Image

സ്റ്റിമുലസ് ചെക്ക് വരുമാനപരിധി കുറക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെര്‍ണി സാന്റേഴ്‌സ്

പി.പി.ചെറിയാന്‍ Published on 09 February, 2021
സ്റ്റിമുലസ് ചെക്ക് വരുമാനപരിധി കുറക്കുന്നതിനെതിരെ പ്രതിഷേധവുമായി ബെര്‍ണി സാന്റേഴ്‌സ്
വാഷിംഗ്ടണ്‍ ഡി.സി.: കൊറോണ വൈറസ് റിലീഫ് ബില്ലിന്റെ ഭാഗമായി അമേരിക്കന്‍ നികുതി ദായകര്‍ക്ക് നീക്കിവെച്ചിരുന്ന സ്റ്റിമുലസ് ചെക്ക് വാര്‍ഷീക വരുമാന തുകയുടെ പരിധി വെട്ടികുറക്കുന്നതിനെതിരെ വെര്‍മോണ്ടില്‍ നിന്നുള്ള യു.എസ്. സെനറ്ററും, ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍്തഥിയുമായിരുന്ന ബെര്‍ണി സാന്റേഴ്‌സ് ശക്തമായി പ്രതിഷേധവുമായി രംഗത്ത്. ട്രമ്പിന്റെ ഭരണത്തില്‍ കഴിഞ്ഞ രണ്ടു സ്റ്റിമുലസ് ചെക്കുകളും നല്‍കുന്നതിന് നിശ്ചയിച്ച മാനദണ്ഡത്തില്‍ കുറവ് വരുത്തരുതെന്ന് ബെര്‍ണി ആവശ്യപ്പെട്ടു. 75,000 ഡോളര്‍ വ്യക്തിഗത  വാര്‍ഷീകവരുമാനവും 150,000 ഡോളര്‍ കുടുംബ വാര്‍ഷീക വരുമാനവും ഉള്ളവര്‍ക്ക് ലഭിച്ച സ്റ്റിമുലസ് ചെക്കിന്റെ ഭാഗമാണിതെന്നും ഇത് സാധാരണ വരുമാനമുള്ളവരുടെ കുടുംബാംഗങ്ങള്‍ക്ക് വളരെ പ്രയോജനകരമാണെന്നും ബെര്‍ണി പറഞ്ഞു.

മുമ്പുണ്ടായിരുന്ന വരുമാന പരിധി നടപ്പിലാക്കിയാല്‍ വാര്‍ഷീകവരുമാനം വളരെയുള്ളവര്‍ക്കും സ്റ്റിമുലസ് ചെക്ക് ലഭിക്കുമെന്നതു ഭൂഷണമല്ലെന്ന വെസ്റ്റ് വെര്‍ജീനിയായില്‍ നിന്നുള്ള ഡമോക്രാററ് കണ്‍സര്‍വേറ്റീവ് അംഗം സെനറ്റര്‍ ജൊ മന്‍ജിന്‍ അഭിപ്രായപ്പെട്ടു.

കുറഞ്ഞ മണിക്കൂര്‍ വേതനം 7.25 ഡോളറില്‍ നിന്നും 15 ഡോളര്‍ ആക്കി ഉയര്‍ത്തുമ്പോള്‍ ദാരിദ്ര്യ രേഖക്ക് കീഴില്‍ കഴിയുന്ന ഒരു മില്യണ്‍ അമേരിക്കക്കാര്‍ക്ക് ഗുണം ചെയ്യുമെന്നും ബെര്‍ണി അഭിപ്രായപ്പെട്ടു. സ്റ്റിമുലസ് ചെക്കും, മണിക്കൂറഇന് കുറഞ്ഞവേതനം 15 ഡോളറും നല്‍കുമെന്ന ബെര്‍ണി സാന്റേഴ്‌സിന്റേയും ഡമോക്രാറ്റിക് പാര്‍ട്ടിയുടെയും തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുവാന്‍ ബൈഡന്‍ ബാധ്യസ്ഥനാണെന്നും സെനറ്റര്‍ പറഞ്ഞു.


Join WhatsApp News
സാധാരണക്കാരൻ 2021-02-09 14:52:03
ബെർണി പറയുന്നതിൽ കാര്യമുണ്ട്, തിരഞ്ഞെടുപ്പിൽ ജയിക്കുവാനായി പൊതുജനങ്ങൾക്ക് കൊടുക്കുന്ന വാഗ്ദാനങ്ങൾ, വെള്ളത്തിൽ വരച്ച വര പോലെയാകരുത്!! നമ്മുടെ പ്രസിഡൻറ് ബൈഡൻ നല്ല മനുഷ്യനാണെന്നതിൽ തർക്കമൊന്നുമില്ല, അദ്ദേഹം വാക്ക് മാറ്റില്ല എന്ന് തന്നെയാണ് എൻറെ ഉറച്ച വിശ്വാസം. Stimulus check $2,000.00, കുറഞ്ഞ വേതനം $15.00 or $20.00. സത്യത്തിൽ ഇത് ട്രംപ് ചെയ്യേണ്ടതായിരുന്നു, ട്രംപിന്റെ ഭരണം അമേരിക്കയുടെ സുവർണ്ണകാലം എന്ന് ചരിത്രത്തിൽ അടയാളപ്പെടുത്തിയതിൽ വേറൊരു പൊൻതൂവലായേനെ കുറഞ്ഞ വേതനം $15.00 or $20.00 ആക്കിയിരുന്നെങ്കിൽ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക