ഷിക്കാഗോ സെന്റ് മേരീസില്‍ പരി. മാതാവിന്റെ ഗ്രോട്ടോ സ്ഥാപിച്ചു.
സാജു കണ്ണമ്പള്ളിPublished on 18 July, 2011
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കാത്തലിക്
ഇടവകയില്‍ പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പ് കര്‍മ്മം നടത്തി.
സെന്റ് മേരീസ് ദേവാലയം സ്ഥാപിതമായതിന്റെ ഒന്നാം വാര്‍ഷികദിനമായ ജൂലൈ 17-ാം
തീയതി ഞായറാഴ്ച പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോ വിശ്വാസികള്‍ക്കായി
ലഭിച്ചത് മാതാവിന്റെ പ്രത്യേക അനുഗ്രഹമാണ് എന്ന് വികാരി ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു.
കേരളീയ വാസ്തുശില്പകലയില് അഗ്രഹണ്യനായ നാരായണന് കുട്ടപ്പനാണ് പ്രസ്തുത
ഗ്രോട്ടോയുടെ നിര്‍മ്മാണം വളരെ മനോഹരമായി പൂര്‍ത്തിയാക്കിയത്.
മാതാവിനോടുള്ള ഭക്തയാദരവിനാല് 10,000 ഡോളര്‍ ചിലവഴിച്ച് പരിശുദ്ധ
മാതാവിന്റെ ഗ്രോട്ടോ സെന്റ് മേരീസ് ഇടവകാംഗങ്ങള്‍ക്ക് സമ്മാനിച്ചത് ജയ്ബു
& ഏലമ്മ കുളങ്ങരയാണ്.
സെന്റ് മേരിസില്‍ സ്ഥാപിതമായ പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോ
പരിശുദ്ധ മാതാവിന്റെ ഗ്രോട്ടോ വെഞ്ചരിപ്പ് കര്‍മ്മം ഫാ. എബ്രാഹം മുത്തോലത്ത് നിര്‍വ്വഹിക്കുന്നു. സ്പോണ്സര് ജയ്ബു & ഏലമ്മ കുളങ്ങര സമീപം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല