ന്യൂജേഴ്സി : ഡോവര്‍ സെന്റ് തോമസ്
ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ പെരുന്നാള്‍ 23,24
തീയ്യതികളില്‍ നടക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി
ഭദ്രാസനാധിപന്‍ അസിസ്റ്റന്റ് മെത്രാപ്പോലീത്താ അഭിവന്ദ്യ ഡോ. യൂഹാനോന്‍
മാര്‍ ദിമിത്രിയോസ് ആണ് വിശിഷ്ടാതിഥിയും മുഖ്യപ്രഭാഷകനും.
ജൂലൈ 23- ാം തീയതി ശനിയാഴ്ച ആറുമണിക്ക് സന്ധ്യാപ്രാര്ത്ഥനയോടെയാണ്
പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുക. ഏഴുമണിക്ക് ഡിവോഷണല്‍ അഡ്രസ്.
എട്ടുമണിക്ക് അനുഗ്രഹപ്രഭാഷണത്തിനുശേഷം ഡിന്നര്‍ . പിറ്റെ ദിവസം എട്ടരയ്ക്ക്
പ്രഭാത പ്രാര്‍ത്ഥനയോടെ ആഘോഷ പരിപാടികള്‍ തുടരും. 9.30ന് വിശുദ്ധ
കുര്‍ബാന. 11 മണിക്ക് റാസ. റാസയ്ക്ക് ശേഷം ഉച്ചഭക്ഷണം.
വിവരങ്ങള്‍ക്ക് :
ഫാ.ഷിബു ഡാനിയേല്‍ (വികാരി) 845 504 5178
ജോര്‍ജ് തുമ്പയില്‍ (ട്രസ്റ്റി) 973 943 6164
തോമസുകുട്ടി ഡാനിയേല്‍ (സെക്രട്ടറി) 973 349 6782
സുനോജ് തമ്പി(പെരുന്നാള്‍ കണ്‍വീനര്‍ ) 973 325 1140