-->

Gulf

നല്ല നാളെയെക്കുറിച്ചുള്ള പ്രത്യാശയുടെ ഉത്സവമായി നവയുഗം കുടുംബസംഗമം അരങ്ങേറി

Published

on

അല്‍ഹസ്സ: കൊറോണയും പ്രതിസന്ധികളും നിറഞ്ഞ ഒരു വര്‍ഷത്തിന്റെ അവസാനത്തോടടുക്കുന്ന വേളയില്‍, പ്രവാസലോകത്തിന്റെ ആകുലതകളില്‍ വീര്‍പ്പുമുട്ടിയിരുന്ന പ്രവാസി കുടുംബങ്ങള്‍ക്ക് ആഹ്‌ളാദത്തിന്റെയും, ഒത്തൊരുമയുടെയും, സ്‌നേഹത്തിന്റെയും ഉത്സവം തീര്‍ത്ത് നവയുഗം സാംസ്‌ക്കാരികവേദിയുടെ കുടുംബസംഗമം അരങ്ങേറി.

നവയുഗം കുടുംബവേദിയുടെയും വനിതാവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍, അല്‍ഹസ്സയിലെ ഫാം ഹൗസില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 6.30 മണി വരെ അരങ്ങേറിയ കുടുംബസംഗമത്തില്‍ ഒട്ടേറെ പ്രവാസി കുടുംബങ്ങള്‍ പങ്കെടുത്തു. കൃത്യമായ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പരിപാടികള്‍ അരങ്ങേറിയത്.

കുടുംബസംഗമത്തിന് തുടക്കം കുറിച്ച് നടന്ന ഉല്‍ഘാടന ചടങ്ങില്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. നവയുഗം രക്ഷാധികാരി ഷാജി മതിലകം കുടുംബസംഗമം ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സിമോഹന്‍, കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബു, വനിതാവേദി പ്രസിഡന്റ് അനീഷ കലാം, അല്‍ഹസ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവം, ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് വനിതാവേദി സെക്രട്ടറി മിനി ഷാജി സ്വാഗതവും, നവയുഗം അല്‍ഹസ്സ മേഖല സെക്രട്ടറി സുശീല്‍ കുമാര്‍ നന്ദിയും പറഞ്ഞു.  

പാര്‍ക്കില്‍ ഒരുക്കിയ ഗെയിമുകളും, സ്വിമ്മിങ് പൂളിലെ നീന്തല്‍ പരിശീലനവും കുട്ടികളെ ഏറെ ആഹ്‌ളാദിപ്പിച്ചു. സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനു ശേഷം, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായുള്ള വിവിധ മത്സര പരിപാടികളും, കലാപരിപാടികളും നടന്നു. നവയുഗം ഷുകൈഖ് യൂണിറ്റ് പ്രസിഡന്റ് മുരളി അവതാരകനായ പരിപാടികളില്‍, ആവേശപൂര്‍വ്വം കുടുംബങ്ങളും കുട്ടികളും പങ്കെടുത്തു.

വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍, ബിജു മുണ്ടക്കയം, മണിക്കുട്ടന്‍,  അഹമ്മദ് യാസിന്‍, അഭിരാമി, ഷാജി മതിലകം എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. മത്സരവിജയികളായവര്‍ക്ക് നവയുഗം നേതാക്കള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് എല്ലാവരും ഒരുമിച്ചു  അല്‍ഹസ്സ കിംഗ് അബ്ദുള്ള എന്‍വിറോണ്മെന്റല്‍ പാര്‍ക്ക് സന്ദര്‍ശിച്ചു, അവിടെ നടന്ന വാട്ടര്‍ ലൈറ്റ് ആന്‍ഡ് മ്യൂസിക്ക് ഷോ കണ്ടതിനുശേഷം കുടുംബസംഗമം പരിപാടി അവസാനിച്ചു.

കുടുംബസംഗമം പരിപാടിയ്ക്ക്  നവയുഗം നേതാക്കളായ മഞ്ജു മണിക്കുട്ടന്‍, ഷിബു കുമാര്‍, നിസാം കൊല്ലം, പ്രഭാകരന്‍, രതീഷ് രാമചന്ദ്രന്‍, സിയാദ്, നിസാം പുതുശ്ശേരി, അഖില്‍ അരവിന്ദ്, തമ്പാന്‍ നടരാജന്‍, മഞ്ജു അശോക്, ഷീബ സാജന്‍  എന്നിവര്‍ നേതൃത്വം നല്‍കി. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദുരിതത്തിലായ തൊഴിലാളി നവയുഗം സഹായത്തോടെ നാട്ടിലേക്ക് മടങ്ങി

ലാല്‍ കെയേഴ്സ് ബഹ്റൈന്‍ പ്രതിമാസ സഹായം കൈമാറി

ഇന്ത്യയില്‍ ഹൈഡ്രജന്‍ ഊര്‍ജോത്പാദന രംഗത്ത് പര്യവേക്ഷണം നടത്താന്‍ അബുദാബി ഓയില്‍ കമ്പനി

കുവൈറ്റില്‍ നിന്നും ചികിത്സക്കായി നാട്ടിലേക്കു വന്ന നഴ്‌സ് നിര്യാതയായി

കുവൈറ്റില്‍ പൊതുമാപ്പ് മേയ് 15 വരെ നീട്ടി

ജിദ്ദയിലെ മുന്‍ പ്രവാസി പ്രമുഖന്‍ അലവി ആറുവീട്ടില്‍ നിര്യാതനായി

കേന്ദ്ര പ്രവാസി കമ്മീഷന്‍: ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു

കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ്  കിടപ്പിലായ രാജസ്ഥാൻ സ്വദേശി നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

മലയാളി നഴ്‌സ് കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

മാവേലിക്കര സ്വദേശി കുവൈറ്റില്‍ നിര്യാതനായി

പത്തനംതിട്ട സ്വദേശി കുവൈറ്റില്‍ നിര്യാതനായി

കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി

കോവിഡ് ബാധിച്ച് ചെങ്ങനൂര്‍ സ്വദേശി കുവൈറ്റില്‍ നിര്യാതനായി

നവയുഗവും ഉസ്താദുമാരും തുണച്ചു; ദുരിതപ്രവാസം അവസാനിപ്പിച്ച് ലൈല ബീവി നാട്ടിലേക്ക് 

ജോലിക്കിടെ പരിക്കേറ്റ ബംഗാളി നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ  സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

ഇടുക്കി അസോസിയേഷന്‍ കുവൈറ്റ് ഇന്ത്യന്‍ സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തി

പി സി ആർ ടെസ്റ്റിനുള്ള അമിത നിരക്ക് കുറയ്ക്കാൻ ഇന്ത്യൻ എംബസി ഇടപെടണമെന്ന്  നിവേദനം 

പ്രവാസികളുടെ ക്ഷേമത്തിന് നല്ലത് ഇടതുപക്ഷ സർക്കാരിന്റെ തുടർഭരണം:  എൻ.എൻ.കൃഷ്ണദാസ്(മുൻ എം.പി )  

പൗരത്വം  ചോദ്യചിഹ്നം ആകുന്ന ഇന്ത്യയിൽ ,കേരളത്തിലെ ഇടതുപക്ഷസർക്കാർ പ്രതീക്ഷയുടെ തുരുത്തായി : സ്വാമി സന്ദീപാനന്ദഗിരി

വാഹന പ്രചാരണം ആവേശകരമായി

ഇടതുസർക്കാരിന്റെ തുടർച്ച കേരളജനത ആഗ്രഹിക്കുന്നു : എം.വി.ബാലകൃഷ്ണൻ മാസ്റ്റർ

സൗദി കിഴക്കൻ പ്രവിശ്യ ഇടതുമുന്നണി കമ്മിറ്റി എറണാകുളം-തിരുവനന്തപുരം ജില്ലാ കൺവൻഷനുകൾ സംഘടിപ്പിച്ചു

സംഘപരിവാർ ഭീക്ഷണി നേരിടുന്ന ന്യൂനപക്ഷങ്ങൾക്ക് വിശ്വസിക്കാവുന്നത് ഇടതുപക്ഷത്തെ മാത്രം: ഡോ. ഹുസ്സൈൻ രണ്ടത്താണി

കുവൈറ്റ് മന്ത്രിസഭ പാര്‍ലിമെന്റില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇടത് തുടര്‍ഭരണം രാജ്യത്തിനാകെ മാതൃകയാകുന്ന നവകേരള നിര്‍മ്മിതിക്ക് അനിവാര്യം : കേളി കണ്‍വെന്‍ഷന്‍

പരാജയ ഭയത്തിന്റെ വിഭ്രാന്തിയിൽ കോ.ലീ.ബി സഖ്യം കേരളത്തിൽ മതവർഗ്ഗീയത ഇളക്കിവിടുന്നു:  എം.ഷാജിർ

ഇടതുസർക്കാർ കേരളത്തിന് നൽകിയത് പുതിയ ദിശാബോധം: ഫാ. ഡോ.മാത്യുസ് വാഴക്കുന്നം

ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചതാണ്  ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രചാരണായുധം : ടൈസൺ മാസ്റ്റർ(എംഎൽഎ)

മുതിർന്ന നാടക-സിനിമ അഭിനേതാവ്  പി.സി സോമന്റെ നിര്യാണത്തിൽ നവയുഗം കലാവേദി അനുശോചിച്ചു

തൊഴിലാളികൾക്ക് ആശ്വാസവുമായി ലാൽ കെയേഴ്‌സ്

View More