ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയിലെ ഈ വര്‍ഷത്തെ
ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു.
ചടങ്ങുകളില്‍ വികാരി ജനറാള്‍ മോണ്‍. അബ്രഹാം മുത്തോലത്ത് മുഖ്യ കാര്‍മ്മികത്വം
വഹിച്ചു. ഇടവക വികാരി ഫാ. സജി പിണര്‍ക്കയില്‍, ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ജോണി
പുറമടത്തില്‍, ഫാ. അബ്രഹാം കടുതോടി എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. 21
കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണവും 3 കുട്ടികളുടെ സ്ഥൈര്യലേപനവുമാണ് ഈ വര്‍ഷം
നടത്തപ്പെട്ടത്.
മതബോധന സ്കൂള്‍ ഡയറക്ടര്‍ സാബു മുത്തോലത്ത്,
കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ എന്നിവര്‍ അനുമോദനപ്രസംഗം നടത്തി.
മാതാപിതാക്കളുടെ കോര്‍ഡിനേറ്റര്‍ ഷിബു മുളയാനിക്കുന്നേല്‍ നന്ദി പറഞ്ഞു.
കുട്ടികള്‍ക്ക് മാതാപിതാക്കളും ചിക്കാഗോ കെ.സി.എസും സമ്മാനങ്ങള്‍ നല്കി.
ആദ്യകുര്‍ബാനയ്ക്കായി കുട്ടികളെ ഒരുക്കിയ അദ്ധ്യാപകര്‍ക്കും പ്രത്യേക പാരിതോഷികം
നല്കുകയുണ്ടായി. ജോജോ പരുമനത്തേട്ട്, മന്ജു ചകിരിയാംതടം, ജിതിന് കണിയാലില്‍,
ജോബി ഇത്തിത്തറ, അരുണ്‍ കോതാലടിയില്‍, നീതു എള്ളങ്കിയില്‍, ഡാനി കുന്നശ്ശേരില്‍,
റെജീന മടയനകാവില്‍, സജി മാലിത്തുരുത്തേല്‍ എന്നിവരാണ് കുട്ടികള്‍ക്കുവേണ്ട
പരിശീലനം നല്‍കിയത്.
ആദ്യ കുര്‍ബാന സ്വീകരണചടങ്ങുകള്‍
ഭംഗിയാക്കുന്നതിനുവേണ്ടി ഇടവകയിലെ ക്രമീകരണങ്ങള്‍ക്ക് ട്രസ്റ്റിമാരായ ബേബി
കാരിക്കല്‍, സക്കറിയ ചേലയ്ക്കല്‍, ജേക്കബ് വഞ്ചിപ്പുരക്കല്‍, ജോബി ഓളിയില്‍,
അക്കൗണ്ടന്റ് സണ്ണി മുത്തോലത്ത്, സെക്രട്ടറി ജോസ് താഴത്തുവെട്ടത്ത്
തുടങ്ങിയവര്‍ നേതൃത്വം നല്കി. ചടങ്ങുകള്‍ ആദ്യന്തം ചിട്ടയായും, ഭംഗിയായും
നടത്തുവാന്‍ സഹകരിച്ച ഇടവക സമൂഹത്തിന് വികാരി ഫാ. സജി പിണര്‍ക്കയില്‍ നന്ദി
രേഖപ്പെടുത്തി.