മുംബൈ; കെജിഎഫിന്റെ ചാപ്റ്റർ 2 ടീസറിനു ലഭിച്ച ആവേശം നിറഞ്ഞ പ്രതികരണം ആവേശഭരിതരാക്കിഎന്ന് അഭിനേതാക്കളായ രവീന ടണ്ടനും സഞ്ജയ് ദത്തും . കന്നഡ സൂപ്പർ സ്റ്റാർ യാഷിനെ റോക്കിയായി തിരിച്ചുകൊണ്ടുവരുന്ന ചിത്രത്തിന്റെ ടീസർ ജനുവരി 7 ന് റിലീസ് ചെയ്തതിന് ശേഷം 67,41,517 വ്യൂകളും 52 ലക്ഷത്തോളം ലൈക്കുകളും യൂട്യൂബിൽ ലഭിച്ചു.
ടീസറിൽ അധികാരത്തിലിരിക്കുന്ന സ്ത്രീയായി കാണിച്ചിരിക്കുന്ന രവീന, ടീസറിന് ലോകമെമ്പാടും ലഭിച്ച വലിയ പ്രതികരണത്തി ൽ കാ ണികളോട് നന്ദി പറഞ്ഞു. ടീസറിനോട് പ്രേക്ഷകർ നല്ലതുപോലെ പ്രതികരിച്ചുവെന്നും,ടീസർ എല്ലാ റെക്കോർഡുകളും തകർത്തുവെന്നും അവർ കൂട്ടിച്ചേർത്തു.
കെജിഎഫ്: 2018 ൽ പുറത്തിറങ്ങിയ ചാപ്റ്റർ 1, 2019 ൽ രണ്ട് ദേശീയ അവാർഡുകൾ നേടി.
ചിത്രത്തിൽ അദീര എന്ന വില്ലനായി അഭിനയിക്കുന്ന നടൻ സഞ്ജയ് ദത്തും ടീസർ പ്രതികരണത്തിൽ സന്തോഷവാനാണ്. കെജിഎഫ് ചാപ്റ്റർ 2 ന്റെ ടീസറിനായി ആരാധകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിച്ച സ്നേഹം സിനിമ പ്രവർത്തകരെ അതിശയിപ്പിക്കുന്നു എന്നും സഞ്ജയ് കൂട്ടിച്ചേർത്തു
.
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും.