Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ ഭരണത്തുടര്‍ച്ച

ജോഷി വള്ളിക്കളം Published on 23 November, 2020
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ ഭരണത്തുടര്‍ച്ച
ഷിക്കാഗോ  മലയാളി അസോസിയേഷന്‍ 2018 - 20 കാലഘട്ടത്തിലെ  ഭാരവാഹികള്‍ അടുത്ത ഒരു വര്‍ഷം കൂടെ തുടരും .

2018 ഓഗസ്റ്റില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ രണ്ടുവര്‍ഷത്തേക്ക് ഭരണനേതൃത്വം ഏറ്റെടുത്ത ഭരണാധികാരികള്‍ ഒരു വര്‍ഷം കൂടെ തുടര്‍ന്ന് കൊണ്ടുപോകണമെന്ന്  പൊതുയോഗം ആവശ്യപ്പെട്ടു.

കോവിഡ്-19 നിയമം നിലനില്‍ക്കുന്നതിനാല്‍ എല്ലാ ഓണ്‍സൈറ്റ് പരിപാടികളും നിര്‍ത്തിവയ്ക്കുകയും ഓണ്‍ലൈനിലൂടെ വളരെ പരിമിതമായ പരിപാടികള്‍ മാത്രമായി ചുരുക്കുകയും ഉണ്ടായി.

മാത്രമല്ല കോവിഡ്-19 നിബന്ധനകള്‍ നിലനില്‍ക്കുന്നതിനാല്‍ 2020 - 22 പുതിയ ഭാരവാഹികളെ ഒരു തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുക എന്നത് ദുസ്സഹമായ സാഹചര്യത്തില്‍ ഏറ്റവും നല്ലത്  തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയാണെന്നു പൊതുവിൽ അഭിപ്രായം ഉയർന്നു 

പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ നേതൃത്വത്തിലുള്ള ഭരണസമിതി അടുത്ത ഒരു വര്‍ഷത്തേക്ക് തുടരാമെന്ന് സമ്മതിക്കുകയും 2021 ലെ തെരഞ്ഞെടുപ്പിനെ വേണ്ട എല്ലാ സാഹചര്യവും  ഒരുക്കി കൊടുക്കാമെന്നും പൊതു യോഗത്തെ അറിയിച്ചു 

നിലവിലുള്ള ട്രഷറര്‍  ജിതേഷ് ചുങ്കത്ത്  പൊതുയോഗത്തില്‍ ഓഡിറ്റ് ഫിനാന്‍സ് റിപ്പോര്‍ട്ടിന് ശേഷം തുടരുന്നതല്ലെന്നും സ്വയം വിരമിക്കുന്നതായും അറിയിച്ചു, പൊതുയോഗം അത് അംഗീകരിച്ചു. 
അടുത്ത ഒരു വര്‍ഷത്തേക്ക് മനോജ് അച്ചേട്ടിനെ    പുതിയ ട്രഷററായി തെരഞ്ഞെടുത്തു.

 പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ സ്വാഗതമാശംസിച്ചു. കേരളത്തിൽ  നാലു ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുകയും, പുതുതായി അസോസിയേഷനില്‍ 650 ആളുകള്‍ അംഗത്വം നൽകുകയും  ചെയ്തതോടെ 2600 അംഗങ്ങളുള്ള സംഘടനയായി മാറിയതും  24 മാസം സമൂഹത്തിന് പ്രയോജനപ്രദമായ 27 ലധികം പരിപാടികള്‍ ആസൂത്രണം ചെയ്ത നടപ്പാക്കിയതും  സെക്രട്ടറി ജോഷി വള്ളിക്കളത്തിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.  ട്രഷറര്‍ ജിതേഷ് ചുങ്കത്ത്  രണ്ടു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാബു കട്ടപ്പുറം നന്ദി രേഖപ്പെടുത്തി. 

ഭാരവാഹികൾ: ജോണ്‍സന്‍ കണ്ണൂക്കാടന്‍ - പ്രസിഡന്റ് , ജോഷി വള്ളിക്കളം- സെക്രട്ടറി, മനോജ് അച്ചേട്ട് - ട്രെഷറര്‍, ബാബു മാത്യു - വൈസ് പ്രസിഡന്റ്, സാബു കട്ടപ്പുറം- ജോയിന്റ് സെക്രട്ടറി, ഷാബു മാത്യു - ജോയിന്റ് ട്രെഷറര്‍, ജോസ് സൈമണ്‍ - സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി, ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് - വനിതാ പ്രതിനിധികള്‍, കാല്‍വിന്‍ കവലക്കല്‍ - യൂത്ത് പ്രതിനിധി, ബോര്‍ഡ് മെംബേര്‍സ് - ആഗ്‌നസ് മാത്യു, ആല്‍വിന്‍ ഷിക്കോര്‍, ചാക്കോ മാറ്റത്തിപ്പറമ്പില്‍, ജോര്‍ജ് പ്ലാമൂട്ടില്‍, ജെസ്സി റിന്‍സി, ലുക്ക് ചിറയില്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, സജി മണ്ണാംച്ചേരില്‍, സന്തോഷ് കാട്ടുക്കാരന്‍, സന്തോഷ് കുര്യന്‍,  ഷൈനി ഹരിദാസ്, ടോബിന്‍ തോമസ്, രഞ്ജന്‍ എബ്രഹാം, ജിമ്മി കണിയാലി  -എക്‌സ് ഒഫിഷിയോ 
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ ഭരണത്തുടര്‍ച്ച
Johnson Kannookaden - President
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ ഭരണത്തുടര്‍ച്ച
Joshy Vallikalam - Secretary
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ ഭരണത്തുടര്‍ച്ച
Manoj Achettu - Treasurer
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ ഭരണത്തുടര്‍ച്ച
Babu Mathew ( Vice President )
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ ഭരണത്തുടര്‍ച്ച
Sabu Kattapuram (Jt. Secretary)
ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളുടെ ഭരണത്തുടര്‍ച്ച
Shabu Mathew (Jt. Treasurer )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക