Image

എ.കെ.എം.ജി പെന്‍സില്‍വേനിയാ ചാപ്റ്റര്‍ സംഗമം ഫിലദല്‍ഫിയയില്‍ നടന്നു.

Published on 14 June, 2012
എ.കെ.എം.ജി പെന്‍സില്‍വേനിയാ ചാപ്റ്റര്‍ സംഗമം ഫിലദല്‍ഫിയയില്‍ നടന്നു.
ഫിലദല്‍ഫിയാ: അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡുവറ്റ്‌സ് (എ.കെ.എം.ജി) പെന്‍സില്‍വേനിയാ ചാപ്റ്റര്‍ കുടുംബസംഗമം നടന്നു. ജൂണ്‍ 10 ഞായറാഴ്ച ബസില്‍ട്ടന്‍ അവന്യൂവിലെ കിംഗ്‌സ് ബഫേയില്‍ നടന്ന സംഗമത്തില്‍ എ.കെ.എം.ജി പ്രസിഡന്റ് ഡോ. കെ.സി. ജോസഫ് എം.ഡി മുഖ്യാതിഥി ആയിരുന്നു. ചാപ്റ്റര്‍ പ്രസിഡന്റു കൂടിയായ സെക്രട്ടറി ഡോ. അലക്‌സ് തോമസ്, സെക്രട്ടറി ഡോ. എം.വി. പിള്ള തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.

ജൂലൈ 12 മുതല്‍ 14 വരെ ഡിട്രോയ്റ്റ് മാരിയറ്റ് ഹോട്ടലിലെ റിനൈസന്‍സ് സെന്ററില്‍ നടക്കുന്ന
എ.കെ.എം.ജി കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഡോ. ജോസഫ് പറഞ്ഞു. ഡോ. എം.വി. പിള്ള പ്രസംഗിച്ചു. 2014 ല്‍ പെന്‍സില്‍വേനിയായില്‍ നടക്കുന്ന എ.കെ.എം.ജി കണ്‍വന്‍ഷന്‍ വന്‍വിജയമാക്കുവാന്‍ പ്രവര്‍ത്തിക്കണമെന്ന് ഡോ. അലക്‌സ് തോമസ് പറഞ്ഞു.

ഡോ. കുര്യന്‍ എബ്രഹം നന്ദി പ്രകടനം നടത്തി.
എ.കെ.എം.ജി പെന്‍സില്‍വേനിയാ ചാപ്റ്റര്‍ സംഗമം ഫിലദല്‍ഫിയയില്‍ നടന്നു.
എ.കെ.എം.ജി പെന്‍സില്‍വേനിയാ ചാപ്റ്റര്‍ സംഗമം ഫിലദല്‍ഫിയയില്‍ നടന്നു.
എ.കെ.എം.ജി പെന്‍സില്‍വേനിയാ ചാപ്റ്റര്‍ സംഗമം ഫിലദല്‍ഫിയയില്‍ നടന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക