ദമാം: നവയുഗം സാംസ്കാരിക വേദിയും കേരളീയ പ്രവാസികാര്യ നോര്‍ക്കയും സംയുക്തമായി
ജൂണ്‍ 28ന് ദമാം നെസ്റ്റോഹാളില് നടത്തുന്ന നോര്‍ക്കയും പ്രവാസികളും എന്ന വിഷയത്തെ
ആസ്പദമാക്കിയുള്ള ചര്‍ച്ചയുടെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു.
ദമാം
റോസ് റെസ്റ്റോറന്റില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗത്തില്‍ കിഴക്കന്‍
പ്രവിശ്യയിലെ മാധ്യമ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പ്രാദേശിക, സാമുദായിക
സംഘടനാ നേതാക്കള്‍ പങ്കെടുത്തു.
സ്വാഗത സംഘം രൂപീകരണയോഗം പ്രവാസികളെയും
അവരുടെ പ്രശ്നങ്ങളെയും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികള്ക്കെതിരായുള്ള
പ്രതിക്ഷേധ സ്വരമായി മാറി. രാഷ്ട്രീയം മറന്ന് പ്രവാസികള്‍ ഒറ്റക്കെട്ടായി പ്രശ്ന
പരിഹാരത്തിനായി പോരാടണം എന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ.ആര്. അജിത്
അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജോസഫ് കളത്തിപ്പറമ്പില്‍, നിസാര്‍ റൂമി, കെ.എം.
റഷീദ്, ഷംസുദ്ദീന്, സാജിദ് ആറാട്ടുപുഴ, മുഹമ്മദ് നജാത്തി, സെബി ഏബ്രഹാം, നവാസ്
തിരുവനന്തപുരം, കെ. കൃഷ്ണകുമാര്‍, ഗുണശീലന്, ജോസഫ് മാത്യു, റിയാസ് ഇസ്മായില്‍
എന്നിവര്‍ പ്രസംഗിച്ചു. ടിറ്റോ ജോയ്കുട്ടി സ്വാഗതവും മെഹബൂബ് കോന്നി നന്ദിയും
പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികളായി മുഹമ്മദ് നജാത്തി, ജോസഫ്
കളത്തിപറമ്പില്‍, ഉണ്ണി പൂച്ചെടിയില്‍ (രക്ഷാധികാരികള്‍), സാജിദ് ആറാട്ടുപുഴ
(ചെയര്മാന്), ഇ.എം. കബീര്‍, പി.എം. നജീബ്, ആലിക്കുട്ടി ഒളവട്ടൂര്‍ (വൈസ്
ചെയര്‍മാന്‍ന്മാര്‍), കെ.ആര്. അജിത് (ജനറല്‍ കണ്‍വീനര്‍), നവാസ് തിരുവനന്തപുരം,
കെ. കൃഷ്ണകുമാര്‍, നിസാര്‍ റൂമി, കെ.എം. റഷീദ്, പീറ്റര്‍ പെരുമാനൂര്‍
(കണ്‍വീനര്‍മാര്‍), ഗുണശീലന്, ഷംസുദ്ദീന്, സെബി ഏബ്രഹാം, മുഹമ്മദ് ഇഖ്ബാല്‍,
ജോണ്‍ ലോനപ്പന്, സുരേഷ് വടക്കത്ത്, ജോസഫ് മാത്യു, ഷാഫിര്‍ ടി.കെ., ഫസലുദ്ദീന്‍,
ആര്. ശ്രീകുമാര്‍, അഫ്സീര്‍, സലിം ഓലപ്പീടിക (അംഗങ്ങള്‍), കെ.പി. പ്രിജി
(പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍), ടിറ്റോ ജോയിക്കുട്ടി, ആര്. ശ്രീകുമാര്‍,
ദിലീപ് വെള്ളല്ലൂര്‍, സതീഷ് കണേറ്റി (പബ്ലിസിറ്റി കമ്മിറ്റി ജോയിന്റ്
കണ്‍വീനര്‍മാര്‍), ഹനീഫ വെളിയംകോട് (റിഫ്രഷ്മെന്റ് കമ്മിറ്റി കണ്‍വീനര്‍മാര്‍)
നവാസ് ചാന്നാങ്കര, സിദ്ധിഖ് (റിഫ്രഷ്മെന്റ് കമ്മിറ്റി ജോയിന്റ്
കണ്‍വീനര്‍മാര്‍) എന്നിവരെയും റിയാസ് ഇസ്മായില്‍ കണ്‍വീനര്‍ ആയി മുഹമ്മദ്
നജാത്തി, കെ.ആര്. അജിത്, ടിറ്റോ ജോയിക്കുട്ടി, വി.എന്‍. ശിവന്, നവാസ്
തിരുവനന്തപുരം, സുരേഷ് റാവുത്തര്‍, സാജിദ് ആറാട്ടുപുഴ, കെ.എം. റഷീദ്, ഗുണശീലന്,
ഷംസുദ്ദീന്, കെ. കൃഷ്ണകുമാര്‍, മുഹമ്മദ് ഇഖ്ബാല്‍, അഫ്സീര്‍, ജോസഫ് മാത്യു
എന്നിവര്‍ അംഗങ്ങളായ ഫോളോഅപ്പ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
ചര്‍ച്ചയില്‍
നോര്‍ക്ക സൗദി കണ്‍സള്‍ട്ടന്റ് ഷിഹാബ് കൊട്ടുകാട്ട്, നോര്‍ക്ക പ്രതിനിധി,
കിഴക്കന്‍ പ്രവിശ്യയിലെ മാധ്യമ, രാഷ്ട്രീയ, സാംസ്കാരിക പ്രവര്‍ത്തകര്‍
പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0569853837.