കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ഒരു മാസം മുന്‍പ് അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷാജികുമാര്‍ ലക്ഷ്മണന് നാട്ടിലെത്തിച്ചു. കുവൈത്ത് കെ.എംസിസി നേരിട്ട് ഇടപെട്ടാണ് ആശുപത്രിയിലെ ചികിത്സയുടെ കാര്യങ്ങള്‍ അന്വേഷിച്ചിരുന്നത്. തുടയെല്ലിനേറ്റ പരിക്ക് ഓപ്പറേഷന് ചെയ്താണ് കഴിഞ്ഞ ദിവസം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്ത് കുവൈറ്റ് കെ.എംസിസിയുടെ മണ്ഡലം ഭാരവാഹിയായ മജീദ് നന്തിയുടെ കൂടെ നാട്ടിലേക്കയച്ചത്.
കണ്ണൂര്‍ വിമാനത്തവാളത്തിലേക്കാണ് അദ്ദേഹത്തെ യാത്രയാക്കിയത്. കുവൈറ്റ് കെ.എംസിസിയുടെ പ്രവര്‍ത്തനങ്ങളെയും സഹായത്തേയും ഒരിക്കലും മറക്കില്ലെന്ന് ഈറനണിയിച്ചുകൊണ്ടു ഷാജികുമാര്‍ പറഞ്ഞു. ഷാജികുമാറിനെ നാട്ടിലേക്കയക്കുന്നതിനു വേണ്ടി എല്ലാവിധ പിന്തുണയും നല്കിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും വിശിഷ്യാ അംബാസഡര്‍ സിബി ജോര്‍ജിന്റെയും ഇടപെടലുകള്‍ യാത്രാനടപടികള്‍ എളുപ്പമാക്കിയതായും അതിനു പ്രത്യേകം നന്ദി അറിയിക്കുന്നതായും കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍