ന്യൂഡല്‍ഹി: കോവിഡ് വാക്സിന് എപ്പോള്‍ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമായത്.വാക്സിന് പുരോഗതി ശാസ്ത്രജ്ഞര്‍ വിലയിരുത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കൊവിഡിനെ മികച്ച രീതിയില്‍ ഇന്ത്യ കൈകാര്യം ചെയ്യുന്നുവെന്ന് അവകാശപ്പെട്ട മോദി വാക്സിന് വിതരണം സുതാര്യമായിരിക്കുമെന്നും പ്രഖ്യാപിച്ചു.
വാക്സിനെ രാഷ്ട്രീയവത്കരിക്കരുതെന്നും ആവശ്യപ്പെട്ട പ്രധാനമന്ത്രി ചിലര്‍ അത്തരം ശ്രമങ്ങള്‍ നടത്തുന്നതായും ചൂണ്ടിക്കാട്ടി. ആശുപത്രികളെ കൂടുതല്‍ സജ്ജമാക്കാന്‍ പിഎം കെയര്‍ ഫണ്ട് വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണ്. രാജ്യത്തെ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റും. ഇതിനായി പിഎം കെയര്‍ ഫണ്ട് ഉപയോഗിക്കും. സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.രാജ്യത്തെ കോവിഡ് മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാകണം. കോവിഡ് വാക്സിന് വിതരണം സുതാര്യമായിരിക്കും. എല്ലാ ലോകരാജ്യങ്ങളുമായും ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഏത് രാജ്യത്തിന്റെ വാക്സിന് ആദ്യമെത്തുമെന്ന് പറയാനാവില്ല.കോവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹി, കേരളം, മഹാരാഷ്ട്ര തുടങ്ങിയ എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയത്.