സ്റ്റാറ്റന്‍ ഐലണ്ട് : മലയാളി അസ്സോസ്സിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലണ്ടിന്റെ
ആഭിമുഖ്യത്തില്‍ സ്റ്റാറ്റന്‍ ഐലണ്ടില് വച്ച് ഹാസ്യ സ്റ്റേജ് പ്രോഗ്രാം
ആയ കോമഡി റ്റാക്കീസ് ഇന്‍ യുഎസ്എ നടത്തപ്പെടുന്നു. ജൂലൈ 27-#ാ#ം തീയതി
വെള്ളിയാഴ്ച വൈകുന്നേരം 7 PM ന് ആണ് ഈ പ്രോഗ്രാം അരങ്ങേറുന്നത്.
മലയാളിയുടെ
നര്മ്മബോധത്തിന് പുതിയൊരു മാനം രചിച്ച, മലയാളിയെ കുടുകുടെ
ചിരിപ്പിക്കുവാന്‍ പഠിപ്പിച്ച ശ്രീ.കെ.എസ് പ്രസാദ് ആണ് ഈ പ്രോഗ്രാമിന്റെ
സംവിധായകന് അതുകൊണ്ടുതന്നെ അമേരിക്കന്‍ മലയാളികള്‍ ആകാംഷയോടുകൂടിയാണ് ഈ
പ്രോഗ്രാമിന്റെ വരവിനായി നോക്കിയിരിക്കുന്നത്. 27-#ാ#ം തീയതി വൈകീട്ട് IS72-ല്‍ വച്ചാണ് ഈ പ്രോഗ്രാം നടത്തുന്നത്. വിനു മോഹന്‍, നിത്യാദാസ്, ദേവീ
ചന്ദന എന്നിങ്ങനെ സിനിമ, സീരിയല്‍ രംഗത്തെ ഒരു പിടി താരങ്ങളും കെ.എസ്.
പ്രസാദിന്റെ ശിഷ്യഗണങ്ങളായ ഒരു പിടി മിമിക്രി താരങ്ങളും അടങ്ങുന്ന ടീമാണ് ഈ
പ്രോഗ്രാമിലൂടെ അമേരിക്കന്‍ മലയാളികളുടെ മുന്നിലെത്തുന്നത്. ആര്.ടി
പ്രൊഡക്ഷന്‍സ് യു.എസ്.എ ആണ് ഈ സ്റ്റേജ് പ്രോഗ്രാമിന്റെ അണിയറ ശില്പികള്.
Venue: IS72(33 Ferndale AV, SI NY)
Date: Juley 27, 2012
Time: 7.00 PM
കൂടുതല്‍ വിവരങ്ങള്‍ക്ക്-
ജോസ് എബ്രഹാം - 718-619-7759
ഫ്രെഡ് കൊച്ചിന് - 908-414-0114
റോഷിന് മാമ്മന്‍ - 646-262-7945
അലക്സ് വലിയ വീടന് -718-619-7674
ജോസ് വറുഗീസ് - 917-817-4115
പുഷ്പ മൈലപ്ര -646-469-2562
അസ്സോസിയേഷന് പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ പുഷ്പ മൈലപ്ര അറിയിച്ചതാണിത്.