തിരുവനന്തപുരം: ചലചിത്രതാരം മോഹന്‍ലാലിനെതിരെ
ആനക്കൊമ്പ് കൈവശം വച്ചതിന് വനംവകുപ്പ് അധികൃതര്‍ എടുത്തിരിക്കുന്ന കേസുമായി
മുന്നോട്ടുപോകുമെന്ന് വനംമന്ത്രി കെ.ബി.ഗണേഷ്കുമാര്. ചലചിത്രതാരം
കൂടിയായ മന്ത്രി ഗണേഷ്കുമാറിനോട് ആനക്കൊമ്പ് കേസിനെക്കുറിച്ച്
മാധ്യമപ്രവര്ത്തകകര് ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മോഹന്‍ലാലിന്റെ കൈവശമുള്ളത് യഥാര്‍ഥ ആനക്കൊമ്പാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്.
ഈ സാഹചര്യത്തില്‍ കേസ് അതിന്റെ നടപടിക്രമമനുസരിച്ച് നടക്കും - മന്ത്രി
അറിയിച്ചു.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് മോഹന്‍ലാലില്‍ നിന്ന് വിവരങ്ങള്‍
ശേഖരിക്കാനുള്ള പോലീസിന്റെ നീക്കം വൈകും. കടുത്ത പനിയെതുടര്‍ന്ന്
മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാര്‍
ഒരാഴ്ചത്തേക്ക് വിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാല്‍ ഇതിനുശേഷം മാത്രമെ
പോലീസ് സംഘത്തിന് മോഹന്‍ലാലിനെ ചോദ്യം ചെയ്യാനാകൂ.