മസ്കറ്റ് : പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന് മസ്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യുവ എഴുത്തുകാര്‍ക്കുവേണ്ടി സംസ്ഥാന അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക കവിതാ മത്സര വിജയികളെ പ്രഖ്യാപിച്ചു .
ശ്രീരഞ്ജിനി സുധീഷിന്റെ 'ആത്മരേഖ' (കോന്നി) ഒന്നാം സ്ഥാനവും ആര്യ കൃഷ്ണന്റെ 'ഏതോ തുലാവര്‍ഷത്തില്‍' (കൊല്ലം) രണ്ടാം സ്ഥാനവും നേടി.
സിനിമ സംവിധായകന് ലാല്‍ജി ജോര്‍ജ്, സാഹിത്യകാരന് ബേബി വെണ്ണിക്കുളം, നോവലിസ്റ്റ് ഹരികുമാര്‍ എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തെരെഞ്ഞെടുത്തത് . മസ്ക്കറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കവിതാ മത്സര വിജയികള്‍ക്ക് പ്രശസ്തിപത്രവും ശില്‍പ്പവും സമ്മാനിക്കുമെന്ന് കണ്‍വീനര്‍ ബിജു ജേക്കബ് വെണ്ണിക്കുളം അറിയിച്ചു.