Image

ക്രിസ്തുലേയ്ക്ക് ആനയിക്കുന്ന കമല്‍ദൊളേസ്സിലെ ആത്മീചേതന

Published on 15 June, 2012
ക്രിസ്തുലേയ്ക്ക് ആനയിക്കുന്ന കമല്‍ദൊളേസ്സിലെ ആത്മീചേതന
വത്തിക്കാന്‍ : പുരാതനമായ കമല്‍ദൊളേസെ സന്യാസ സമൂഹത്തെ ബനഡിക്ട് 16-ാമന്‍ പാപ്പ അഭിനന്ദിച്ചു. മദ്ധ്യ ഇറ്റലിയിലെ കമല്‍ദോളിയിലെ മാതൃ ആശ്രമത്തിന്‍റെ സഹസ്രാബ്ദി ആഘോഷത്തില്‍ ജൂണ്‍ 19-ന് പങ്കെടുക്കുന്ന പാപ്പായുടെ പ്രതിനിധിയും, വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ പ്രസിഡന്‍റുമായ കര്‍ദ്ദിനാള്‍ ജോസഫ് ബര്‍ത്തേല്ലോ വഴിയാണ് പാപ്പാ ആശ്രമവാസികള്‍ക്ക് അനുമോദനങ്ങള്‍ അര്‍പ്പിച്ചത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആത്മീയചേതനയിലൂടെ ജനങ്ങളെ ക്രിസ്തുവിലേയ്ക്ക് ആനയിക്കുവാന്‍ കമല്‍ദൊളേസ്സെ സന്ന്യാസികള്‍ക്ക് സാധിച്ചിട്ടുണ്ടെന്ന് പാപ്പാ സന്ദേശത്തില്‍ പ്രസ്താവിച്ചു.

മദ്ധ്യ ഇറ്റലിയില്‍ അറേത്സ്സോ വനപ്രദേശത്താണ് 1012-ല്‍ സുവിശേഷാധിഷ്ഠിതമായ സന്യാസത്തിന് വിശുദ്ധ റൊമോള്‍ഡ് തുടക്കമിട്ടത്. മാനുഷികവും ആത്മീയവുമായ പരോഗതി ഒരുപോലെ ലക്ഷൃമിടുന്ന കമല്‍ദൊളീസ് സന്യാസ ചൈതന്യം സന്ന്യസ്തര്‍ക്കെന്നപോലെ അല്‍മായര്‍ക്കും പ്രസക്തമാണെന്ന് പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി. 2012 മാര്‍ച്ച് മാസത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ കമലദോളിയിലെ ആശ്രമം സന്ദര്‍ശിക്കുകയും സന്യാസിമാരോടൊപ്പം സായാഹ്നപ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക