-->

Gulf

തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അജ്മാന്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു.

Published

on

അജ്മാന്‍ : യു.എ.ഇ - ലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയില്‍ സജീവമായി പ്രവര്‍ത്തിയ്ക്കുന്ന  തുംബെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച   'തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അജ്മാന്‍' ഒന്നാം വാര്‍ഷികം  ആഘോഷിച്ചു.

തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് ഡോ. തുംബെ മൊയ്തീന്‍, ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ പ്രൊഫസര്‍  ഹൊസാം ഹംദി, തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്റ്  അക്ബര്‍ മൊയ്ദീന്‍ തുംബെ, മന്‍വീര്‍ സിംഗ് വാലിയ (ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍), ഡോ. ഫോസി ഡാകില (മെഡിക്കല്‍ ഡയറക് ടര്‍ ), നാന്‍സി മെന്‍ഡോങ്ക (ചീഫ് നഴ്‌സിംഗ് ഓഫീസര്‍) എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പെങ്കെടുത്തു.

2019 ഡിസംബര്‍ 9 - ന് അജ്മാന്‍  കിരീടാവകാശി ഷെയ്ഖ് അമര്‍ ബിന്‍ ഹുമൈദ് അല്‍ നുയിമി ഉദ്ഘാടനം ചെയ്തു അജ്മാനില്‍  പ്രവര്‍ത്തനം ആരംഭിച്ച തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍,  ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി അക്കാദമിക് ഹെല്‍ത്ത്  ഡിവിഷന്റെ ഭാഗമായി പ്രവര്‍ത്തിയ്ക്കുന്നു. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്‌ളീനിക്കല്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണിത് .

തുംബെ ഗ്രൂപ്പിന്റെ   ആഭിമുഖ്യത്തില്‍ അക്കാദമിക് ആശുപത്രികള്‍, ഫാമിലി ക്ലിനിക്കുകള്‍, ഡേ കെയര്‍ ആശുപത്രികള്‍ തുടങ്ങിയ  സ്വകാര്യ അക്കാദമിക് ആശുപത്രികളുടെ വലിയ ശൃംഖലയാണ് യു.എ.ഇ - ല്‍ പ്രവര്‍ത്തിയ്ക്കുന്നത്.  

തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അജ്മാന്റെ  ഒന്നാം വാര്‍ഷികം  തുംബെ ഗ്രൂപ്പിന് അഭിമാനകരമായ നാഴികക്കല്ലാണെന്ന് ഡോ. തുംബെ മൊയ്ദീന്‍ പറഞ്ഞു. അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ പരിശീലന സൗകര്യങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയായിരുന്നു
'തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ അജ്മാന്‍' ആരംഭിച്ചത്. ഇന്ന് യു.എ.ഇ - യിലെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നായും, ഈ മേഖലയിലെ പ്രശസ്തമായ ഒരു മെഡിക്കല്‍ ടൂറിസം കേന്ദ്രമായും ഇത് നിലകൊള്ളുന്നു.

'മൂന്ന്  ആശുപത്രികളും ഒരു യൂണിവേഴ്‌സിറ്റിയും അടങ്ങുന്ന അജ്മാനിലെ 'തുംബെ മെഡിസിറ്റി' ആരോഗ്യ സംരക്ഷണം, മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം എന്നിവയില്‍ മികവ് പുലര്‍ത്തുന്ന സ്ഥാപനമായി വളര്‍ന്നു''

ഒരു വര്‍ഷത്തിനുള്ളില്‍  ലോകമെമ്പാടുമുള്ള രോഗികളെ ആകര്‍ഷിക്കുന്ന രാജ്യത്തെ ഒരു പ്രധാന ആശുപത്രിയായി  തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ വളര്‍ന്നുവെന്ന്  തുംബെ ഗ്രൂപ്പ് ആരോഗ്യ സംരക്ഷണ വിഭാഗം വൈസ് പ്രസിഡന്റ്  അക്ബര്‍ മൊയ്ദീന്‍ തുംബെ അഭിപ്രായപ്പെട്ടു. ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ബിരുദധാരികള്‍ക്ക് ക്ലിനിക്കല്‍ പരിശീലനത്തിന് അവസരം നല്‍കുന്ന 'തുംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍' - തുംബെ ഗ്രൂപ്പിന്റെ ആരോഗ്യ സംരക്ഷണ വിഭാഗത്തിന് കീഴിലുള്ള ഏറ്റവും വലിയ  ആശുപത്രിയാണ്.

തംബെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ 100 കിടക്കകളുള്ള  ലോംഗ് ടേം കെയര്‍ ആന്റ് റിഹാബിലിറ്റേഷന്‍ യൂണിറ്റ്,  10 ആധുനിക ശസ്ത്രക്രിയാ സ്യൂട്ടുകള്‍, സെന്റര്‍ ഫോര്‍ ഇമേജിംഗ്, കാത്ത് ലാബ്, ഐസിയു / സി സി യു / എന്‍ ഐ സി യു / പി ഐ സി യു, 10 ബെഡ് ഡയാലിസിസ് യൂണിറ്റ്, 10 ലേബര്‍ ആന്‍ഡ് ഡെലിവറി റൂമുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ക്രമീകരിച്ചിരിയ്ക്കുന്നു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കെ.പി.എ ബെനിഫിറ്റ് സ്‌കീമിനു തുടക്കമായി 

സൗദി അറേബ്യയില്‍ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

അവധിക്ക്  നാട്ടിൽ പോയപ്പോൾ  കോവിഡ് ബാധിച്ചു വിടവാങ്ങിയ ഷെഫീഖ് കുരീപ്പുഴയുടെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

12 മുതല്‍ 15 വയസ് പ്രായമുള്ളവര്‍ക്ക് ഫൈസര്‍ വാക്‌സിന് യുഎഇ അംഗീകാരം നല്‍കി

വാക്സിന്‍ വിതരണത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കുക'

കെ.പി.എ. ബഹ്‌റൈൻ ഈദ് സംഗമം സംഘടിപ്പിച്ചു

നിയമക്കുരുക്കിൽപെട്ട അസം സ്വദേശിനി  നവയുഗം ജീവകാരുണ്യ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടിലേക്ക്  മടങ്ങി

കെ.ആർ ഗൗരിയമ്മ, മാടമ്പ് കുഞ്ഞിക്കുട്ടൻ, ഡെന്നീസ് ജോസഫ് എന്നിവരുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അനുശോചിച്ചു

മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈറ്റില്‍ മരിച്ചു

പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ഓക്സിജനുമായി ഇന്ത്യയിലേക്ക് യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടു

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റിലെ റെഡ് ക്രസന്റ് സൊസൈറ്റി സെക്രട്ടറിമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ചനടത്തി

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം  മെത്രാപ്പൊലീത്തയുടെ വേർപാടിൽ മസ്കറ്റ് പ്രവാസികൾ അനുശോചനം രേഖപ്പെടുത്തി

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

കുവൈറ്റില്‍ അഞ്ചുദിവസം അവധി പ്രഖ്യാപിച്ചു

സാരഥി കുവൈറ്റ് ഗുരുകുലം പ്രവേശനോത്സവം സംഘടിപ്പിച്ചു.

ജനപക്ഷ രാഷ്ട്രീയത്തിന്റെ വിജയം : ജിദ്ദ നവോദയ

പ്രവാസിക്ക്  കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് പി എം നജീബിന്റെ നിര്യാണത്തിൽ നവയുഗം അനുശോചിച്ചു

ഇന്ത്യയില്‍ നിന്നും യുഎഇയിലേക്കുള്ള യാത്ര നിയന്ത്രണം അനിശ്ചിതകാലത്തേക്ക് നീട്ടി

പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കുന്നതിലുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

മോഡേണ വാക്‌സിന് അംഗീകാരം അവസാന ഘട്ടത്തില്‍

രണ്ട് ഗിന്നസ് റെക്കോർഡുകൾ നേടി മാതൃകയായി പ്രവാസി വീട്ടമ്മ

നല്ല ഭരണത്തിന് ജനങ്ങൾ നൽകിയ സമ്മാനമാണ് ഇടതുമുന്നണിയുടെ ചരിത്രവിജയം: നവയുഗം

മെയ്‌ദിനത്തിൽ  ലാൽ കെയേഴ്‌സ് ലേബർക്യാമ്പിൽ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു 

കെ.പി.എ സ്നേഹസ്പർശം മൂന്നാം രക്തദാനക്യാമ്പ് സംഘടിപ്പിച്ചു

View More