ലണ്ടനില്‍ കോവിഡ് ബാധിച്ച് മരിച്ച ഭര്‍ത്താവിന് പിന്നാലെ ഭാര്യയും മരിച്ചു
Published on 27 January, 2021
ലണ്ടന്‍: രണ്ടാഴ്ച മുമ്പ് ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ച ജോണ്‍ വര്‍ഗീസിന്റെ ഭാര്യ മരിയ ജോണും (70) കോവിഡ്മൂലം മരിച്ചു. ആഴ്ചകളായി ആശുപത്രിയിലും വീട്ടിലുമായി ചികില്‍സയിലായിരുന്നു മരിയ. വെസ്റ്റ് ലണ്ടനിലെ ഹെയര്ഫീല്ഡിലായിരുന്നു ഈ വൃദ്ധ ദമ്പതിമാര്‍ താമസിച്ചിരുന്നത്. കോട്ടയം പെരുമ്പായിക്കാട് തോപ്പില്‍ കുടുംബാഗമാണ് ബേബിച്ചന് എന്നറിയപ്പെടുന്ന ജോണ്‍ വര്‍ഗീസും ഭാര്യ മരിയയും.
ജിയോ (യു.എസ്), അല്ലി (യുകെ) എന്നിവര്‍ മക്കളാണ്. രണ്ടുദിവസം മുമ്പായിരുന്നു ജോണ്‍ വര്‍ഗീസിന്റെ സംസ്കാരം ബ്രിട്ടനില്‍ നടന്നത്. ഇതിനു പിന്നാലെയെത്തിയ ഈ ദുഃഖവാര്ത്തയുടെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. 24 മണിക്കൂറിനിടെ ബ്രിട്ടണില്‍ മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് മരിയ ജോണ്‍.
ലിവര്‍പൂളിലെ മലയാളികള്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന ജോസ് കണ്ണങ്കരയും ഗ്രേറ്റര്‍ ലണ്ടനിലെ ഹെയ്സില്‍ താമസിച്ചിരുന്ന തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി സുജ പ്രേംജിത്തുമാണ് മണിക്കൂറുകളുടെ ഇടവേളയില്‍ മരിച്ച മറ്റു രണ്ടുപേര്‍. ജോസ് കാന്‍സര്‍ ചികില്‍സയിലായിരുന്നു. സുജ പ്രേംജിത് കോവിഡ് ചികില്‍സയിലും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല