Image

വിശ്വസ്തതയ്ക്ക് അടിസ്ഥാനം വിശ്വാസമാണെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ

Published on 15 June, 2012
വിശ്വസ്തതയ്ക്ക് അടിസ്ഥാനം വിശ്വാസമാണെന്ന് ബനഡിക്ട് 16-ാമന്‍ പാപ്പ
വത്തിക്കാന്‍ : വിശ്വസ്തതയ്ക്ക് അടിസ്ഥാനം വിശ്വാസമാണെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പൊന്തിഫക്കല്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു. ജൂണ്‍ 11-ാം തിയതി തിങ്കളാഴ്ച രാവിലെ പൊന്തിഫിക്കല്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥികളെ വാത്തിക്കാനില്‍ കൂടിക്കഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു പാപ്പ. പൊന്തിഫിക്കല്‍ അക്കാഡമിയില്‍ പഠിച്ച് അദ്ധ്യയനവര്‍ഷത്തിന്‍റെ സമാപനത്തില്‍ സഭയുടെ നയന്ത്രവിഭാഗത്തിലും ഇതര ശുശ്രൂഷകള്‍ക്കുമായി പുറപ്പെട്ടു പോകുന്ന വൈദികരെയാണ് പാപ്പ പ്രത്യേകം അഭിസംബോധന ചെയ്തത്.

മനുഷ്യന്‍ ദൈവത്തോട് അവിശ്വസ്തനായിരുന്നിട്ടും ദൈവം തന്‍റെ ഉടമ്പടികളോട് വിശ്വസ്തനാണെന്ന് എപ്പോഴും വെളിപ്പെടുത്തുന്നുവെന്നും, ആകയാല്‍ വിശ്വസ്തത മനുഷ്യരില്‍നിന്നും ദൈവം പ്രതീക്ഷിക്കുന്ന പുണ്യമാണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു. ദൈവത്തിലുള്ള വിശ്വാസമാണ് മനുഷ്യന്‍റെ വിശ്വസ്തതയുടെ സ്രോതസ്സെങ്കില്‍ സഭാ ജീവിതത്തില്‍ പത്രാസിന്‍റെ പിന്‍ഗാമിയും സഭയുടെ വിവിധ മേഖലകളിലുള്ള സഹപ്രവര്‍ത്തകരും തമ്മില്‍ എപ്പോഴും വിശ്വസ്ത പുലര്‍ത്തേണ്ടതാണെന്ന് പാപ്പാ അനുസ്മരിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക