ലോസ്അഞ്ചലസ്: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ദേവാലയത്തില്‍ വി.
അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 21,22 (ശനി, ഞായര്‍) തീയതികളില്‍ പരമ്പരാഗത
കേരളത്തനിമയില്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കും.
തിരുനാളിന് ആരംഭം
കുറിച്ചുകൊണ്ടുള്ള നൊവേന ജൂലൈ 13-ന് വെള്ളിയാഴ്ച വൈകുന്നേരം 7.30-ന് ആരംഭിക്കും.
തിരുനാള്‍ കര്‍മ്മങ്ങളില്‍ വികാരി ഫാ. കുര്യാക്കോസ് വാടാന
മുഖ്യകാര്‍മികത്വം വഹിക്കും. ട്രസ്റ്റിമാരായ കുര്യന് പാലിയക്കര, സന്തോഷ്
കട്ടക്കയം, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍
തിരുനാളിന് നേതൃത്വം നല്‍കും.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ആഘോഷങ്ങളിലും തിരുകര്‍മ്മങ്ങളിലും സംബന്ധിച്ച് വിശുദ്ധയുടെ മദ്ധ്യസ്ഥതയാല്‍ ധാരാളം
ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരേയും വികാരി ഫാ. കുര്യാക്കോസ് വാടാനയും
മറ്റ് ഭാരവാഹികളും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
www.syromalabarla.org പ്രീതാ ജിജോ പുതിയകുന്നേല്‍, ഷാജി മറ്റപ്പള്ളി എന്നിവര്‍
അറിയിച്ചതാണിത്.