Image

മാലാഖമാരെപ്പോലെ നിരാലംബരെ സ്വീകരിക്കും

Published on 15 June, 2012
മാലാഖമാരെപ്പോലെ നിരാലംബരെ സ്വീകരിക്കും
സ്വിറ്റിസര്‍ലണ്ട്: അഭയാര്‍ത്ഥികളെയും നിരാലംബരെയും മാലാഖമാരെപ്പോലെ സ്വീകരിക്കണമെന്ന്, സ്വിറ്റിസര്‍ലണ്ടിലെ ക്രൈസ്തവൈക്യ കൂട്ടായ്മയ്ക്കുവേണ്ടി, ആര്‍ച്ചുബിഷപ്പ് നോര്‍ബട്ട് ബ്രണ്ണര്‍ പ്രസ്താവിച്ചു.
ജൂണ്‍ 13-ന് ബേര്‍ണില്‍ ചേര്‍ന്ന ക്രൈസ്തവൈക്യ കൂട്ടായ്മയുടെ സമ്മേളനത്തിലാണ് ദേശീയ മെത്രാന്‍ സമിതിയുടെയും ക്രൈസ്തവൈക്യ പ്രസ്ഥാനത്തിന്‍റെയും അദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷ്പ്പ് ബ്രണ്ണര്‍ ഇപ്രകാരം പ്രസ്താവിച്ചത്. “ആതിഥ്യമര്യാദ മറക്കരുത്. അതിഥികളെ സ്വീകരിക്കുമ്പോള്‍ അറിയാതെ ദൈവദൂതന്മാരെ തിരസ്ക്കരിക്കുന്നത്,” (ഹെബ്ര. 13, 2) എന്ന ഹെബ്രായരുടെ ലേഖനഭാഗം ഉദ്ധരിച്ചുകൊണ്ടാണ് അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടുമുള്ള സ്വിറ്റസര്‍ലണ്ടിലെ ക്രൈസ്തവ കൂട്ടായ്മയുടെ നയം ആര്‍ച്ചുബിഷപ്പ് ബ്രണ്ണര്‍ പ്രഖ്യാപിച്ചത്.

ഭാഷയുടെയും സംസ്ക്കാരത്തിന്‍റെയും ദേശത്തിന്‍റെയും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതും, ലിംഗ വര്‍ണ്ണ ഭേദിമില്ലാത്തതുമായ മനുഷ്യാന്തസ്സിനോടുള്ള ആദരവാണ് സ്വിറ്റിസര്‍ലണ്ടിന്‍റേയും അവിടത്തെ ജനങ്ങളുടെയും സവിശേതയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക