കെ.പി.എ യുടെ ഏരിയ സമ്മേളനങ്ങളുടെ ഭാഗമായുള്ള സല്‍മാബാദ് ഏരിയ കമ്മിറ്റിയുടെ സമ്മേളനം സല്‍മാബാദ് അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യല്‍റ്റി മെഡിക്കല്‍ സെന്റര്‍ ഹാളില്‍ വച്ച് നടന്നു . കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിച്ചു കൊണ്ട് സംഘടിപ്പിച്ച സമ്മേളനത്തില്‍ സല്‍മാബാദ് ഏരിയയിലെ കൊല്ലം പ്രവാസികള്‍ പങ്കെടുത്തു.
കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ആദ്യ ഘട്ടമായ കള്‍ച്ചറല്‍ മീറ്റ് ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്മാന് എബ്രഹാം ജോണ്‍ ഉത്ഘാടനം ചെയ്തു, ബി.കെ.എസ് എഫ് മുഖ്യ രക്ഷാധികാരി ബഷീര്‍ അമ്പലായി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ വച്ച് കെ.പി.എ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവനകള്‍ നല്കിയ തുളസി രാമനുള്ള ഉപഹാരം എബ്രഹാം ജോണ്‍ കൈമാറി. അല്‍ ഹിലാല്‍ ഹോസ്പിറ്റലിനുള്ള ഉപഹാരം ബഷീര്‍ അമ്പലായി ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ ടോണി മാത്യു വിനു കൈമാറി. സല്‍മാബാദ് ഏരിയ മെമ്പേഴ്സിനായുള്ള ടീ ഷര്‍ട്ടും യോഗത്തില്‍ വച്ച് പ്രകാശനം ചെയ്തു. കെ.പി.എ ട്രെഷറര്‍ രാജ് കൃഷ്ണന്, സെക്രട്ടറി കിഷോര്‍ കുമാര്‍, വൈസ് പ്രസിഡന്റ് വിനു ക്രിസ്ടി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ യോഗത്തിനു സ്വാഗതവും, ഏരിയ കോഓര്‍ഡിനേറ്റര്‍ സന്തോഷ് കാവനാട് നന്ദിയും അറിയിച്ചു.
സമ്മേളനത്തിന്റെ രണ്ടാം ഘട്ടമായ ഓര്‍ഗനൈസഷന്‍ മീറ്റിനു ഏരിയ പ്രെസിഡെന്റ് രതിന് തിലക് അധ്യക്ഷത വഹിച്ചു. കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ലം മുഖ്യപ്രഭാഷണവും, ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ സംഘടനാ വിഷയവും അവതരിച്ചു. ഏരിയ വൈസ് പ്രസിഡന്റ് രജീഷ് അയത്തില്‍ ആശംസകള്‍ അറിയിച്ചു. ഏരിയ സെക്രെട്ടറി സലിം തയ്യില്‍ സ്വാഗതവും ഏരിയ ട്രെഷറര്‍ ലിനീഷ് പി. ആചാരി നന്ദിയും അറിയിച്ചു.
കെ.പി.എ യില്‍ അംഗങ്ങളാകുന്ന കൊല്ലം പ്രവാസികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പിലാക്കണം എന്നു സല്‍മാബാദ് ഏരിയാ സമ്മേളനം സെന്‍ട്രല്‍ കമ്മിറ്റിയോട് അഭ്യര്‍ഥിച്ചു.
സമ്മേളനത്തില്‍ അംഗങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ചെക്കപ്പും, ഡിസ്കൗണ്ട് കാര്‍ഡ് വിതരണവും ഉണ്ടായിരുന്നു കൂടാതെ രണ്ടാം ഘട്ട കെ.പി.എ ഐഡി കാര്‍ഡ് വിതരണവും നോര്‍ക്കയില്‍ രെജിസ്ട്രേഷന് ചെയ്യാത്ത അംഗങ്ങളില്‍ നിന്നും ഉള്ള അപേക്ഷകളും സ്വീകരിച്ചു.