്ങളായിരുന്നു. വളരെ ചെറിയ ആയുസ്സായിരുന്നു അവക്കെല്ലാം..
"വേഗേന പോകുന്നിതായുസ്സുമോർക്ക നീ '' എന്ന് പഴയ കിളി പാടുന്നുണ്ട്..
ഇന്നോളം ഏറ്റവുമധികം സ്നേഹിച്ചതാരെ?? കുന്നോളം സ്നേഹിച്ചവരനവധിയുണ്ട്.. എങ്കിലും എന്നോളമാരേയും ഞാൻ സ്നേഹിച്ചിട്ടേയില്ല. അതെ... എല്ലാ പ്രണയങ്ങളും എന്നിലേക്കു തിരിച്ചുള്ള വഴി തേടലാണ്. എല്ലാ വഴികളും പാതിയിൽ തെറ്റിപ്പോകുന്നു. എങ്കിലും ഞാനിപ്പോഴും പ്രണയിക്കുന്നുണ്ട്.. എന്നെ.. ''എന്നെ തിരയുന്ന ഞാൻ...''
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല